മധ്യപ്രദേശിൽ ട്രാക്ടർ ട്രോളി നിയന്ത്രണം വിട്ടുമറിഞ്ഞു; നാല് പേർ മരിച്ചു, 20 പേർക്ക് പരുക്ക്
മധ്യപ്രദേശിലെ ദാമോയിൽ ട്രാക്ടർ ട്രോളി നിയന്ത്രണം വിട്ടുമറിഞ്ഞ് നാല് പേർ മരിച്ചു. ഇരുപത് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇതിൽ പത്ത് പേരുടെ നില ഗുരുതരമാണ്. ഫത്തേപൂർ ഗ്രാമത്തിലാണ് സംഭവം അടുത്ത ജില്ലയിലെ ആരാധനാലയത്തിലേക്ക് ട്രാക്ടർ ട്രോളിയിൽ യാത്ര ചെയ്തിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നതിനാൽ റോഡിൽ നിന്ന് വഴുതിയാണ് ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടമായത്. പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റി. അപകട കാരണം കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി, മുസ്ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

അനിരുദ്ധിന്റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
