Thursday, 12 November 2026 About Us · Contact Us

മകളെ കൊല്ലാൻ സഹായം തേടിയത് മകളുടെ കാമുകനോട്; മകളുടെ ആവശ്യപ്രകാരം അമ്മയെ കൊലപ്പെടുത്തി വാടകക്കൊലയാളി

Man Killed By Expats From Gulf As Punishment - രണ്ട് ദിവസത്തേക്ക് നാട്ടിലേക്ക് വന്നു; മകളെ പീഡിപ്പിച്ച മധ്യവയസ്‌കനെ കൊന്ന് പ്രവാസി തിരിച്ചുപോയി
രണ്ട് ദിവസത്തേക്ക് നാട്ടിലേക്ക് വന്നു; മകളെ പീഡിപ്പിച്ച മധ്യവയസ്‌കനെ കൊന്ന് പ്രവാസി തിരിച്ചുപോയി

ആഗ്ര: നാണക്കേടു വരുത്തി വച്ച മകളെ കൊലപ്പെടുത്താനായി അമ്മ സമീപിച്ചത് മകളുടെ കാമുകനെ. കാര്യങ്ങൾ വ്യക്തമായതോടെ മകളുടെ നിർദേശ പ്രകാരം വാടകക്കൊലയാളിയായ കാമുകൻ പെൺകുട്ടിയുടെ അമ്മയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലാണ് സംഭവം. 35 കാരിയായ അൽക്കയാണ് കൊല്ലപ്പെട്ടത്. 17 വയസുള്ള മകളുടെ പെരുമാറ്റത്തിൽ അൽക്ക അസ്വസ്ഥയായിരുന്നു. കുറച്ചു മാസം മുൻപ് മകൾ ഒരു യുവാവിനൊപ്പം വീടു വിട്ട് പോയിരുന്നു. കാര്യമറിഞ്ഞ് അൽക്ക മകളെ തിരിച്ചു കൊണ്ടു വന്ന് ബന്ധു വീട്ടിൽ ആക്കി. അവിടെ വച്ചാണ് പെൺകുട്ടി വാടകക്കൊലയാളിയായ സുഭാഷ് സിങ്ങുമായി പ്രണയത്തിലായത്. ദീർഘനേരം നീളുന്ന ഫോൺ കോളുകൾ ശ്രദ്ധയിൽ പെട്ടതോടെ ബന്ധുക്കൾ അൽക്കയെ ഇക്കാര്യം അറിയിച്ചിരുന്നു. ബന്ധുക്കൾ കുറ്റപ്പെടുത്തുകയും നാണക്കേട് താങ്ങാനാകാതെയും വന്നതോടെയാണ് അൽക്ക മകളെ കൊലപ്പെടുത്താനായി ഒരു വാടകക്കൊലയാളിയെ സമീപിച്ചത്. ഇയാൾക്ക് 50,000 രൂപ നൽകുകയും ചെയ്തു. എന്നാൽ മകളുടെ കാമുകനെ തന്നെയാണ് താൻ സമീപിച്ചതെന്ന് അൽക്ക തിരിച്ചറിഞ്ഞിരുന്നില്ല. സുഭാഷ് സിങ് ഇക്കാര്യം അൽക്കയുടെ മകളുമായി പങ്കു വച്ചു. ഇതോടെ അമ്മയെ കൊലപ്പെടുത്തിയാൽ വിവാഹം കഴിക്കാമെന്ന് പെൺകുട്ടി സുഭാഷിനോട് പറഞ്ഞു. ഇതേ തുടർന്ന് സുഭാഷ് സിങ് അൽക്കയെ കൊലപ്പെുത്തുകയായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ട്. അൽ‌ക്കയുടെ മൃതദേഹം വിജനമായ പ്രദേശത്തു നിന്ന് കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിഞ്ഞത്. അൽക്കയുടെ മകളെയും വാടകക്കൊലയാളിയെയും പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റസമ്മതം നടത്തിയതായും പൊലീസ് പറയുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

10 Nov 2026
എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

10 Nov 2026
48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

10 Nov 2026
അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

അനിരുദ്ധിന്‍റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

09 Nov 2026
നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

09 Nov 2026
രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍

09 Nov 2026