ജമ്മു കാശ്മീരിലെ ബന്ദിപോരയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികർ മരിച്ചു
ജമ്മു കാശ്മീരിലെ ബന്ദിപോര ജില്ലയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികർ മരിച്ചു. ബന്ദിപോര ജില്ലയിലെ എസ് കെ പൈൻ മേഖലയിലെ വുളാർ വ്യൂ പോയിന്റിന് സമീപത്തായിരുന്നു അപകടം രണ്ട് പേർ ആശുപത്രിയിലെത്തുന്നതിന് മുമ്പും രണ്ട് പേർ ചികിത്സക്കിടെയുമാണ് മരിച്ചത്. പരുക്കേറ്റവർ ശ്രീനഗറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സുരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണ്. ജമ്മു കാശ്മീരിലെ പൂഞ്ചിൽ കഴിഞ്ഞ മാസമുണ്ടായ അപകടത്തിൽ അഞ്ച് സൈനികർ മരിച്ചിരുന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽ

താൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണം

താൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണം
