മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെഡിയു; ബിജെപിയെ ഞെട്ടിച്ച് നിതീഷ് കുമാർ
മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെഡിയു. എൻ ബീരേൻ സിംഗ് നയിക്കുന്ന ബിജെപി സർക്കാരിനുള്ള പിന്തുണയാണ് സഖ്യകക്ഷിയായ ജെഡിയു പിൻവലിച്ചത്. മണിപ്പൂർ നിയമസഭയിൽ ജെഡിയുവിന് ഒരു അംഗമാണുള്ളത്. പിൻമാറ്റം സർക്കാരിന് തിരിച്ചടിയുണ്ടാക്കില്ലെങ്കിലും ബിജെപിക്കുള്ള നിതീഷ് കുമാറിന്റെ മുന്നറിയിപ്പാണ് ഇതെന്നാണ് വിലയിരുത്തൽ. കേന്ദ്രത്തിലും ബിഹാറിലും ബിജെപിയുടെ പ്രധാന സഖ്യകക്ഷിയാണ് ജെഡിയു. നേരത്തെ കോൺറാഡ് സാംഗ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയും മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. 2022 നിയമസഭാ തെരഞ്ഞെടുപ്പിൽ മണിപ്പൂരിൽ ജെഡിയു ആറ് സീറ്റിലാണ് വിജയിച്ചത് എന്നാൽ മാസങ്ങൾക്ക് ശേഷം അഞ്ച് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഇതോടെ ജെഡിയുവിന് ഒരു അംഗം മാത്രമായി. 60 അംഗ നിയമസഭയിൽ 37 എംഎൽഎമാർ ബിജെപിക്കുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
