Novel

നിശാഗന്ധി: ഭാഗം 56

രചന: ദേവ ശ്രീ

ഇറങ്ങാൻ നേരം പ്രതീക്ഷിക്കാതെ മഴ നിലം പതിച്ചിരുന്നു…. കോലായിൽ ഇരുന്നു മഴ നോക്കി കണ്ട ശ്രീനന്ദയുടെ മനസ്സിൽ ബുള്ളറ്റ് എടുത്തു പോയ അമീറായിരുന്നു അന്നേരം… കുറച്ചു മുൻപ് തോന്നിയ നീരസം പോലും ആ ആവലാതിയിൽ മുങ്ങി പോയി……
അവൻ മഴ കൊണ്ടു കാണുമൊ….? കയ്യിൽ കോട്ട് പോലുമില്ല…..”

” കുട്ട്യേ… അന്റെ ഫോൺ അടിക്കുന്നു….. ”
ഉമ്മച്ചിയുമ്മ പറഞ്ഞതും ശ്രീനന്ദ ഫോൺ അവരുടെ കയ്യിൽ നിന്നും വാങ്ങി ചെവിയോട് ചേർത്തു….

” ഉമ്മച്ചിമ്മ…. ഞാൻ ഇറങ്ങട്ടെ… കസ്റ്റമർ കടയിൽ വന്നിട്ടുണ്ടെന്ന്…. ”
ശ്രീനന്ദ താറിന്റെ ചാവി കയ്യിലെടുത്തു…..

അധികമൊന്നും ഉപയോഗിച്ചിട്ടില്ലെങ്കിലും ആ ജീപ്പ് ഓടിച്ചു പോകാൻ അവൾക്ക് വല്ലാത്തൊരു ഇഷ്ട്ടമായിരുന്നു…..

ഷോപ്പിന്റെ സൈഡിലേക്ക് വാഹനം പാർക്ക്‌ ചെയ്തു ഇറങ്ങുമ്പോ കണ്ട കാഴ്ച്ചയിൽ കണ്ണ് തള്ളിയവളുടെ….

” അങ്ങേർക്ക് മരുന്ന് വാങ്ങാൻ പോലും പൈസയില്ല….
പൊന്നു പോലെ വളർത്തിയ മക്കളും തിരിഞ്ഞു നോക്കുന്നില്ല….
ജീവിക്കാൻ ഇനി ഇതേ ഉള്ളൂ മാർഗം…. പറഞ്ഞു വിടരുത്….. ”
ലത കൂപ്പുകയ്യോടെ പറഞ്ഞു….

ശ്രീനന്ദക്ക് അലിവ് തോന്നി…..

” ഇതൊക്കെ നേരത്തെ ചെയ്യണമെന്ന് പറഞ്ഞിട്ടില്ലേ….
നാളെ മുതൽ ഷാർപ് പത്തു മണിക്ക് തൂക്കലും തുടക്കലും കഴിയണം….. കസ്റ്റമേഴ്സ് വരുന്നതിനു മുൻപ് ഇവിടെ നീറ്റ് ആയിരിക്കണം…..”.
നിത്യ വന്നു ശബ്ദം ഉയർത്തിയതും ലത ആ ബക്കറ്റ് വെള്ളവും തുടപ്പും എടുത്തു പുറകു വശത്തേക്ക് പോയി….

” സോറി മാഡം….. പുതിയ ആളാണ്…. അതിന്റെയാണ്…. മാഡം വരൂ… കസ്റ്റമർ വെയ്റ്റിംഗിലാണ്….. ”
നിത്യയുടെ പുറകിൽ നടക്കുമ്പോഴും അപ്പച്ചി മാത്രമായിരുന്നു മനസ്സിൽ….
അമ്മാവൻ ഒരു കുറവ് പോലും ഇല്ലാതെ നോക്കിയതാണ് അവരെ….
അപ്പച്ചി ഇവിടേക്ക് വന്നാൽ അമ്മാവന്റെ കാര്യങ്ങൾ ആര് നോക്കും…..
ചിന്തകൾ അധികരിച്ചു…..

കസ്റ്റമർ ഡീലിങ് തുടങ്ങിയതും അവളുടെ മനസ്സിൽ ഡിസൈൻസ് മാത്രമായി…..
പല പല ഡിസൈൻ മാറ്റിയും മറിച്ചും അവർ പോയതും മൂന്നു മണി കഴിഞ്ഞിരുന്നു…..

വിശപ്പ് തോന്നാത്തിരുന്നത് കൊണ്ടു ബോട്ടിലിലെ വെള്ളം കുടിച്ചു നേരെ ചെയറിലേക്ക് വന്നിരുന്നു…..

ഫോൺ എടുത്തു നോക്കി…..

” പുതിയ ക്ലീനിങ് സ്റ്റാഫ് എങ്ങനെയുണ്ട്….? ”
അമീറിന്റെ മെസ്സേജ്…..

അവൾ കാൾ ലിസ്റ്റ് എടുത്തു അമീർ എന്നെഴുതി സേവ് ചെയ്ത നമ്പറിലേക്ക് വിളിച്ചു…..

” കഴിച്ചോ….? ”
കാൾ എടുത്ത പാടെ അമീറിന്റെ ശബ്ദം ചെവിയിലേക്ക് തുളഞ്ഞു കയറി…..

” ഇല്ല… നീയോ…? ”

” മ്മ്… വീട്ടിൽ പോയിരുന്നു….
ഞാൻ എന്തെങ്കിലും വാങ്ങി വരണോ….? ”

 

” വേണ്ടന്നെ… വിശപ്പില്ല…. ”

 

” എന്തായി മാഡം ഡിസൈൻ കസ്റ്റമർക്ക് ഇഷ്ടപ്പെട്ടോ….. ”

 

” ഹെവി വർക്ക്‌ ആണ്…. പെണ്ണിന് നാല് എന്നത് ആറ് ഡിസൈൻസ് ആക്കി… പിന്നെ വീട്ടുകാർക്ക് ത്രീ ടൈപ്പ് കോസ്റ്റ്ട്യൂ വേറെയും….. ”

 

” മ്മ്….. എന്ത് പറഞ്ഞു നിന്റെ അപ്പച്ചി….. ”

 

” ഇത് വേണ്ടായിരുന്നു അമീറെ… എനിക്കൊന്തോ പാവം തോന്നി…..
ഇവിടെക്ക് ജോലിക്ക് വരണ്ട… അമ്മാവനെ നോക്കി ഇരുന്നോളാം പറഞ്ഞാലോ എന്നാലോചിക്കാ ഞാൻ….
മാസം ഒരു തുക കൊടുക്കാം നമ്മുക്ക്….. ”

 

” അതൊക്കെ ഇത്തിരി ബുദ്ധിമുട്ട് ഉള്ള കാര്യമാണല്ലോ നന്ദകുട്ട്യേ….”

അമീർ ഒന്ന് നിശബ്ദമായി….
ശ്രീനന്ദ ഒന്നും മിണ്ടിയില്ല….

” ഞാൻ അവരെ അടിമ പണിക്ക് നിർത്തിയതൊന്നുമ്മല്ല….
ജീവിക്കാൻ യാതൊരു മാർഗവുമില്ലെന്ന് എന്റെ കാല് പിടിക്കുപോലെ പറഞ്ഞിട്ടാ ഞാൻ ഈ ജോലി കൊടുത്തത്…. അതു എന്റെ കാരുണ്യം….
രാവിലെ അതു കഴിഞ്ഞാൽ വേഗം പോകാലോ….
അതും നല്ലൊരു തുക ശമ്പളത്തിൽ….
പിന്നെ പണ്ടവരെന്റെ ഉറക്കം ഒരുപാട് കളഞ്ഞതാ…. അതിനുള്ള ചെറിയൊരു മധുര പ്രതികാരമാണിത്…..”

 

” നിന്നെ അപ്പച്ചി എന്ത് ചെയ്തു….? ”
ശ്രീനന്ദക്ക് ഒരു നിമിഷം അവരോട് വെറുപ് തോന്നി….

 

” എന്റെ നെഞ്ചിലൊരുത്തി അന്ന് കുടിയിരുന്ന സമയം അവളെ മടല് വെട്ടി അടിച്ചും ചൂട് വെച്ച് പൊള്ളിച്ചും പട്ടിണിക്കിട്ടും നരകിപ്പിക്കുമ്പോൾ ഞാൻ എങ്ങനെ സന്തോഷിക്കും… എങ്ങനെ ഉറങ്ങും….. ”
ആ ഓർമയിൽ ഇപ്പോഴും അവളുടെ ഉള്ളമൊന്ന് പിടഞ്ഞു….
ഇപ്പോഴും ചട്ടുകത്തിന്റെ ചൂട് കാലിലും കയ്യിലും ഉള്ളത് പോലെ…..

” നന്ദ…..
പ്രതികാരമൊന്നുമല്ല…. അർഹിക്കുന്നതേ കൊടുക്കാവൂ…..
പാത്രം അറിഞ്ഞു വിളമ്പണമെന്ന് കേട്ടിട്ടില്ലേ…..
അതു മതി…. ഒരു ജീവിതമാർഗം ഉണ്ടാക്കി കൊടുത്തില്ലേ… അതു തന്നെ ധാരാളം….. ”

അമീറിന്റെ വാക്കുകളെ ധിക്കരിക്കാൻ അവൾക്ക് കഴിയില്ല…..

” ഇറങ്ങാറായോ…..? ”
ശ്രീനന്ദ ചോദിച്ചു……

” ഇറങ്ങിയാലോ എന്നാ ഞാൻ ആലോചിക്കുന്നത്….
നമ്മുക്ക് ഒരു മൂവിക്ക് പോകാം….. ”
അമീർ ചോദിച്ചു…..

 

” ഉമ്മച്ചിമ്മ തനിച്ചാവില്ലേ…. ”
ശ്രീനന്ദ ആധിയോടെ പറഞ്ഞു….

” നീ വരുവോളം തനിച് തന്നെയായിരുന്നു….. ”
അമീർ കുറുമ്പോടെ പറഞ്ഞു….

” ഇന്ന് വേണ്ടാ…. പിന്നെ ഒരിക്കലാകാം….. ”

 

” നിന്റെ ഇഷ്ടം…. ഞാൻ വെക്കുവാണെ….. ”
അമീർ ഫോൺ വെച്ചതും വല്ലാത്ത ശൂന്യത തോന്നി പോയവൾക്ക്…..

 

 

അന്ന് രാത്രിയിൽ പെരുമഴയായിരുന്നു…..
കോലായിൽ മഴ നോക്കിയിരിക്കുന്നവനെ നോക്കി ചാരുപടിയിൽ ഇരുന്നവൾ……

അമീർ അവളെയൊന്നു നോക്കി….
ഇന്നോളം മഴ കാണാത്ത ഒരുവളെ പോലെയുള്ള നോട്ടം കാണെ ചിരി വന്നവന്…….

” എന്തിനാ ഈ കുടുക്ക വീർപ്പിച്ചു വെച്ചേക്കുന്നത്…. ”
അരികിലിരിക്കുന്നവളെ താടിക്കും കൈ കൊടുത്തു നോക്കിയിരുന്നവൻ….

ശ്രീനന്ദ ഒന്നും മിണ്ടിയില്ല….

” ഇക്കാടെ കുട്ടി വന്നാ… ചോദിക്കട്ടെ….. ”

” പിടിച്ചു ഉമ്മ വെക്കാനാകും…. ”
ശ്രീനന്ദ പറഞ്ഞതും അമീർ ചിരിച്ചു….
ആരെയും മയക്കുന്ന പുഞ്ചിരി…..

അമീർ എഴുന്നേറ്റു അവൾക്ക് പിറകിൽ വന്നിരുന്നു പിന്നിൽ നിന്ന് പുണർന്നു…..

” എനിക്ക് ആകെ ഉമ്മവെക്കാൻ നീയല്ലേ ഉള്ളൂ….. ”

” അതിന് കള്ളത്തരം കാണിക്കാണോ…. ഞാൻ ഇന്ന് ആകെ ചൂളി പോയി….
ഉമ്മച്ചിമ്മ പറഞ്ഞു അങ്ങനെ ഒരു സിനിമയിൽ ഉണ്ടെന്ന്…. സകല സിനിമയും കണ്ട് എല്ലാ ഉഡായിപ്പും കയ്യിലുണ്ട്….. ”
ശ്രീനന്ദ കെറുവിച്ചു….

അമീർ അവളെ ഒന്ന് ഉയർത്തി മടിയിലേക്ക് ഇരുത്തി മുഖം അവൾക്ക് അഭിമുഖമായി കൊണ്ടു വന്നു…..

” സോറി….. ”
അവൻ അവളെ ആർദ്രമായി നോക്കികൊണ്ടു പറഞ്ഞു…..

ശ്രീനന്ദയുടെ ചുണ്ടിലൊരു ചിരി വിടർന്നു…..

അമീർ അവളുടെ നെറ്റിയിലൊന്ന് ഉമ്മ വെച്ചു….

” വന്നേ ഭക്ഷണം കഴിക്കണ്ടേ….. ”
ശ്രീനന്ദ ചമ്മലോടെ എഴുന്നേൽക്കാൻ ഭാവിച്ചു….

” എന്തെ ഞാൻ ഉമ്മ വെച്ചാൽ കുട്ടികളുണ്ടാകുമോ എന്ന് പേടിച്ചാണോ…. ”
അമീർ കുസൃതിയോടെ ചോദിച്ചു…..

അങ്ങനെ തുറന്നൊരു ചോദ്യം അവന്റെ ഭാഗത്ത്‌ നിന്നവൾ തീരെ പ്രതീക്ഷിച്ചില്ല….
വല്ലാത്തൊരു കുറച്ചില് തോന്നി അവൾക്ക്…

” ഞാൻ അങ്ങനെയൊന്നും….. ”
പറഞ്ഞു മുഴുവനാക്കാൻ തോന്നിയില്ല അവൾക്ക്…..

” നിനക്ക് അങ്ങനെ തോന്നിട്ടും കാര്യമില്ല….
കുട്ടികൾ ഉണ്ടാകണമെങ്കിൽ… ” ബാക്കി അവൻ മടിയിലിരിക്കുന്നവളുടെ ചെവിയിൽ പറഞ്ഞു….
“എന്നാലേ കുഞ്ഞുങ്ങൾ ഉണ്ടാകൂ….”

 

” അയ്യേ…. വഷളത്തരം പറയുന്നോ…. ”
ശ്രീനന്ദക്ക് പണ്ടൊരിക്കൽ ആരോഹിയും മഹിയും നഗ്നമായി കെട്ടിപുണരുന്നത് ഓർമ വന്നു…..

അമീർ അവന്റെ ഫോൺ കയ്യെത്തിച്ചു എടുത്തു യൂ ട്യൂബ് തുറന്നു ഒരു വീഡിയോ കാണിച്ചു കൊടുത്തു….

പകുതി കണ്ടതും ശ്രീനന്ദക്ക് അറപ്പ് തോന്നി….
“മതി….”
കാണാൻ വയ്യാതെ അവന്റെ കഴുത്തിലേക്ക് മുഖം ചേർത്തു….

” ഇതൊക്കെ സർവ്വസാധാരണമാണ് നന്ദ…. ഇപ്പൊ വളർന്നു വരുന്ന കുട്ടികൾക്ക് പോലും ഇതൊക്കെ അറിയാം….
ഇതൊക്കെ എല്ലാ മനുഷ്യരും ചെയുന്നതാണ്….

” ശ്രീനന്ദയുടെ ഉള്ളം പുകഞ്ഞു…..
താനും ഇങ്ങനെ…..

” നീ ബേജാറാവണ്ട…. ഒന്നിനും ഞാൻ നിന്നെ ഫോഴ്സ് ചെയ്യില്ല….
പക്ഷേ ഇടക്കൊക്കെ ഒരു ഉമ്മ തരാം…. ഞാനും ചോരയും നീരുമുള്ളവനല്ലേഡി….. ”

ശ്രീനന്ദ ഒന്നും പറഞ്ഞില്ല….
ഉടലാകെ ഒരു വിറയലാണ് ഇപ്പോഴും……

” അതു വിട്ടേക്ക്….”
അവളുടെ വിറയൽ മനസിലാക്കിയ അമീർ പറഞ്ഞു

“പണ്ട് മഴ കൊണ്ടു വന്നതിന് ഉമ്മച്ചി എത്ര വഴക്ക് പറഞ്ഞിരിക്കുന്നു….. അന്ന് രക്ഷക നബീസുവായിരുന്നു….. ”
അമീർ ഓർമകളിൽ പറഞ്ഞു….

” എനിക്ക് അത്തരം ഓർമ്മകൾ ഒന്നുമില്ല…
ഒരു മഴ പോലും കൊണ്ടിട്ടില്ല…
പനി പിടിച്ചാൽ നോക്കാൻ ആളില്ല…. ”
അവസാനം ചിരിയോടെ പറഞ്ഞവൾ…..

 

” ഒന്ന് ഇറങ്ങി നോക്കിയാലോ….. ”

” ഹേയ്… പനി…. ”
മുഴുവൻ ആക്കാൻ സമ്മതിക്കാതെ അമീർ മടിയിലിരിക്കുന്നവളെ എടുത്തു ഉയർത്തി മുറ്റത്തേക്ക് ഇറങ്ങിയിരുന്നു…..

മഴ തുള്ളി ശരീരത്തിലേക്ക് പതിച്ചതും അമീറിനെ അള്ളി പിടിച്ചവൾ….
ജീവിതത്തിൽ ആദ്യമായാണ് മഴ നനയുന്നത്…. ആ കുളിര് അനുഭവിക്കുന്നത്….

” അമീറെ മതി… പനി വരും…. ”
തന്നെ എടുത്തു ഉയർത്തി നിൽക്കുന്നവനെ നോക്കി ദയനീയമായി പറഞ്ഞു…..

അമീർ പതിയെ അവളെ നിലത്ത് നിർത്തി….
ആകെ നനഞ്ഞു വിറച്ചു നിൽക്കുന്ന തന്റെ പെണ്ണ്….
വേഗമവളെ നെഞ്ചോടു ഒതുക്കി……
” ഈ കുഞ്ഞി മഴ കൊണ്ടാലൊന്നും എന്റെ പെണ്ണിന് ഒന്നും വരില്ല… ഇനി പനി വന്നാലും നിന്നെ ഞാൻ പൊന്നു പോലെ നോക്കുമടി….. ”
അമീറിന്റെ വാക്കുകൾ കേട്ടതും ശ്രീനന്ദ അവനെ കെട്ടിപിടിച്ചു…..
അമീർ തിരിച്ചും…..
ചുംബനങ്ങൾ കൊണ്ടു മൂടിയവളെ…..
ശരീരം മറ്റെന്തൊക്കെയൊ ആഗ്രഹിക്കുന്നത് രണ്ടുപേരും അറിയുന്നുണ്ടായിരുന്നു….
ചുണ്ടുകളും നാവുകളും പരസ്പരം കെട്ട് പിണഞ്ഞപ്പോഴേക്കും ശ്രീനന്ദ തളർന്നിരുന്നു……

 

പിന്നീടുള്ള ദിവസങ്ങൾ പനിപിടിച്ച ദിവസങ്ങളായിരുന്നു നന്ദക്ക്…..
പരിചരിക്കാൻ ഉമ്മച്ചിമ്മയും അമീറും മത്സരമായിരുന്നു….
പനി മാറിയിട്ടും വീണ്ടും റസ്റ്റ്‌ എന്ന് പറഞ്ഞു ദിവസങ്ങൾ തള്ളി നീക്കി…..

 

🔥🔥🔥🔥🔥🔥🔥🔥

ആരോഹിക്ക് സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടെന്നും ദീപക്കിനോട് വീട്ടിലേക്ക് പൊയ്ക്കോളാനും ഓട്ടോ പിടിച്ചു വന്നോളാം എന്നും പറഞ്ഞു ദീപക്കിനെ പറഞ്ഞു വിട്ടവൾ…..

മക്കൾ സ്കൂളിൽ നിന്നു വന്നു തങ്ങൾക്കായുള്ള കാത്തിരിപ്പിലാവുമെന്ന ചിന്തയിൽ ദീപക് വേഗം വീട്ടിലേക്ക് കുതിച്ചു….
ദിവസങ്ങൾ എത്ര വേഗമാണ് കടന്നു പോയത്…
അമ്മുക്കുട്ടിയും കണ്ണനും എൽ കെ ജി യിലാണ് ഇപ്പൊ…..

ദീപക് പോയെന്ന് ഉറപ്പ് വരുത്തി ആരോഹി കോളേജിൽ നിന്നു ഇറങ്ങി…..
ഒരു ഓട്ടോ പിടിച്ചു അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പോയി….

ചെയ്യാണോ വേണ്ടയോ എന്ന് നൂറ് വട്ടം ചിന്തിച്ചതാണ്….
ആദ്യമായാണ് മൂന്നാഴ്ച്ചയോളം ഡേറ്റ് തെറ്റുന്നത്….
ദീപക്കിനോട് പറഞ്ഞാൽ അതൊരു അനാവശ്യ പ്രതീക്ഷ ആയെങ്കിലോ എന്നൊരു പേടി…..

രണ്ടും കല്പ്പിച്ചു ലബോറട്ടറിയിലേക്ക് നടന്നവൾ…..
യൂറിൻ കൊടുത്തുള്ള കാത്തിരിപ്പിന്റെ നിമിഷങ്ങൾ വല്ലാത്തൊരു സമസ്യയെന്ന് തോന്നി…..

റിസൾട്ട്‌ കയ്യിൽ തരുമ്പോ പുഞ്ചിരിച്ചു കൊണ്ടു സിസ്റ്റർ പറഞ്ഞത് നെഞ്ചിലൊരു കുളിരായിരുന്നു…..
പോസിറ്റീവ് ആണ്….

കൈകൾ അറിയാതെ വയറിനെ തഴുകി……

ദീപക് ഇത് എങ്ങനെ എടുക്കും… സ്വന്തമായി ഒരു കുഞ്ഞുഉണ്ടാകുമ്പോൾ മക്കളെ വെറുക്കുമോ….
ചിന്തകൾ അവളെ ഭരിച്ചു……
വല്ലാത്ത തലവേദന തോന്നി അവൾക്ക്….
ഒന്നും വേണ്ടിരുന്നില്ല എന്ന് തോന്നി…..

ആരോഹി കയറി വരുമ്പോൾ തന്നെ നന്നേ ക്ഷീണിച്ചിരുന്നു….
വസ്ത്രം പോലും മാറാതെ മേല് കഴുകാതെ അങ്ങനെ ബെഡിലേക്ക് കിടന്നവൾ….
അമ്മ വന്നു നോക്കുമ്പോൾ മയങ്ങിയിരുന്നു…..

ദീപക് മക്കളെയും കൂട്ടി പുറത്തൊന്നു പോയി വന്നു….
അമ്മ ഉറക്കമാണെന്ന് അറിഞ്ഞതും ഇത്തിരി നേരം കൂടെ കളിച്ചു…. പിന്നെ മേല് കഴുകി അമ്മമ്മക്ക് ഒപ്പമിരുന്നു നാമം ജപിച്ചു കഴിഞ്ഞു ദീപക്കിന്റെ അരികിൽ പഠിക്കാൻ ഇരുന്നു….

ഒരു കൂട്ടുകാരനെ പോലെ എല്ലാ കളിക്കും നിന്ന് കൊണ്ട് പഠിപ്പിച്ചു ദീപക്….

ആരോഹി എഴുന്നേറ്റു നോക്കുമ്പോൾ റൂമിൽ കസർത്തു കളിക്കുന്ന അച്ഛനും മക്കളും…..

അവൾ എഴുന്നേറ്റു എന്നറിഞ്ഞതും മക്കൾ അവളെ പൊതിഞ്ഞു….

ദീപക്കും എഴുന്നേറ്റു അവൾക്കരികിൽ വന്നിരുന്നു… തലയിലൊന്ന് തഴുകി….

“എന്ത്‌ പറ്റി…. വയ്യേ…. ഹോസ്പിറ്റലിൽ പോണോ തനിക്ക്….”
വേണ്ടേന്നവൾ തലയാട്ടി…..
ദീപക്കിനെ കുറച്ചു നേരം നോക്കിയിരുന്നു….

“രാത്രി തന്നെ ഉറക്കാത്തതിന്റെയാണോ ഈ ക്ഷീണം….”
അരയിലൂടെ വട്ടം പിടിച്ചു ചോദിക്കുന്നവനെ കാണെ എന്ത്‌ പറയണം എന്നറിയാതെ ഒരു നിമിഷം ചിന്തിച്ചവൾ………….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button