ഝാർഖണ്ഡിൽ കൽക്കരി ഖനി ദുരന്തം; മൂന്ന് മരണം: നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

റാഞ്ചി

റാഞ്ചി: ഝാർ‌ഖണ്ഡിൽ കൽക്കരി ഖനി തകർന്ന് അപകടം. മൂന്നു പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ധൻബാദിലെ കത്രാസ് മേഖലയിലുള്ള കേശൽപൂർ കുമാർപട്ടിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഖനിയാണ് തകർന്നത്. ഞായറാഴ്ച രാവിലെയോടെയായിരുന്നു അപകടം.

Tags

Share this story