Sports

ന്യൂസിലാൻഡ് ഒന്നാമിന്നിംഗ്‌സിൽ 259ന് പുറത്ത്; ഇന്ത്യക്ക് രോഹിത് ശർമയെ നഷ്ടമായി

പൂനെ ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാൻഡ് ഒന്നാമിന്നിംഗ്‌സിൽ 259 റൺസിന് പുറത്തായി. ഏഴ് വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദറാണ് കിവീസിനെ തകർത്തത്. ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എന്ന നിലയിലാണ്

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ വാഷിംഗ്ടൺ സുന്ദറും അശ്വിനും ചേർന്നാണ് ന്യൂസിലാൻഡ് നിരയെ വീഴ്ത്തിയത്. സുന്ദർ ഏഴ് വിക്കറ്റ് നേടിയപ്പോൾ അശ്വിൻ മൂന്ന് വിക്കറ്റൈടുത്തു. 76 റൺസെടുത്ത ഡെവോൺ കോൺവേയാണ് ന്യൂസിലാൻഡിന്റെ ടോപ് സ്‌കോറർ. രചിൻ രവിന്ദ്ര 65 റൺസെടുത്തു

ടോം ലാഥം 15 റൺസിനും വിൽ യംഗ് 18 റൺസിനും പുറത്തായി. മിച്ചൽ സാന്റ്‌നർ 33 റൺസെടുത്തു. ഡാരിൽ മിച്ചൽ 18, ടിം സൗത്തി 5, അജാസ് പട്ടേൽ 4, ടോം ബ്ലൻഡൽ 3 എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാൻമാരുടെ സ്‌കോറുകൾ

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രോഹിതിനെ നഷ്ടമായി. ഒന്നാം ദിനം കളി നിർത്തുമ്പോൾ യശസ്വി ജയ്‌സ്വാൾ 6 റൺസുമായും ശുഭ്മാൻ ഗിൽ 10 റൺസുമായും ക്രീസിലുണ്ട്‌

Related Articles

Back to top button
error: Content is protected !!