Novel

നിൻ വഴിയേ: ഭാഗം 55

രചന: അഫ്‌ന

ഞാൻ വിളിച്ചോളാം……”

“എന്നാ ശരി “അദ്ദേഹം അവിടുന്ന് നടന്നു.

ദീപു വീണ്ടും ധർമ്മ സങ്കടത്തിൽ അകപ്പെട്ടു… തണുത്തു മരവിച്ചു കിടക്കുന്നവനേ ഉറ്റു നോക്കി കൊണ്ടു അവന്റെ അടുത്തേക്ക് നടന്നു.

“അഭി “ദീപു ആദ്യം വിളിച്ചു നോക്കിയെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല. വീണ്ടും തട്ടി വിളിച്ചതും പേടി സ്വപ്നം കണ്ടപ്പോൽ അവൻ പിടഞ്ഞെഴുന്നേറ്റു.

തണുപ്പ് കാരണം അവന്റെ മുഖവും ചുണ്ടുകളും വരണ്ട് പോയിരുന്നു. അലസമായി ഇട്ടിരിക്കുന്ന മുടി ഇഴകൾ. ഷർട്ട് പോലും ശരിക്ക് ധരിക്കാത്ത പോലെ ചുക്കി ചുളിഞ്ഞു….. ദീപു അവനിൽ ദൃക്ഷ്ടി പതിപ്പിച്ചു.

അഭി കണ്ണുകൾ തിരുമ്മി നേരെ നോക്കുമ്പോൾ മുൻപിൽ തന്നെ ഉറ്റു നോക്കുന്ന ദീപുവിനെയാണ് കണ്ടത്…

“നീ എന്താ ഇവിടെ “ദീപു അവന്റെ മുഖത്തെ ആശ്ചര്യം ശ്രദ്ധിക്കാതെ ഗൗരവത്തിൽ ചോദിച്ചു.

“ഞാൻ വെറുതെ “അപ്പോഴും അഭിയുടെ നോട്ടം ദീപുവിൽ ആയിരുന്നു…. ഒന്ന് പുഞ്ചിരിക്കുന്നു പോലും ഇല്ല.അവൻ തന്നിൽ നിന്ന് വല്ലാതെ അകന്നു പോയോ എന്ന ഭയം അവനിൽ നിറഞ്ഞു.

“വെറുതെയോ? ഇന്നലെ രാത്രി വന്നു കിടന്നുവെന്ന് ആണല്ലോ പൂജാരി പറഞ്ഞേ,… എന്തെ നിന്റെ വീട്ടിൽ കിടക്കാൻ സ്ഥലം ഇല്ലെ ”

“കിടന്നിട്ട് ഉറക്കം വന്നില്ല,….അതാ ഞാൻ “അഭി മുഴുവനാക്കാതെ നിർത്തി.

“അങ്ങനെയുള്ള പ്രവർത്തി ആണല്ലോ ചെയ്തത്,… വേഗം എണീറ്റ് വീട്ടിലേക്ക് ചെല്ല് “ദീപു കൈ കെട്ടി കൊണ്ടു പറഞ്ഞു അമ്പലത്തിലേക്ക് നടന്നു.

അഭിയ്ക്ക് അവനെ വിളിക്കാനോ സംസാരിക്കാനോ ധൈര്യം ഇല്ലായിരുന്നു. ഈ അവഗണന താൻ അർഹിക്കുന്നുണ്ടെന്ന് മനസാക്ഷി പറഞ്ഞു കൊണ്ടിരുന്നു…….ദീപു കണ്ണിൽ നിന്ന് മായും വരെ അങ്ങനെ നോക്കി നിന്നു.

വീട്ടിൽ നിന്ന് ഓരോരുത്തരായി മാറി മാറി അടിക്കുന്നത് കണ്ടിട്ടും അതെടുക്കാതെ ഫോൺ ഫോൺ കട്ട് ചെയ്തു തന്റെ ബൈക്കിൽ കയറി വീട്ടിലേക്ക് തിരിച്ചു.

“ഈ ചെക്കൻ എവിടെ പോയി കിടക്കുവാ എന്റീശ്വരാ…….വിളിച്ചിട്ട് ആണെങ്കിൽ ഫോൺ എടുക്കുന്നും ഇല്ല.”അഭിയുടെ അമ്മ സിറ്റ് ഔട്ടിൽ നിന്ന് റോഡിലേക്ക് കണ്ണും നാട്ടിരുന്നു കൊണ്ടു പറഞ്ഞു.

“അവൻ ഫ്രണ്ട്‌സിന്റെ കൂടെ ഉണ്ടാവും. ഫോൺ കട്ടാക്കിയാൽ മനസ്സിലാക്കി
കൂടെ സംസാരിക്കാൻ താല്പര്യം ഇല്ല അവന് നമ്മളോട് എന്ന് “അച്ഛൻ ചെയറിൽ വന്നിരുന്നു.

“അവൻ പോകുവാണെങ്കിൽ അത് ദീപുവിന്റെ അടുത്തേക്ക് മാത്രമാണ്. ഇപ്പോ ദീപു അവനോട് മിണ്ടാറുമില്ല…
എനിക്ക് പേടിയാകുന്നുണ്ട് ഏട്ടാ, ഏട്ടൻ ഒന്ന് കവലയിൽ അന്വേഷിച്ചു നോക്ക് ”
അമ്മ വേവലാതിയോടെ അവൾക്ക് അടുത്ത് വന്നിരുന്നു.

“അവൻ കൊച്ചു കുഞ്ഞൊന്നും അല്ല,
നിനക്ക് അറിയാവുന്നതല്ലേ അവന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ…..
എല്ലാം ശരിയാകും വരെ ഇങ്ങനെയൊക്കെ ആയിരിക്കും “അയാൾ നെടുവീർപ്പിട്ട് കൊണ്ടു ഓർത്തു.

“ആരുടെ കൂടെ നിൽക്കണമെന്ന് ഒരെത്തും പിടിയും ഇല്ല…..അടുത്ത വിവാഹം ആയി. തനു എല്ലാം ഉപേക്ഷിച്ചു പോയതാണെങ്കിൽ പിന്നെ നമ്മൾ എന്ത് ചെയ്യും? അഭിയുടെ അവസ്ഥ? ആലോചിക്കാൻ കൂടെ വയ്യ”എല്ലാം ആലോചിക്കുമ്പോൾ ഇരുവരും നിന്ന് വിയർത്തു.

“അവൾ പോകുന്നെങ്കിൽ പോകട്ടെ നാത്തൂനേ, നമ്മുടെ അഭിയ്ക്ക് ഇതിലും വേറെ നല്ല പെൺകുട്ടിയേ കിട്ടാത്തത് പോലെ…. അവന് ഇത് തന്നെ മതിയെന്ന് പറഞ്ഞിട്ടല്ലേ, അല്ലെങ്കിൽ പെൺകുട്ടികളുടെ ക്യു ആയിരിക്കും ഇവിടെ “അപ്പച്ചി വല്ല്യ ഗമയിൽ അങ്ങോട്ട് വന്നു.

“മക്കളുടെ ഇഷ്ടം ആണ് നാത്തൂനേ ആണ് ഞങ്ങളുടെ ഇഷ്ടം….”അമ്മ

“എന്നിട്ടു ഇപ്പോ എന്തായി, എന്റെ അമ്മയെയും തള്ളിയിട്ടു അവള് പൊടിയും തട്ടി പോയി “അപ്പച്ചി അമർഷത്തിൽ പുലമ്പി.

അതോടെ അച്ഛൻ പെങ്ങളുടെ തല താഴ്ന്നു…..അതോടെ അപ്പച്ചിയുടെ മുഖത്തു വിജയ ചിരി തെളിഞ്ഞു.

ദൂരെ നിന്ന് ബുള്ളറ്റിന്റെ ഇരുമ്പൽ കേട്ട്,…. എല്ലാവരുടെയും നോട്ടം അങ്ങോട്ട് ആയി. അഭി ബൈക്കുമായി ഗേറ്റ് കടന്നു അകത്തേക്ക് കയറിയതും അമ്മ വേവലാതിയോടെ മുറ്റത്തേക്ക് ഇറങ്ങി….. പക്ഷേ അഭി ആരെയും ശ്രദ്ധിക്കാതെ ബൈക്കിന്റെ കീ എടുത്തു അകത്തേക്ക് നടക്കാൻ ഒരുങ്ങി., അവന്റെ ഈ പ്രവൃത്തി അമ്മയെ ദേഷ്യം പിടിപ്പിച്ചു.

“അഭി “അമ്മ ദേഷ്യത്തിൽ പുറകിൽ നിന്ന് വിളിച്ചു.

“എന്താ അഭി നിന്റെ ഉദ്ദേശം? ഞങ്ങൾ എന്ത് ചെയ്തിട്ടാ ഇങ്ങനെ ശിക്ഷിക്കുന്നെ… എല്ലാം നീ ആയിട്ട് ഉണ്ടാക്കിയതാണ്. ഞങ്ങൾ ആരും അല്ല. തനുവാണ് ചെയ്തതെന്ന് കണ്ടുപിടിച്ചതും ശിക്ഷിച്ചതും എല്ലാം…. എന്നിട്ടു നീ എന്തിനാ അമ്മയെ ഇങ്ങനെ വേദനിപ്പിക്കുന്നെ മോനെ…. വിളിച്ചിട്ട് എവിടെ ആണെങ്കിലും അത് പറഞ്ഞൂടെ, മനുഷ്യൻ നേരം വിളിപ്പിച്ചത് എങ്ങനെ എന്ന് എനിക്കെ അറിയൂ “പറഞ്ഞു മുഴുവനാക്കും മുമ്പേ അമ്മയുടെ മിഴികൾ ഈറനണിഞ്ഞിരുന്നു.

അഭി നിയന്ത്രണം നഷ്ടപ്പെട്ടവനേ പോലെ അമ്മയെ ഇറുകെ പുണർന്നു. അമ്മയ്ക്കു ശരീരം പൊള്ളുന്ന പോലെ തോന്നി…. അവന്റെ ചുടു കണ്ണീർ അവരുടെ ശരീരത്തിലേക്ക് പതിച്ചു..
അമ്മയ്ക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ തന്റെ നെഞ്ചിലേക്ക് വീണു പൊട്ടി കരയുന്നവനേ ദയനീയമായി നോക്കി.

“അമ്മ പറഞ്ഞത് ശരിയാ…. എല്ലാം ചെയ്തു കൂട്ടിയത് ഞാനാ…. ഇപ്പൊ അതിൽ കേദിക്കുന്നതും ഞാനാ.
ആരുടെയും മുഖത്തേക്ക് നോക്കാൻ കഴിയുന്നില്ല അമ്മാ.,ഉറങ്ങാൻ പോലും പറ്റുന്നില്ല…..എല്ലായിടത്തും തൻവി മാത്രമോള്ളു…. അവളുടെ കരഞ്ഞു കലങ്ങിയ മുഖം എന്നെ കുറ്റബോധം കൊണ്ട് നീറി പുകയുവാ “അവനെ കൊച്ചു കുട്ടികളെ പോലെ അമ്മയും തോളിൽ കിടന്നു തേങ്ങലോടെ പറഞ്ഞു കൊണ്ടിരുന്നു.

അമ്മയ്ക്ക് എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു. അവർ നിർവീകാരത്തോടെ അവന്റെ തലയിൽ തലോടി.

“എല്ലാം ശരിയാകും… അമ്മയുടെ കുഞ്ഞ് ഇങ്ങനെ കരയാതെ. “അവർ ആർദ്രമായി പറഞ്ഞു.

ഈ കാഴ്ച്ച മുകളിൽ നിന്ന് കാണുന്ന അപർണ മുഴുവൻ കാണാൻ കഴിയാതെ അവിടുന്ന് മറഞ്ഞു……

അവൾ നേരെ പോയത് അച്ഛമ്മയുടെ മുറിയിലേക്കാണ്. അവർ എണീറ്റ് നടക്കുന്നില്ലെങ്കിലും ഫോണിൽ നോക്കി ഇരിക്കുന്നതിൽ കുഴപ്പം ഒന്നും ഇല്ല….

ആരോ വരുന്ന ശബ്ദം കേട്ട് അഭി ആണെന്ന് കരുതി ബെഡിൽ കിടക്കാൻ ഒരുങ്ങിയതും അപർണയേ കണ്ടു അവർ മാറ്റിയ ഫോൺ എടുത്തു ദീർഘ ശ്വാസം എടുത്തു.

“മോളായിരുന്നോ? “അവർ പുഞ്ചിരിയോടെ അവളെ നോക്കി.

“മ്മ്, മുത്തശ്ശിയ്ക്കു എന്താ ഫോണിൽ പണി “ചിരിക്കാൻ ബുദ്ധിമുട്ടുള്ള പോലെ അവൾ അടുത്ത് വന്നിരുന്നു.

“ഫോണിൽ ഒന്നുമില്ലന്നെ,…
ഹോസ്പിറ്റലിൽ ആയതിനു ശേഷം കുറച്ചു സീരിയൽ മുഴുവനാക്കാൻ ഉണ്ടായിരുന്നു. അത് കണ്ടു തീർക്കുവാ”

“മുത്തശ്ശിയുടെ വേദനയൊക്കെ കുറഞ്ഞോ “അവൾ ആശ്വാസത്തോടെ നോക്കി.

“കുഴപ്പമില്ല,… എന്നാലും പഴയ പോലെ ചാടി നടക്കാൻ വയ്യ “അവർ പുറകിൽ കൈ വെച്ചു മുഖം ചുളുക്കി.

അപർണയിൽ വീണ്ടും കുറ്റബോധം നിറഞ്ഞു. ദീപ്തി ഇത്രയ്ക്ക് ചെയ്യുമെന്ന് കരുതിയില്ല. തൻവിയേ ഇഷ്ടമല്ല,… അതിൽ ഇപ്പോഴും മാറ്റമില്ല പക്ഷേ ഇങ്ങനെ എല്ലാവരെയും കൊണ്ടു അടിപ്പിച്ചു വേദനിപ്പിച്ചും വിജയിക്കണം എന്ന് ഇല്ലായിരുന്നു… അഭിയേട്ടൻ അവളെ വെറുക്കാൻ ദീപ്തിയേ പോലെ താനും ആഗ്രഹിച്ചിരുന്നു… പക്ഷേ ഇപ്പൊ ഏട്ടന്റെ സ്നേഹവും കണ്ണീരും കണേ ഉള്ളിൽ കുറ്റബോധം കെട്ടി കിടക്കുന്ന പോൽ.ഒന്നും വേണ്ടായിരുന്നു എന്നൊരു തോന്നൽ…….

“മോളെന്ത് ആലോചിച്ചു നിൽക്കുവാ “മുത്തശ്ശി അപർണയേ തട്ടി വിളിച്ചതും ഒരു ദുസ്വപ്നം കണ്ടപ്പോൽ അവളൊന്നാകെ വിയർത്തു കുളിച്ചിരുന്നു.

“പനിക്കുന്നുണ്ടോ?”മുത്തശ്ശി അവളെ തൊട്ട് നോക്കി.

“ഇല്ല മുത്തശ്ശി ”

“പിന്നെന്താ ഇങ്ങനെ വിയർത്തു നിൽക്കുന്നെ,….”അവരുടെ വേവലാതി കണ്ടു അവൾ നിസ്സഹായതയോടെ അവരെ നോക്കി.

“മുത്തശ്ശി……. “അവൾ ഏതോ ഓർമ യിൽ വിളിച്ചു.

“എന്താ മോളെ ”

“എ…നി….ക്ക് ഒരു കാര്യം
പ….റ..യാ….ൻ ഉണ്ട്…”അവൾ ഇടർച്ചയോടെ പറഞ്ഞു.

“എന്ത് കാര്യം? മോള് പറയ് “അവർ കവിളിൽ തലോടി.

“മു….. മു…ത്തശ്ശിയേ വീഴ്ത്തിയത് തൻവി അ… അ…ല്ല, അത് ചെയ്തത് ദീപ്തിയാ…..അവളോടുള്ള ആത്മാർത്ഥ കാരണം എനിക്കും കൂട്ട് നിൽക്കേണ്ടി വന്നു.”അവൾ കണ്ണുകൾ ഇറുകെ അടച്ചു പതർച്ചയോടെ പറഞ്ഞു നിർത്തി.അച്ഛമ്മയിൽ നിന്ന് വഴക്കും അടിയും കിട്ടുമെന്ന ഭയത്തിൽ അവൾ പേടിയോടെ കണ്ണുകൾ തുറക്കാതെ ഇറുകെ അടച്ചു.

പക്ഷേ മുത്തശ്ശിയുടെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഇല്ലെന്ന് ഓർത്തു അവൾ പതിയെ കണ്ണുകൾ തുറന്നു മുത്തശ്ശിയേ നോക്കി… എന്നാൽ ദേഷ്യത്തിന് ആ മുഖത്തു സന്തോഷമായിരുന്നു…..അതവളിൽ ആശ്ചര്യം നിറച്ചു.

“മുത്തശ്ശിയ്ക്കു എന്നോട് ദേഷ്യം ഒന്നും ഇല്ലേ “അവൾ അത്ഭുതത്തോടെ അവരെ ഉറ്റു നോക്കി.

“ഉണ്ടാവണം, പക്ഷേ ഇല്ല….. ഈ വീഴ്ച കാരണം ആ നാശം പിടിച്ചവൾ അവന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോയില്ലേ. ഇനി വരാൻ നോക്കിയാലും ഈ ഒരു കാരണം പറഞ്ഞു നമുക്ക് ഇത് ഒഴിവാക്കാം “എന്തോ നേടിയെടുത്ത സന്തോഷം ആയിരുന്നു അവരുടെ മുഖത്തു….

എന്നിട്ടും അപർണയ്ക്കു സന്തോഷിക്കാൻ കഴിഞ്ഞില്ല. കാരണം മുത്തശ്ശി ശ്രമിക്കുന്നത് തന്നെയും അഭിയേട്ടനെയും ഒന്നിപ്പിക്കാൻ ആണ്. പക്ഷേ അങ്ങനെ ഒരിഷ്ടം തനിക്കു ഏട്ടനോട് ഇല്ല. എല്ലാം ദീപ്തിയ്ക്കു വേണ്ടി….. പക്ഷേ ഇത് മുത്തശ്ശി അറിഞ്ഞാൽ ക്ഷമിച്ചെന്ന് വരില്ല. തത്കാലം ഇത് മുത്തശ്ശി അറിയേണ്ടെന്ന് കരുതി അവൾ മനസ്സിൽ ഒതുക്കി.

“നീ എന്താ മോളെ ഒന്നും പറയാത്തെ, എനിക്ക് ഒരു ദേഷ്യം എന്റെ കുഞ്ഞിനോട് ഇല്ല. ഇനി അതോർത്തു വിഷമിക്കേണ്ട….. എന്തൊക്കെ ആയാലും ഇത് മുത്തശ്ശിയോട് തുറന്നു പറഞ്ഞല്ലോ ”

“എങ്കിൽ ഞാൻ താഴെക്ക് ചെല്ലട്ടെ മുത്തശ്ശി….. അമ്മ വിളിചെന്ന് തോന്നുന്നു “അവൾ ഇനിയും കള്ളം പറയാൻ വയ്യെന്ന് കരുതി വേഗം മുറിയ്ക്ക് വെളിയിലേക്ക് ഇറങ്ങി.

എന്നാൽ പുറത്തു ഇതെല്ലാം കേട്ട് വിശ്വസിക്കാൻ ആവാതെ നിൽക്കുവാണ് അഭി…. അവന് നിയന്ത്രണം നഷ്ടപ്പെട്ടു പോകുമോ എന്ന് തന്നെ തോന്നി. കണ്ണുകളിൽ കരഞ്ഞു കൊണ്ടു എല്ലാവരോടും കെഞ്ചിയ ഒരു പെൺകുട്ടിയുടെ മുഖം ഓർമ വന്നു. അതിന്റെ പ്രതിഫലം എന്നോണം അവന്റെ കണ്ണുകളിൽ നിന്ന് ധാരയായി കണ്ണീർ വാർത്തു.

അതേ സമയം അവനിൽ കനലെറിഞ്ഞു. ഉള്ളിൽ പകയാളിക്കത്തി….അവൻ മുഷ്ടി ചുരുട്ടി പിടിച്ചു എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ പുറത്തേക്ക് ബൈക്കിന്റെ കീ എടുത്തു ഇറങ്ങി.

പുറകിൽ നിന്ന് ആരൊക്കെയോ വിളിച്ചിട്ടും അതൊന്നും കേൾക്കാതെ പോകുന്നവനേ ഒന്നും മനസിലാവാതെ അവരെല്ലാം നോക്കി നിന്നു….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button