യെച്ചൂരിയുടെ നില ഗുരുതരമായി തുടരുന്നു; വിദഗ്ധ ഡോക്ടർമാരുടെ സംഘം നിരീക്ഷിക്കുന്നു
സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചുരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡൽഹി എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ് സീതാറാം യെച്ചൂരി. വിദേശത്തു നിന്നെത്തിച്ച പുതിയ മരുന്ന് നൽകി തുടങ്ങിയതായി ഡോക്ടേഴ്സ് അറിയിച്ചതായി പാർട്ടി നേതാക്കാൾ പറഞ്ഞു. 48 മണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ സംഘം സീതാറാം യെച്ചൂരിയെ നിരീക്ഷിച്ചു വരികയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റി ഇറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. പരിചരിക്കാനായി വിദേശത്ത് നിന്ന് വിദഗ്ദ ഡോക്ടർ ഇന്ന് എത്തുമെന്നാണ് വിവരം. ഡോക്ടർ പരിശോധിച്ച ശേഷം ചികിത്സ മാറ്റേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കും. ന്യുമോണിയയെ തുടർന്ന് ആഗസ്റ്റ് 19നാണ് യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശ്വാസകോശ അണുബാധയേറ്റതായി പരിശോധനയിൽ കണ്ടെത്തിയത്. പിന്നാലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് പാർട്ടി നേതൃത്വം അറിയിക്കുന്നത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി, മുസ്ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി

അനിരുദ്ധിന്റെ വിവാഹം; ഗ്രീസിലേക്ക് പറന്ന് രജനികാന്തും സ്റ്റാലിനും

നിയമസഭാ തിരഞ്ഞെടുപ്പ് 2027: അഞ്ച് സംസ്ഥാനങ്ങളിലെ തീയതികൾ ജനുവരിയിൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
