Monday, 23 November 2026 About Us · Contact Us

ഭീഷണിപ്പെടുത്തി മതപരിവർത്തനമെന്ന് പരാതി; ഛത്തിസ്ഗഢിൽ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്

Complaint Of Being Threatened And Converted To Islam Case - ഭീഷണിപ്പെടുത്തി മതപരിവർത്തനമെന്ന് പരാതി; ഛത്തിസ്ഗഢിൽ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്

ഭീഷണിപ്പെടുത്തി മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ഛത്തിസ്ഗഢിൽ മലയാളി കന്യാസ്ത്രീക്കെതിരെ കേസെടുത്തു. ജാസ്പ ജില്ലയിലെ കുങ്കുരി ഹോളി ക്രോസ് നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ബിൻസി ജോസഫിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കോളേജിലെ അവസാന വർഷ വിദ്യാർഥിനി നൽകിയ പരാതിയിലാണ് കേസ്. തന്നെ മതം മാറ്റാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥിനി പ്രിൻസിപ്പാളിനെതിരെ പരാതി നൽകിയത്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കത്തോലിക്ക സഭ അറിയിച്ചു പ്രാക്ടിക്കൽ തിയറി ക്ലാസുകൾക്ക് വിദ്യാർഥിനി കോളേജിൽ എത്തിയിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ട സിസ്റ്റർ വിദ്യാർഥിനിയെയും വീട്ടുകാരെയും ബന്ധപ്പെട്ടു. 80 ശതമാനം ഹാജരുണ്ടെങ്കിൽ മാത്രമേ പരീക്ഷ എഴുതിക്കൂ എന്ന് പറഞ്ഞിരുന്നു. വിദ്യാർഥിനിക്ക് 35 ശതമാനം ഹാജർ മാത്രമാണുള്ളത് പെൺകുട്ടിയെ തിയറി പരീക്ഷ എഴുതിച്ചെങ്കിലും ഹാജർ ഇല്ലാതെ പ്രാക്ടിക്കൽ പരീക്ഷക്ക് സർട്ടിഫിക്കറ്റ് തരാനാകില്ലെന്ന് കോളേജ് അറിയിച്ചിരുന്നു. ഇതോടെയാണ് പെൺകുട്ടി വ്യാജ പരാതിയുമായി പോയതെന്നാണ് കോളേജ് വിശദീകരിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

രണ്ടര മാസം പ്രായമുള്ള സഹോദരി അസുഖത്തെ തുടർന്ന് മരിച്ചു; മനോവിഷമം കാരണം 10 വയസുകാരി ജീവനൊടുക്കി

14 മണിക്കൂർ മുൻപ്
​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

​13 ലക്ഷത്തിന്റെ കാർ വേണമെന്ന് വാശി; സ്ത്രീധനമായി നൽകിയത് 9.5 ലക്ഷത്തിന്റെ കാറായതിനാൽ വിവാഹത്തിൽ നിന്ന് പിന്മാറി ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ

15 മണിക്കൂർ മുൻപ്
ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

ചൗമീൻ കഴിച്ചു; ഭക്ഷ്യവിഷബാധയേറ്റ് 100ലധികം കുട്ടികൾ ആശുപത്രിയിൽ

18 മണിക്കൂർ മുൻപ്
രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

രാജസ്ഥാനിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു: എട്ട് പേർക്ക് പരുക്ക്

20 മണിക്കൂർ മുൻപ്
മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

21 മണിക്കൂർ മുൻപ്
സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

22 മണിക്കൂർ മുൻപ്