Wednesday, 11 November 2026 About Us · Contact Us

സുഹൃത്തിനെ കൊണ്ട് ഭാര്യയെ ബലാത്സംഗം ചെയ്യിപ്പിച്ച് വീഡിയോ പകര്‍ത്തി പണം ആവശ്യപ്പെട്ട് ഭര്‍ത്താവ്

സുഹൃത്തുമായി വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയെ മയക്കി കിടത്തി സുഹൃത്തിനെ കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു. പിന്നീട് ഈ ക്രൂര ദൃശ്യങ്ങളെടുത്ത് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തി ഭാര്യയില്‍ നിന്ന് രണ്ട് ലക്ഷം ആവശ്യപ്പെട്ടു. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത് ഉത്തരേന്ത്യയിലെ ആഗ്രയിലാണ്. പരാതിയുമായി ഭാര്യ പോലീസിനെ സമീപിച്ചപ്പോഴാണ് വാര്‍ത്ത പുറം ലോകം അറിയുന്നത്. ആഗ്രയിലെ സീതാ നഗര്‍ ഏരിയയിലെ എത്മദൗള പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബലാത്സംഗ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്താവ് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് ഭര്‍ത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ഭര്‍ത്താവിനെ അവലംബിക്കാതെ ജോലിക്ക് പോകുന്ന യുവതിക്കാണ് ഈ ദുരനുഭവം. എല്ലാ മാസവും കുറച്ച് ദിവസം ഭര്‍ത്താവ് വീട്ടില്‍ വരാറുണ്ടെന്നും അങ്ങനെ സെപ്റ്റംബറില്‍ തന്റെ ഭര്‍ത്താവ് ആഗ്രയിലെ അച്നേരയില്‍ താമസിക്കുന്ന സുഹൃത്തിനൊപ്പം വീട്ടിലെത്തിയ അന്നാണ് ബലാത്സംഗം ഉണ്ടായതെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ: അന്ന് അവന്‍ പുറത്ത് നിന്ന് ഭക്ഷണം കൊണ്ടുവന്നു, അവര്‍ ഒരുമിച്ച് അത്താഴം കഴിച്ചു. അതിനുശേഷം ഞാന്‍ മകനോടൊപ്പം ഉറങ്ങാന്‍ പോയി. ഉണര്‍ന്നപ്പോള്‍ ചില ആവശ്യങ്ങള്‍ക്കായി ഭര്‍ത്താവ് 5000 രൂപ ആവശ്യപ്പെട്ടു. അത് ഞാന്‍ നല്‍കി്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഭര്‍ത്താവ് രണ്ട് ലക്ഷം ചോദിച്ചു. തരാനാകില്ലെന്ന് പറഞ്ഞപ്പോഴാണ് വീഡിയോയുടെ കാര്യം പറയുന്നത്. വീഡിയോയെ കുറിച്ച് ചോദിച്ചപ്പോള്‍ ഭര്‍ത്താവ് അത് കാണിച്ചു. മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് സുഹൃത്തിനെ ബലാത്സംഗം ചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് വീഡിയോ കണ്ട തനിക്ക് മനസ്സിലായതായും യുവതി വ്യക്തമാക്കി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന് പരാതി; ആറ് വിദ്യാർത്ഥികൾക്കെതിരെ കേസ്

04 Jul 2026

അര്‍ധരാത്രിയില്‍ സിഗരറ്റ് ആവശ്യപ്പെട്ട് വാതില്‍ മുട്ടി; തരില്ലെന്ന് പറഞ്ഞതോടെ നാല് പേര്‍ ചേര്‍ന്ന് വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു

24 Jan 2025

പ്രതികള്‍ രാജ്യത്തിന്റെ രീതി പഠിക്കട്ടെ…; യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിന് ശിക്ഷ വിധിച്ചത് വെറും 15 മാസം

14 Jan 2025

ബൈക്ക് പെട്രോള്‍ തീര്‍ന്നു വഴിയിലായി; ഭര്‍ത്താവ് പമ്പിലേക്ക് പോയതോടെ നാല് കുഞ്ഞുങ്ങളെ കനാലിലെറിഞ്ഞ ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു

14 Jan 2025

14കാരിയെ മാസങ്ങളോളം പീഡിപ്പിച്ചു; അച്ഛനും മുത്തച്ഛനും അറസ്റ്റിൽ

28 Dec 2024

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ

28 Dec 2024