Kerala
നെന്മറ ഇരട്ടക്കൊല: നിലപാട് മാറ്റി ചെന്താമര, കുറ്റസമ്മത മൊഴി നൽകില്ല

നെന്മാറ ഇരട്ടക്കൊല കേസിൽ നിലപാട് മാറ്റി പ്രതി ചെന്താമര. കുറ്റസമ്മത മൊഴി നൽകാൻ തയ്യാറല്ലെന്ന് ചെന്താമര. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ചെന്താമര നിലപാട് മാറ്റിയത്.
ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് ഇന്നുച്ചയ്ക്ക് ശേഷം ചെന്താമരയെ ഹാജരാക്കിയത്. പ്രതിയുടെ കുറ്റസമ്മത മൊഴി എടുക്കാനായിട്ടാണ് ജഡ്ജിക്ക് മുന്നിൽ ഹാജരാക്കിയത്.
കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. ഈ ചോദ്യങ്ങൾക്കെല്ലാം പ്രതി മറുപടി നൽകിയിരുന്നു. എന്നാൽ അഭിഭാഷകനെ കണ്ടതിന് ശേഷമാണ് പ്രതി നിലപാട് മാറ്റിയത്.