നിമിഷപ്രിയയുടെ മോചനം: പണം നൽകി സഹായിക്കാൻ തയ്യാറാണെന്ന് അബ്ദുൽ റഹീമിന്റെ കുടുംബവും

നിമിഷപ്രിയയുടെ മോചനത്തിനായി സഹായിക്കാൻ തയ്യാറെന്ന് സൗദി ജയിലിൽ കഴിയുന്ന മലാളി അബ്ദുൽ റഹീമിന്റെ കുടുംബം. അടുത്തിടെയാണ് റഹീം വധശിക്ഷയിൽ നിന്ന് ഒഴിവായത്. ഈ മാസം 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് റഹീമിന്റെ കുടുംബത്തിന്റെ വാഗ്ദാനം
റഹീമിന്റെ മോചനത്തിനായി സമാഹരിച്ച തുകയിൽ ഏകദേശം 11 കോടിയോളം രൂപ ട്രസ്റ്റിൽ ബാക്കിയുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ട യെമനി പൗരൻ തലാൽ അബ്ദു മെഹ്ദിയുടെ കുടുംബം ദയാധനം സ്വീകരിച്ച് നിമിഷപ്രിയക്ക് മാപ്പ് നൽകാൻ തയ്യാറായാൽ ആ തുക റഹീം ട്രസ്റ്റ് നൽകുമെന്ന് ട്രസ്റ്റ് കൺവീനർ കെ കെ ആലിക്കുട്ടി മാസ്റ്റർ അറിയിച്ചു
റഹീമിന്റെ മോചനത്തിനായി 48 കോടി രൂപയാണ് പിരിച്ചെടുത്തത്. ഇതിൽ 37 കോടിയോളം രൂപ ചെലവഴിച്ചു. റഹീമിനെ പോലെ തന്നെയാണ് നിമിഷപ്രിയയെയും കാണുന്നത്. എല്ലാം മനുഷ്യജീവനാണെന്നും ആലിക്കുട്ടി മാസ്റ്റർ പറഞ്ഞു