വീണ്ടും ആകര്‍ഷകമായ ഓഫറുമായി ബി എസ് എന്‍ എല്‍; ദിവസം ഏഴ് രൂപയില്‍ താഴെ ചെലവാക്കിയാല്‍ സൗജന്യ ഡാറ്റ
ന്യൂഡല്‍ഹി: ജിയോ അടക്കമുള്ള ടെലികോം കമ്പനികളോട് കിടയറ്റ മത്സരത്തിന് ബി എസ് എന്‍ എല്‍. മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചാണ് ബി എസ് എന്‍ എല്‍ രംഗത്തെത്തിയത്. തങ്ങളുടെ താരതമ്യേന കുറഞ്ഞ നിരക്കുകള്‍ കൊണ്ട് ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് അവര്‍. നിരവധി ജനപ്രിയ പ്ലാനുകള്‍ ഇക്കാലയളവില്‍ അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തോളം സേവനം ലഭിക്കുന്ന പുതിയ റീചാര്‍ജ് പ്ലാനാണ് കമ്പനി പ്രഖ്യാപിച്ചത്. ബിഎസ്എന്‍എല്‍ 395 ദിവസത്തെ പ്ലാന്‍ ബിഎസ്എന്‍എല്ലിന്റെ 395 ദിവസത്തെ പ്രീപെയ്ഡ് പ്ലാന്‍ 2399 രൂപയ്ക്ക് ലഭ്യമാണ്. അങ്ങനെ വരുമ്പോള്‍ ശരാശരി പ്രതിദിന ചെലവ് ഏകദേശം 6.57 രൂപയായിരിക്കും. ഇന്ത്യയിലുടനീളമുള്ള ഏത് നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളിംഗ് അവസരമാണ് ഈ പ്ലാനില്‍ ലഭിക്കുക, കൂടാതെ പ്രതിദിനം 2 ജിബിയുടെ അതിവേഗ ഡാറ്റയും ലഭ്യമാവും. ഒരുപക്ഷേ പ്രതിദിന പരിധി കടക്കുകയാണെങ്കില്‍ പോലും ടെന്‍ഷന്‍ വേണ്ട. ഉപയോക്താക്കള്‍ക്ക് തുടര്‍ന്ന് 40 കെബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് തുടരാം. ഈ പ്ലാനില്‍ ദിവസവും 100 സൗജന്യ എസ്എംഎസ് നല്‍കുന്നുണ്ട്. കൂടാതെ ചില ഗെയിമുകള്‍, സിങ്ങ് മ്യൂസിക്, വൗ എന്റര്‍ടൈന്‍മെന്റ്, ബിഎസ്എന്‍എല്‍ ട്യൂണ്‍സ് എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
പുതിയ സിറയക്കായി സര്‍ക്കാര്‍; പോലീസ് സേനയിലേക്ക് നിയമനം
ജിയോ, ബിഎസ്എൻഎൽ അടക്കം എല്ലാവർക്കും ബാധകം; ജനു-1 മുതൽ പുതിയ ടെലിക്കോം RoW റൂൾ
ജിയോയില്‍ കസ്റ്റമേഴ്സ് ചോര്‍ച്ച; ടെറിട്ടറിയില്‍ കയറി കളിച്ച് ബി എസ് എന്‍ എല്‍; എട്ട് ലക്ഷത്തോളം ഉപഭോക്താക്കളെ നഷ്ടമായി
ഞെട്ടിക്കുന്ന ഓഫറുമായി ജിയോ; ദിവസം പത്ത് രൂപ നിരക്കില്‍ 2ജിബി ഡാറ്റയും ഫ്രീ കോളും 98 ദിവസത്തേക്ക്
ഇനി “കണക്ടിംഗ് ഭാരത്” ; ഇന്ത്യയെ വെട്ടി ബി എസ് എന്‍ എല്‍
