ഉത്തർപ്രദേശിൽ ധാന്യമില്ലിലെ ഡ്രയറിന് തീപിടിച്ച് വിഷവാതകം പുറത്തുവന്നു; അഞ്ച് പേർ മരിച്ചു
ഉത്തർപ്രദേശിലെ ബറൈചിൽ ധാന്യമില്ലിൽ നിന്നും വിഷവാതകം ശ്വസിച്ച് അഞ്ച് പേർ മരിച്ചു. ബോധരഹിതരായ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബറൈചിലെ രാജ്ഗർഹിയ റൈസ് മില്ലിലാണ് സംഭവം. മില്ലിലെ ഡ്രയറിന് തീപിടിച്ചാണ് വിഷവാതകം പുറത്തുവന്നത്. തീപിടിത്തം പരിശോധിക്കാൻ അടുത്തുപോയ എട്ട് പേരാണ് വിഷപ്പുക ശ്വസിച്ച് ബോധരഹിതരായത്. ഇവരെ അഗ്നിശമന സേനാംഗങ്ങൾ എത്തി ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ അഞ്ച് പേർ മരിച്ചു. മൂന്ന് പേർ ചികിത്സയിൽ തുടരുകയാണ്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
