ബാലറ്റ് പേപ്പർ വോട്ടെടുപ്പ് പുനരാരംഭിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി
ബാലറ്റ് പേപ്പർ വോട്ടെടുപ്പ് പുനരാരംഭിക്കണമെന്ന ഹർജി സുപ്രിം കോടതി തള്ളി. ഡോ. കെഎ പോൾ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് സുപ്രിം കോടതി തള്ളിയത്. തെരഞ്ഞെടുപ്പ് സമയത്ത് പണവും മദ്യവും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് കണ്ടെത്തിയാൽ കുറഞ്ഞത് അഞ്ച് വർഷത്തേക്ക് സ്ഥാനാർഥികളെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു നിങ്ങൾ വിജയിച്ചാൽ ഇവിഎം നല്ലത്, നിങ്ങൾ തോൽക്കുമ്പോൾ കൃത്രിമം എന്നാണോയെന്ന് കോടതി ചോദിച്ചു എന്നാൽ ഇവിഎമ്മുകൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇപ്പോഴും ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നതെന്നും ഹർജിക്കാരൻ വാദിച്ചു. ഇലോൺ മസ്‌കിനെ പോലുള്ള പ്രമുഖ വ്യക്തികൾ പോലും ഇവിഎം കൃത്രിമത്വത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ ജസ്റ്റിസുമാരായ വിക്രം നാഥ്, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളുകയായിരുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
ഞങ്ങള്‍ക്ക് ഇ വി എമ്മുകള്‍ വേണ്ട; ബാലറ്റ് പേപ്പര്‍ മതി; രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് ഖാര്‍ഗെ
ഹരിയാനയില്‍ നടന്നത് തട്ടിപ്പ് തന്നെ; നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസ്

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി
