സാമന്തയുടെ അവസാനത്തേ ചിത്രവും നീക്കി: നാഗചൈതന്യ
വീണ്ടും വിവാഹത്തിനാെരുങ്ങുന്ന തെന്നിന്ത്യൻ താരം നാഗചൈതന്യ ഇസ്റ്റഗ്രാമില്‍ നിന്ന് മുൻഭാര്യയും നടിയുമായ സാമന്തയുടെ ചിത്രങ്ങൾ എല്ലാം നീക്കി. പുതിയ വിവാഹത്തിനു മുൻപാണ് മുൻഭാര്യക്കൊപ്പമുണ്ടായിരുന്ന ചിത്രം താരം നീക്കിയത്. വിവാഹമോചനം പ്രഖ്യാപിച്ച കുറിപ്പ്, രണ്ടാമത്തേത് മജിലി എന്ന ചിത്രത്തിന്റെ പോസ്റ്റർ, ഒരു റേസിംഗ് പശ്ചാത്തലത്തിലുള്ള ചിത്രം എന്നിങ്ങനെ മൂന്നു ചിത്രങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നത്. ഇരുവരും കാർഡോറിനരികില് നില്ക്കുന്ന ചിത്രത്തിൽ ത്രോ ബാക്ക്… ‘മിസിസ് ആന്‍ഡ് ദി ഗേള്‍ഫ്രണ്ട്’ എന്ന കാപ്ഷനാണ് നല്‍കിയിരുന്നത്. ഈ ചിത്രമാണ് ഇപ്പോള്‍ ഇൻസ്റ്റഗ്രാമില്‍ നിന്ന് നീക്കിയത്. സാമന്തയുമായി വേർപിരിഞ്ഞ നാഗചൈതന്യ നടി ശോഭിത ധൂലിപാലയുമായി വിവാഹം നിശ്ചയം കഴിഞ്ഞു. ഉടനെ ഇരുവരും വിവാഹിതരാകും. തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചടങ്ങുകള്‍ ആരംഭിച്ചിരുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി, മുസ്ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

അനിരുദ്ധിന്റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
