Wednesday, 11 November 2026 About Us · Contact Us

വിദ്വേഷ പരാമർശം: ജസ്റ്റിസ് ശേഖർ കുമാർ യാദവിന് സുപ്രീം കോടതി കൊളീജിയത്തിന്റെ താക്കീത്

വിദ്വേഷ പരാമർശത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിന് സുപ്രീം കോടതി കൊളീജിയത്തിന്റെ താക്കീത്. പദവി മനസിലാക്കി സംസാരിക്കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയം താക്കീത് നൽകി. പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന ജഡ്ജിയുടെ വിശദീകരണം കൊളീജിയം തള്ളി അതേസമയം ജഡ്ജിയെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള ശുപാർശ നൽകിയേക്കില്ലെന്നാണ് സൂചന. ജസ്റ്റിസ് ശേഖർ കുമാർ യാദവിന്റെ വിശദീകരണം തൃപ്തികരമല്ല. പൊതുപ്രസ്താവനകളിൽ ജുഡീഷ്യറിയുടെ അന്തസ്സ് പാലിക്കണം. വിവാദ പരാമർശങ്ങൾ ഒഴിവാക്കണമായിരുന്നുവെന്നും കൊളീജിയം വ്യക്തമാക്കി മുൻവിചാരണം ഇല്ലാതെ നടത്തിയ പരാമർശങ്ങൾക്കാണ് ജസ്റ്റിസ് യാദവിനെ ശാസിച്ചത്. വിശ്വഹിന്ദു പരിഷത്ത് നടത്തിയ പരിപാടിയിലാണ് ജസ്റ്റിസ് ശേഖർ കുമാർ യാദവ് വിദ്വേഷ പരാമർശം നടത്തിയത്. ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം രാജ്യം ഭരിക്കപ്പെടുമെന്നായിരുന്നു പരാമർശം. മുസ്ലിം വിരുദ്ധ പരാമർശങ്ങളും അദ്ദേഹം നടത്തിയിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വിദ്വേഷ പരാമർശം: ജസ്റ്റിസ് ശേഖർ കുമാർ യാദവ് പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രിം കോടതി കൊളീജിയം

19 Dec 2024

വിദ്വേഷ പ്രസംഗം: ജസ്റ്റിസ് ശേഖർ കുമാർ യാദവ് ഇന്ന് സുപ്രീം കോടതി കൊളീജിയത്തിന് മുന്നിൽ ഹാജരാകും

17 Dec 2024

വിവാദ പ്രസംഗം: അലഹബാദ് ഹൈക്കോടതി ജഡ്ജി നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി കൊളീജിയം

15 Dec 2024
ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

21 മണിക്കൂർ മുൻപ്
എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

10 Nov 2026
48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

10 Nov 2026