ജോലിക്ക് പകരം ഭൂമി: കേസിൽ ലാലു പ്രസാദ് യാദവിനും കുടുംബത്തിനും വീണ്ടും ഇഡി നോട്ടീസ്
ഇന്ത്യൻ റെയിൽവേയിൽ ജോലി നൽകുന്നതിന് ഉദ്യോഗാർഥികളിൽ നിന്ന് ഭൂമി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മകൻ തേജ് പ്രതാപ് യാദവ് എന്നിവരെ ചോദ്യം ചെയ്യാനായി ഇ ഡി സമൻസ് അയച്ചു. ബുധനാഴ്ച ഹാജരാകാനാണ് ലാലുവിന് നൽകിയ നിർദേശം അതേസമയം റാബ്‌റി ദേവി, തേജ് പ്രതാപ് യാദവ് എന്നിവർ ഇന്ന് ഹാജരാകുമെന്നാണ് റിപ്പോർട്ടുകൾ. 2004നും 2009നും ഇടയിൽ ലാലു റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേയിൽ ജോലി നൽകാമെന്ന് പറഞ്ഞ് കുടുംബത്തിന്റെ പേരിലേക്ക് ഭൂമി എഴുതി വാങ്ങിയെന്നാണ് കേസ് 2023ൽ കേസുമായി ബന്ധപ്പെട്ട് തേജസ്വി യാദവിന്റെ ഡൽഹിയിലെ വസതിയിലടക്കം 24 ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. യുഎസ് ഡോളർ അടക്കമുള്ള വിദേശ കറൻസികളും 53 ലക്ഷം രൂപയും അരക്കിലോ സ്വർണക്കട്ടിയും ഒന്നര കിലോ സ്വർണാഭരണങ്ങളും ലാലുവിന്റെ കുടുംബത്തിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി
