Thursday, 12 November 2026 About Us · Contact Us

ട്രെയിനിന്ന്നേരെ വീണ്ടും അട്ടിമറി ശ്രമം; റെയില്‍വേ ട്രാക്കിലെ 10 കിലോയുള്ള മരകുറ്റിയുമായി ട്രെയിന്‍ പാഞ്ഞത് ഏറെ ദൂരം

Sabotage Attempt Again On The Train The Train Ran A Long - ട്രെയിനിന്ന്നേരെ വീണ്ടും അട്ടിമറി ശ്രമം; റെയില്‍വേ ട്രാക്കിലെ 10 കിലോയുള്ള മരകുറ്റിയുമായി ട്രെയിന്‍ പാഞ്ഞത് ഏറെ ദൂരം

ലക്‌നൗ: ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലുടനീളം ട്രെയിനുകള്‍ക്ക് നേരെ പതിയിരുന്നുള്ള ആക്രമണങ്ങള്‍ ഒരു പാട് നേരിടേണ്ടിവന്നിട്ടുണ്ട്. അതേസമയം അവയില്‍ ഭൂരിഭാവും റെയില്‍വേ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പ്രേംപൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ട്രാക്കുകളില്‍ നിന്ന് ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറാണ് കണ്ടെത്തിയത്. അതേസമയം മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയില്‍ സൈനികര്‍ സഞ്ചരിച്ച ട്രെയിന്‍ തകര്‍ക്കാനായി റെയില്‍വെ ട്രാക്കില്‍ സ്ഥാപിച്ചിരുന്നത് 10 ഡിറ്റണേറ്ററുകളാണ്. ഇവയെല്ലാം നേരത്തെ തന്നെ കണ്ടെത്താന്‍ സാധിച്ചത് വലിയ അപകടമാണ് ഒഴിവാക്കിയത്. ഇതിന് പിന്നാലെയാണ് ഡല്‍ഹി – ലക്‌നൗ ട്രെയിന്‍ പോകുന്ന ട്രാക്കില്‍ 10 കിലോ ഭാരുമുള്ള മരത്തടി വച്ചത്. ട്രെയിന്‍ നമ്പര്‍ 14236 ബറേലി-വാരണാസി എക്‌സ്പ്രസ് കടന്നു പോകുന്ന ട്രാക്കിലാണ് മരത്തടി ഉണ്ടായിരുന്നത്. ട്രെയിന്‍ മരത്തടിയില്‍ ഇടിക്കുകയും ഏതാണ്ട് കുറച്ചേറെ ദൂരം അതും വലിച്ച് ഓടുകയും ചെയ്തു. പിന്നാലെ ലോക്കോ പൈലറ്റ് ട്രെയിന്‍ അടിയന്തരമായി നിര്‍ത്തിയത് കൊണ്ട് വലിയ അപകടം ഒഴിവായി. എങ്കിലും ട്രാക്കുകളിലെ സിഗ്‌നലിംഗ് ഉപകരണങ്ങള്‍ കേടാവുകയും ഇത് ലക്‌നൗ-ഹര്‍ദോയ് ലൈനിലെ ട്രെയിന്‍ സര്‍വ്വീസുകളെ ബാധിക്കുകയും ചെയ്തു. ട്രെയിനിന്റെ ചക്രങ്ങള്‍ക്കിടയില്‍ നിന്നും ഏറെ ബുദ്ധിമുട്ടിയാണ് മരത്തടി പുറത്തെടുത്തത്. ഇതേ തുടര്‍ന്ന് ഗതാഗതം രണ്ട് മണിക്കൂറോളം വൈകി. റെയില്‍വേ ട്രാക്കുകളില്‍ അടുത്തിടെ നടന്ന അട്ടിമറി ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വളരെ ഗൗരവമായി കാണുകയും കേസുകള്‍ അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) ചുമതലപ്പെടുത്തി. എങ്കിലും ഇപ്പോഴും ഇത്തരം പതിയിരുന്നുള്ള ആക്രമണ ശ്രമങ്ങള്‍ തുടരുന്നുവെന്നത് ജനങ്ങളില്‍ ആശങ്ക പടര്‍ത്തുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026
എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

10 Nov 2026
48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

10 Nov 2026
അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

09 Nov 2026
നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

09 Nov 2026
രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

09 Nov 2026