Sports

കൂടുതല്‍ ഡക്കറേഷന്‍ ഒന്നും വേണ്ട; ഇന്ത്യ തോറ്റു

ചരിത്ര ജയം കുറിച്ച് ന്യൂസിലാൻഡ്

മുംബൈ: അങ്ങനെ, ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ 12 വര്‍ഷത്തെ അപരാജിത ഹോം സ്ട്രീക്ക് അവസാനിച്ചു. ടോം ലാഥം നയിക്കുന്ന ന്യൂസിലന്‍ഡ് നേരത്തെ തന്നെ ബെംഗളൂരുവിലും പൂനെയിലും ജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു.

വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ 25 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ഇന്ത്യന്‍ മണ്ണില്‍ ചരിത്രപരമായ 3-0 പരമ്പര ന്യൂസിലാന്‍ഡ് വൈറ്റ്വാഷ് ചെയ്തു. സ്വന്തം തട്ടകത്തില്‍ ഇന്ത്യയ്ക്കെതിരെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇതാദ്യമായാണ് ഒരു രാജ്യം തൂത്തുവാരുന്നത്.

മുംബൈയില്‍, ബ്ലാക്ക് ക്യാപ്സ് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു, മൂന്നാം ദിനം വെറും 121 റണ്‍സിന് ഇന്ത്യയുടെ ലൈനപ്പിനെ പുറത്താക്കി. അതേസമയം 147 എന്ന മിതമായ ലക്ഷ്യം മറികടക്കാനാകാതെ ഇന്ത്യന്‍ ബാറ്റിംഗ് നിര നാണംക്കെട്ട പെര്‍ഫോമന്‍സ് ആണ് കാഴ്ചവെച്ചത്. ഇന്ത്യക്കെതിരെ രണ്ടാം ഇന്നിംഗ്സില്‍ 57 റണ്‍സിന് ആറ് വിക്കറ്റ് ഉള്‍പ്പെടെ 11 വിക്കറ്റ് നേടിയ അജാസ് പട്ടേലിന്റെ ശ്രദ്ധേയമായ പ്രകടനമാണ് ന്യൂസിലാന്‍ഡിന് ചരിത്ര വിജയം ഉറപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്.

ന്യൂസിലന്‍ഡിന്റെ മൂര്‍ച്ചയുള്ള ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ രണ്ട് ഓപ്പണര്‍മാരും പെട്ടെന്ന് വീണതോടെ ഇന്ത്യയുടെ ചേസിംഗ് തുടക്കം മുതല്‍ തന്നെ പാളി. മാറ്റ് ഹെന്റിയുടെ പന്തില്‍ രോഹിത് ശര്‍മ്മ നേരത്തെ പുറത്തായി. അജാസ് പട്ടേലിന്റെ മികച്ച പന്തില്‍ ശുഭ്മാന്‍ ഗില്‍ വീണു. അജാസും ഗ്ലെന്‍ ഫിലിപ്പും ചേര്‍ന്ന് ടോപ് ഓര്‍ഡറിനെ തകര്‍ത്തപ്പോള്‍ ഇന്ത്യയുടെ വെറ്ററന്‍ ബാറ്റര്‍ വിരാട് കോഹ്ലിയും ഒരു റണ്ണിന് വീണു. ഏഴാം ഓവറില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 29 എന്ന നിലയിലായിരുന്നു. 4 റണ്‍സ് നേടിയ റിഷഭ് പന്ത് ഇന്ത്യയുടെ ഇന്നിംഗ്സ് പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Related Articles

Back to top button