Kerala

ധനസ്ഥിതി കണക്കിലെടുത്താണ് സപ്ലൈകോയിൽ പുതിയ നിയമനങ്ങൾ നടത്താത്തത്: മന്ത്രി ജിആർ അനിൽ

സപ്ലൈകോയിൽ പുതിയ നിയമനങ്ങൾ നടത്താത്തത് ധനസ്ഥിതി കണക്കിലെടുത്താണെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. നിയമനം നടത്തിയാൽ വലിയ ബാധ്യതയിലേക്കും ശമ്പളം കൊടുക്കാൻ കഴിയാത്ത അവസ്ഥയിലേക്കും സപ്ലൈകോ പോകും.

അതേസമയം സംസ്ഥാനത്ത് ക്രിസ്തുമസ് പുതുവത്സര വിപണി ഇത്തവണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ ഇതുവരെ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ പൂർണമായും നിയമനങ്ങൾ നടത്തിയിട്ടുണ്ട്. അതുകൊണ്ട് പുതിയ നിയമനങ്ങൾ നടത്തുന്നതിനെ കുറിച്ചുള്ള നിർദേശമാണ് എംഡി നൽകിയതെന്നും മന്ത്രി പറഞ്ഞു.

റേഷൻ കാർഡ് മുൻഗണന വിഭാഗത്തിൽ നിന്ന് അറുപതിനായിരത്തോളം പേരെ പുറത്താക്കിയിരുന്നു. തുടർച്ചയായി മൂന്ന് മാസം റേഷൻ വാങ്ങാത്തവരെയാണ് മുൻഗണന വിഭാഗത്തിൽ നിന്ന് വെട്ടിയത്.

Related Articles

Back to top button
error: Content is protected !!