മുംബൈയിൽ ഓടുന്ന ബസിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് കമിതാക്കൾ; കണ്ടക്ടർക്കെതിരെ നടപടി
മുംബൈയിൽ ഓടുന്ന ബസിൽ കമിതാക്കൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബസ് കണ്ടക്ടർക്കെതിരെ നടപടിയുമായി നവി മുംബൈ മുൻസിപ്പൽ കോർപറേഷൻ. മതിയായ ജാഗ്രത കാണിച്ചില്ലെന്നും വീഴ്ച വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. വിശദീകരണം എഴുതി നൽകാനും കോർപറേഷൻ ആവശ്യപ്പെട്ടു പൻവേലിൽ നിന്ന് കല്യാണിലേക്ക് പോകുകയായിരുന്ന നവി മുംബൈ മുൻസിപ്പൽ ട്രാൻസ്‌പോർട്ടിന്റെ എസി ബസിലാണ് യുവാവും യുവതിയും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. ബസിലെ പിൻനിരയിലെ സീറ്റിൽ നടന്ന സംഭവം റോഡിലൂടെ മറ്റൊരു വാഹനത്തിൽ പോകുകയായിരുന്ന യാത്രക്കാരനാണ് ഫോണിൽ പകർത്തിയത്. ഈ വീഡിയോ മുൻസിപ്പൽ കോർപറേഷനിലെ ഉദ്യോഗസ്ഥർക്ക് അയച്ചുനൽകി. സംഭവസമയത്ത് ബസിൽ മറ്റ് യാത്രക്കാർ ഇല്ലായിരുന്നു. സംഭവത്തിൽ കോർപറേഷനോ ബസ് ജീവനക്കാരോ പോലീസിൽ ഇതുവരെ പരാതി നൽകിയിട്ടില്ല
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി
