അധ്യാപികയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; വിദ്യാർഥികൾ അറസ്റ്റിൽ

അധ്യാപികയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; വിദ്യാർഥികൾ അറസ്റ്റിൽ
ആഗ്ര: ഉത്തർപ്രദേശിൽ അധ്യാപികയുടെ അർധനഗ്ന വീഡിയോ ചിത്രീകരിച്ച് ശാരീരിക ബന്ധത്തിന് ഭീഷണിപ്പെടുത്തിയ 4 വിദ്യാർഥികൾ അറസ്റ്റിൽ‌. പത്താം ക്ലാസ് വിദ്യാർഥിയും മൂന്ന് സുഹൃത്തുക്കളും ഉൾപ്പെടെ നാല് കൗമാരക്കാരെയാണ് അധ്യാപികയുടെ പരാതിയെത്തുടർന്ന് ആഗ്രയിൽ പോലീസ് അറസ്റ്റ് ചെയ്തത്. അധ്യാപികയുടെ വീഡിയോ വിദ്യാർഥികൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത് വ്യാപക പ്രതിഷേധത്തിനാണ് വഴിവച്ചത്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് അധ്യാപിക വീട്ടിൽ പ്രത്യേക ക്ലാസ് നൽകിയിരുന്നു. ക്ലാസിൽ പങ്കെടുക്കുന്നതിനായി അധ്യാപികയുടെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് വിദ്യാർഥികൾ അവർ കുളിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. തുടർന്ന് ഈ ദൃശ്യങ്ങൾ ഉപയോ​ഗിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ അധ്യാപികയെ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ അധ്യാപിക ഇവരെ അകറ്റി നിർക്കുകയായിരുന്നു. ഇതോടെ വിദ്യാർഥി അവർക്ക് മേൽ കൂടുതൽ സമ്മർദം ചെലുത്തി. വഴങ്ങാതായതോടെ ദൃശ്യങ്ങൾ തന്‍റെ സുഹൃത്തുക്കൾക്കിടയിൽ പ്രചരിപ്പിക്കുകയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. വിഡിയോ പുറത്തുവന്നതോടെ കടുത്ത മാനസിക സംഘർഷത്തിലായ അധ്യാപിക പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പ്രതികൾ പൊലീസ് പിടിയിലായത്

Tags

Share this story