പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യം വിറങ്ങലിച്ച് നിൽക്കവെ ഓഫീസ് ഉദ്ഘാടനം; സിപിഎമ്മിനെ വിമർശിച്ച് മുരളീധരൻ
പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കെ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് മന്ദിരമായ എകെജി സെന്റിന്റെ ഉദ്ഘാടനം നടത്തിയതിനെ വിമർശിച്ച് കെ മുരളീധരൻ. കാശ്മീരിൽ 26 പേർ കൊല്ലപ്പെട്ടതിനിടെ പാർട്ടി ഓഫീസ് ഉദ്ഘാടനം നടത്തിയത് ഉചിതമല്ല. മാർപാപ്പ കാലം ചെയ്തതിന്റെ ദുഃഖാചരണത്തിനിടെയാണ് ചടങ്ങ് നടന്നത്. സർക്കാർ വാർഷിക പരിപാടിയും ഇന്നലെ നടത്തിയതിനെ കെ മുരളീധരൻ വിമർശിച്ചു. നേരത്തെ രാഹുൽ മാങ്കൂട്ടത്തിലും സിപിഎമ്മിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു രാജ്യം വിറങ്ങലിച്ച് നിൽക്കവെ ഇതുപോലൊരു ഉദ്ഘാടന മാമാങ്കം നടത്താൻ നാണമുണ്ടോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. പെഹൽഗാം ഭീകരാക്രമണത്തിൽ ലോകം മുഴുവൻ ദുഃഖം അറിയിക്കുമ്പോൾ പാർട്ടി ഓഫീസ് ഉദ്ഘാടനം നടത്തിയ സിപിഎമ്മിന് നല്ല നമസ്കാരമെന്നും രാഹുൽ പറഞ്ഞു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമർശം: കങ്കണ റണാവത്തിനെതിരെ കേസെടുത്ത് ഷിംല പൊലീസ്

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
