Kerala
മുൻ ചീഫ് സെക്രട്ടറി വി വേണുവിന് പുതിയ നിയമനം; കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്‌സണാകും
സർവീസിൽ നിന്ന് വിരമിച്ച സംസ്ഥാന മുൻ ചീഫ് സെക്രട്ടറി ഡോ. വി വേണു കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർ പേഴ്‌സണാകും. ഹോണററി അടിസ്ഥാനത്തിൽ പ്രവർത്തിക്കാമെന്ന് ഡോ. വി വേണു ട്രസ്റ്റിനെ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം
ഈ മാസം 21 മുതലാണ് വി വേണുവിന്റെ നിയമനം. കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റിയും കൊച്ചി-മുസരിസ് ബിനാലെ പ്രസിഡന്റുമായ ബോസ് കൃഷ്ണമാചാരിയാണ് ഇക്കാര്യം അറിയിച്ചത്.