തമിഴ്നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; കോച്ചുകളില്‍ തീപ്പിടിത്തം
ചെന്നൈ : തമിഴ്നാട്ടിലെ തിരുവള്ളൂരിന് അടുത്ത് കവരപ്പേട്ടയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. മൈസൂരില്‍ നിന്ന് ദര്‍ബാംഗയിലേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ ചരക്ക് ട്രെയില്‍ ഇടിക്കുകയായിരുന്നു. രാത്രി 8.30 ഓടെയായിരുന്നു അപകടം. ചരക്ക് വണ്ടിയുടെ പിന്നില്‍ ദര്‍ഭംഗ എക്സ്പ്രസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് കോട്ടുകള്‍ക്ക് തീപ്പിടിക്കുകയും ആറ് കോച്ചുകള്‍ പാളം തെറ്റുകയും ചെയ്തു. മൈസൂരില്‍ ദസറ നടക്കുന്നതിനാല്‍ എക്സ്പ്രസ്സില്‍ ജനത്തിരക്ക് കൂടുതലായിരുന്നു. പല കോച്ചിലും യാത്രക്കാര്‍ കുത്തി നിറച്ചാണ് ട്രെയിന്‍ യാത്ര നടത്തിയത്. അപകടത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടെന്നതിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നേയുള്ളൂ.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി, മുസ്ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

അനിരുദ്ധിന്റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
