രാഹുൽ ഗാന്ധിക്കെതിരേ വിവാദ പോസ്റ്റ്; ബിജെപി ഐടി സെല്ലിനെതിരേ കേസെടുത്തു
ബംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനത്തെയും ബന്ധിപ്പിച്ച് സമൂഹ മാധ‍്യമത്തിൽ പോസ്റ്റുമായി രംഗത്തെത്തിയ ബിജെപി ഐടി സെല്ലിനെതിരേ കേസെടുത്തു. ‘ഓരോ തവണയും രാഹുൽ ഗാന്ധി രാജ‍്യം വിട്ട് പോവുമ്പോൾ നാട്ടിൽ കുഴപ്പങ്ങളുണ്ടാകുന്നുവെന്നായിരുന്നു പോസ്റ്റ്’. കർണാടക ബിജെപിയുടെ എക്സ് പേജിലായിരുന്നു വിവാദ പോസ്റ്റ്. പിന്നാലെ പോസ്റ്റിനെതിരേ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തുകയും പരാതി നൽകുകയായിരുന്നു. തുടർന്ന് ബംഗളൂരു ഹൈഗ്രൗണ്ട്സ് പൊലീസ് ബിഎൻഎസ് 196, 353 (2) തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ ബിജെപി ഐടി സെൽ വ‍്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്നാണ് കോൺഗ്രസ് നൽകിയ പരാതിയിൽ പറയുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
