Thursday, 12 November 2026 About Us · Contact Us

എല്ലാ മേഖലയിലും ഹേമ കമ്മിറ്റി വേണം: അനന‍്യ പാണ്ഡേ

Hema Committee Needed In Every Sector Ananya Pandey - എല്ലാ മേഖലയിലും ഹേമ കമ്മിറ്റി വേണം: അനന‍്യ പാണ്ഡേ

ന‍്യൂഡൽഹി: എല്ലാ മേഖലയിലും ഹേമ കമ്മിറ്റി വേണമെന്ന് ബോളിവുഡ് നടി അനന‍്യ പാണ്ഡേ. ബംഗ്ലൂരുവിൽ നടന്ന യൂത്ത് സമ്മിറ്റ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കെതിരെ ഒരു ഹേമ കമ്മിറ്റി ഉണ്ടാവേണ്ടതിന്‍റെ ആവശ‍്യകതയെ കുറിച്ചും നടി സംസാരിച്ചു. കോൾ മി ബേ എന്ന പ്രൈം വീഡിയോ സീരീസിലെ അഭിനയത്തിന് അഭിനന്ദനം നേടിയ നടി, ഹേമ കമ്മിറ്റി പോലെയുള്ള ഒരു ബോഡി രൂപികരിക്കുന്നതിനായി സ്ത്രീകൾ ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ അതിശയകരമായ ജോലിയാണ് ചെയ്യുന്നതെന്ന് നടി പറഞ്ഞു. ചില പ്രൊഡക്ഷൻ ഹൗസുകളും സിനിമാ നിർമ്മാതാക്കളും സെറ്റുകളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അവരുടെ നയങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങിയിട്ടുണ്ടെന്നും അനന്യ കൂട്ടിച്ചേർത്തു. ഇന്നത്തെ ഞങ്ങളുടെ കരാറുകളിൽ ചില ഹെൽപ്പ് ലൈൻ നമ്പറുകൾ ഉണ്ട് അത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഞങ്ങളുടെ കോൾ ഷീറ്റുകളിൽ പോലും ഹെൽപ്പ് ലൈൻ നമ്പറുകളുണ്ട്. നിങ്ങൾക്ക് അവരെ വിളിച്ച് പരാതിപ്പെടാം. നിങ്ങൾ അജ്ഞാതമായി പരാതിപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽപ്പോലും ഈ പ്രശ്‌നം കഴിയുന്നത്ര വേഗത്തിൽ പരിഹരിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു’.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026
എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

10 Nov 2026
48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

10 Nov 2026
അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

09 Nov 2026
നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

09 Nov 2026
രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

09 Nov 2026