ചെന്നൈ-നാഗർകോവിൽ, ബംഗളൂരു-മധുര; ദക്ഷിണ റെയിൽവേക്ക് രണ്ട് വന്ദേഭാരത് സർവീസുകൾ കൂടി
ദക്ഷിണ റെയിൽവേക്ക് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ കൂടി. ചെന്നൈ എഗ്മോർ- നാഗർകോവിൽ, ബെംഗളൂരു കന്റോൺമെന്റ്- മധുര സർവീസുകളാണ് അനുവദിച്ചത്. സർവീസ് നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. റെഗുലർ സർവീസ് തിങ്കളാഴ്ച് മുതൽ നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസിലൂടെ 31ന് ഉദ്ഘാടനം ചെയ്യുമെന്നു ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ചെന്നൈ- നാഗർകോവിൽ വന്ദേഭാരതും ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ബെംഗളൂരു മധുര വന്ദേഭാരതും സർവീസ് നടത്തും. ഉദ്ഘാടനത്തിനായി സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

വഴിയില്‍ കുടുങ്ങിയ വന്ദേഭാരതിന്റെ യാത്ര പുനരാരംഭിച്ചു

കുടുങ്ങിയ വന്ദേഭാരത് റെയില്‍വേ സ്റ്റേഷനിലെത്തിച്ചു

ഷൊര്‍ണൂരില്‍ വന്ദേഭാരത് വഴിയില്‍ കുടുങ്ങിയിട്ട് മണിക്കൂര്‍ കഴിഞ്ഞു; വാതില്‍ തുറക്കാനാകുന്നില്ല
ലക്നൗ-പട്ന വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്; ജനൽ ചില്ലുകൾ തകർന്നു

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
