മിഴി നിറയും മുമ്പേ: ഭാഗം 15

മിഴി നിറയും മുമ്പേ: ഭാഗം 15

എഴുത്തുകാരൻ: ഉണ്ണി കെ പാർഥൻ

ഈ അപകടം പോലും വിഷ്ണു വരുത്തിയതാണ്….
ശ്യാമ അത് പറയുമ്പോൾ ഞെട്ടി തരിച്ചു നിന്നു ജഗനും പ്രമീളയും….

മതി…
കൂടുതൽ ഒന്നും പറയണ്ട…
നമ്മൾ ഇവ്ടെന്നു പോകുന്നു ഈ നിമിഷം…
ജഗന്റെ ആയിരുന്നു ആ ഉറച്ച ശബ്ദം..
ഞാൻ പോയി ബിൽ സെറ്റിൽ ചെയ്തിട്ട് വരാം..
നിങ്ങൾ റെഡി ആയി ഇരുന്നോളു..
ജഗൻ പുറത്തേക്ക് ഇറങ്ങി…
************************************
ബിൽ അടച്ചു റൂമിലേക്ക് ജഗൻ തിരിഞ്ഞു നടക്കുന്ന നേരം പുറകിൽ നിന്നും വിളി…

സാർ..
വിളി കേട്ട് ജഗൻ തിരിഞ്ഞു നോക്കി
മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ജഗൻ ഒന്നു ചിരിച്ചു…
വൈഷ്ണവി…
താൻ ന്താ ഇവിടെ…
ചിരിച്ചു കൊണ്ടായിരുന്നു ജഗന്റെ ചോദ്യം….
സാറിന്റെ ശമ്പളം വാങ്ങുമ്പോൾ അതിന് ഞാൻ കൂറ് പുലർത്തേണ്ട അത് കൊണ്ട് ഇവിടെ വരേണ്ടി വന്നു…
വൈഷ്ണവിയുടെ മറുപടി കേട്ട് ജഗൻ ചിരിച്ചു…..

അതെന്താ വൈഷ്ണവി അങ്ങനെ പറഞ്ഞത്..
ഞാൻ എങ്ങനെ തനിക്കു ശമ്പളം തരും..
ചിരിച്ചു കൊണ്ടായിരുന്നു ജഗന്റെ ചോദ്യം..

ന്റെ ഏട്ടാ…
നിങ്ങള് ഇത്രേം വലിയ പുലി ആയിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു ട്ടാ…
ക്ഷെമിക്കണം…
സാറേ എന്ന് വിളിച്ചത് ചുമ്മാ ഒന്ന് കളിയാക്കാൻ വിളിച്ചതാ….
ഹരിയേട്ടൻ പറഞ്ഞപ്പോളാ ഞാൻ ഏട്ടനെ അറിയുന്നത്..
ഞാൻ ജോലി ചെയ്യുന്നത് ഏട്ടന്റെ ടെക്സ്റ്റ്‌യിൽ ഷോപ്പിൽ ആണ്…
ഏട്ടനോട് അത് പറഞ്ഞില്ല എന്നും ഹരിയേട്ടൻ പറഞ്ഞു എന്നോട്….

ആഹാ..
മ്മടെ കടയിൽ ആണോ വർക്ക്‌ ചെയ്യുന്നത്.
എന്നിട്ട് ഞാൻ അറിഞ്ഞില്ല ല്ലോ…
ജഗൻ വീണ്ടും ചിരിച്ചു കൊണ്ടു ചോദിച്ചു..
ഏട്ടാ പ്ലീസ് ട്ടാ..
അന്ന് ആളറിയാതെ പറ്റിപോയതാ..
കാവേരി ചേച്ചി പറഞ്ഞിട്ടുണ്ട് ഏട്ടനെ പറ്റി..
പിന്നെ ഞാൻ ഫോട്ടോയിൽ കണ്ടിട്ടുമുണ്ട്..
പക്ഷെ നേരിട്ട് കണ്ടപ്പോൾ ആളെ മനസിലായില്ല..
തടിയൊക്കെ വെച്ച് വേറെ ഒരാളായ പോലെ തോന്നി…
അത് വിട്ടേക്കൂ പെണ്ണേ….
ഞാൻ അത് അപ്ലെ മറന്നു…
പിന്നെ അന്ന് അവിടെ അങ്ങനെ ഒരു സീൻ ഉണ്ടായത് കൊണ്ടു എനിക്ക് ജീവിതത്തിൽ ഏറ്റവും നല്ല ഒരു സമ്മാനവും കിട്ടി….

മ്മ്..
ഹരിയേട്ടൻ പറഞ്ഞു എന്നോട് എല്ലാം..
അപ്പൊ കൃഷ്ണേച്ചി എവിടാ ഇപ്പൊ..
റൂമിൽ ഉണ്ട്…
ഇന്ന് ഡിസ്ചാർജ് ആവുകയാണ്..
ഞാൻ ബിൽ അടക്കാൻ വന്നതാ…

നീ ന്താ ഇവിടെ…
ഒരു ചെക്കപ്പ് ഉണ്ടായിരുന്നു എനിക്ക്….
ന്ത് ചെക്കപ്പ്..
മഞ്ഞപിത്തം ആണോ എന്നൊരു സംശയം ഡോക്ടർക്ക്….

എന്നിട്ട്…
റിസൾട്ട് കിട്ടി..
കുഴപ്പം ഇല്ല…
ഇനി ഇപ്പൊ വീട്ടിൽ പോവാൻ നിക്കുവാ..

കൂടെ ആരാ ഉള്ളത്….
അമ്മയുണ്ട്..
ഞാൻ ഇവിടെ ബിൽ അടക്കാൻ വന്നതാ…

ഞങ്ങൾ ഇപ്പൊ പോകുന്നുണ്ട് വണ്ടിയിൽ സ്ഥലവും ഉണ്ട് വേണേൽ കൂടെ പോരെ..

ഇല്ല ഏട്ടാ..
മാർക്കറ്റിൽ കയറണം കുറച്ചു സാധനങ്ങൾ വാങ്ങണം ..

പൊക്കോട്ടെ ഞാൻ ങ്കിൽ… ജഗൻ ചോദിച്ചു..

ശരി ഏട്ടാ..
വൈകുന്നേരം വീട്ടിൽ കാണാം….

ഡീ…
തിരിഞ്ഞു നടന്ന വൈഷ്ണവിയെ ജഗൻ വിളിച്ചു…
വൈഷ്ണവി തിരിഞ്ഞു നിന്നു…

ആളുകളെ കൊണ്ടു അതുമിതും പറയിക്കാതെ വേഗം രണ്ടും കൂടി ജീവിക്കാൻ നോക്ക് ട്ടാ…
ജഗൻ ചിരിച്ചു കൊണ്ടു പറഞ്ഞു…

ന്ത്‌…
ഒന്ന് പതറിയെങ്കിലും വൈഷ്ണവി അത് പുറത്ത് കാണിക്കാതെ അവനോടു ചോദിച്ചു…

ഹരിയെ ഞാൻ കൊണ്ടോവാൻ പോവാ ന്ന്…
അതിന് മുൻപ് ചെക്കനെ അങ്ങ് കൂടെ കൂട്ടിക്കോ ന്ന്…
അതും പറഞ്ഞു ചിരിച്ചു കൊണ്ട് ജഗൻ തിരിഞ്ഞു നടന്നു…

ശ്ശോ…
വൈഷ്ണവി ഉള്ളിൽ പറഞ്ഞു..
ആ മരങ്ങോടൻ ഇത് എല്ലാരോടും പറഞ്ഞോ ന്റെ ദേവി…
പതിയെ ചുണ്ടിൽ വിരൽ വെച്ച് അവൾ സ്വയം പറഞ്ഞു….

നിന്നു ആലോചിച്ചു നിക്കാതെ വീട്ടി പോടീ…
ജഗൻ അല്പം ഉറക്കേ വിളിച്ചു പറഞ്ഞു…

ആരേലും കേട്ടോ എന്ന് നോക്കി കൊണ്ടു വൈഷ്ണവി ചുറ്റും നോക്കി…
ഭാഗ്യം ആരും കേട്ടില്ല…
ഉള്ളിലെ സന്തോഷം ചിരിയിൽ വരുത്തി അവൾ നടന്നു….
************************************

പോയാലോ….
ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കൊണ്ടു ജഗൻ ചോദിച്ചു…

നീ ആരോടാ ചോദിക്കുന്നത്…
വണ്ടി എടുക്കടാ…
പ്രമീള മുൻ സീറ്റിൽ ഇരുന്നു അവനോടു പറഞ്ഞു….

ജഗൻ തിരിഞ്ഞു കൃഷ്ണയെ നോക്കി….
കൃഷ്ണ നോട്ടം പുറത്തേക്ക് മാറ്റി..
കൃഷ്ണയുടെ കാലെടുത്തു മടിയിൽ വെച്ചു ശ്യാമ…

ജഗൻ വണ്ടി മുന്നോട്ടെടുത്തു….

ഇടവഴി കടന്നു തെങ്ങിൻ തോപ്പിലൂടെ വണ്ടി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു….
ഇതെല്ലാം നമ്മുടെ സ്ഥലമാണ് ട്ടാ..
നോക്കെത്ത ദൂരം പരന്നു കിടക്കുന്ന വയൽ ചൂണ്ടി കാണിച്ചു പ്രമീള പറഞ്ഞു…

വയലിനോട് ചേർന്നു ഒഴുകുന്ന ചെറിയ ഒരു അരുവി…
അകലെ നിന്നും കാണാം കൊക്കുകൾ പറന്നു ഉയരുന്നതും താഴുന്നതും…
ഈ കാണുന്ന വയലിൽ ഒരുപാട് പണി എടുത്തിട്ടുണ്ട് ട്ടാ ഞാൻ..
ഓർമ്മകൾ പിന്നോട്ട് വലിച്ചെന്ന പോലെ പ്രമീള പറഞ്ഞു…

അമ്മേ…
അമ്മേ..
മതിട്ടോ…
ഇനി പറഞ്ഞാൽ അമ്മ കരയും അതുകൊണ്ട് വേണ്ട നിർത്തിക്കോ ട്ടാ..
അല്പം കളിയാക്കി ജഗൻ പറഞ്ഞു…
നിനക്ക് അത് പറയാം മോനേ…
കയ്യിൽ കിട്ടുമ്പോൾ ആണ് ഏതിനെയും നമ്മൾ അടുത്തറിയുക..
ഈ മണ്ണിനെയും ഞങ്ങൾ അങ്ങനെ അറിഞ്ഞതാണ്…
പതിയെ കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി പ്രമീള..
പുതു കാഴ്ച്ചകൾ കണ്ട് കൃഷ്ണ പുറത്തേക്ക് കണ്ണുകൾ പായിച്ചുകൊണ്ടിരുന്നു…
************************************

എത്തിട്ടോ…
ജഗന്റെ ശബ്ദം കേട്ടു പ്രമീള ഉണർന്നു….
വണ്ടിയുടെ ശബ്ദം കേട്ട് കാവേരി ഓടിയിറങ്ങി വന്നു….

കൃഷ്ണേച്ചി….
ഓടി വന്നു അവൾ വിളിച്ചു…

ഡീ ഏടത്തി…
ഇനി അങ്ങനെ വിളിച്ചാൽ മതി നീ…
പ്രമീള അവളെ നോക്കി പറഞ്ഞു…

അമ്മ ഒന്ന് പോയെ…
ഏടത്തി ന്ന് ഒക്കെ വിളിക്കുമ്പോൾ വല്ലാത്ത ഗ്യാപ് തോന്നും..
പിന്നെ ചുട്ട ബഹുമാനോം വേണം…

കൃഷ്ണേച്ചി ആവുമ്പോൾ അതിൽ എല്ലാം ണ്ട്..
ന്റെ ചേച്ചിയും, കൂട്ടുകാരിയും എല്ലാം…
മുഖത്ത് ഗോഷ്ടി വരുത്തി കിറി കോട്ടി കൊണ്ടു കാവേരി പറഞ്ഞു…
പിന്നെ പ്രമീള ഒന്നും പറയാൻ പോയില്ല…

ശ്യാമ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി…
കൃഷ്ണ ഇരിക്കുന്ന സൈഡിൽ വന്നു ഡോർ തുറന്നു കാവേരി….
പുറത്തേക്ക് എങ്ങനെ ഇറങ്ങും എന്ന് കൃഷ്ണ മനസിൽ ചിന്തിക്കും മുൻപേ രണ്ട് കരങ്ങൾ അവളെ കോരിയെടുത്തു….
ജഗൻ….

കൃഷ്ണ ഒന്ന് ഉലഞ്ഞു….
അവൾ നാണത്തോടെ പ്രമീളയെ നോക്കി…
ന്തിനാ നാണിക്കുന്നേ പെണ്ണേ നീ…
കല്യാണതലേന്ന് റൂമിൽ വിളിച്ചു കയറ്റുമ്പോൾ ഈ നാണമൊന്നും ഞങ്ങൾ കണ്ടില്ല ല്ലോ…
പ്രമീള അവളെ നോക്കി കളിയാക്കി പറഞ്ഞു….
ചൂളി പോയി ജഗനും കൃഷ്ണയും….
അല്ല പിന്നെ…
ശ്യാമയും അതേറ്റു പിടിച്ചു…

ജഗൻ അവളെ കോരിയെടുത്തു മുന്നോട്ട് നടന്നു….
ഒരു കൈ എടുത്തു ജഗന്റെ തോളിൽ പിടിച്ചു കൃഷ്ണ…
ആരും കാണാതെ നഖമുന ജഗന്റെ തോളിൽ അമർത്തി…..
ജഗൻ അവളെ നോക്കി…
അവൾ ഒന്നൂടെ നഖം താഴ്ത്തി….
വേദന ണ്ടാ
അവൾ പതിയെ അവന്റെ ചെവിയിൽ ചോദിച്ചു….
ഇല്ല…
പതിയെ അവൻ ചുണ്ടനക്കി….
അവൾ ഒന്നുടെ ചേർന്നു അവനോട്..
ഇരു കയ്യും ഒന്നുടെ ഇളക്കി അവളെ കൂടുതൽ അവനോട് ചേർത്ത് കൊണ്ടു ജഗൻ അകത്തേക്ക് കയറാൻ തുടങ്ങും മുൻപ് പ്രമീള വിളിച്ചു..

മോനേ…
ഒരു മിനിറ്റ് അമ്മ ഇപ്പൊ വരാം എന്നിട്ട് കയറാം…
കാവേരിയെ വിളിച്ചു പ്രമീള അകത്തേക്കു പോയി…
തിരികെ തിരിയിട്ടു തെളിയിച്ച നിലവിളക്കുമായി പ്രമീള പുറത്തേക്ക് വന്നു…
ഇത് പിടിച്ചേ മോളേ…..
കൃഷ്ണയുടെ കയ്യിലേക്ക് കൊടുത്തു വിളക്ക്….
ജഗന്റെ കഴുത്തിലെ പിടുത്തം വിട്ട് കൃഷ്ണ നിലവിളക്ക് വാങ്ങി…
വലതു കാൽ വെച്ചു അകത്തോട്ടു കയറടാ…
ജഗനെ നോക്കി പ്രമീള പറഞ്ഞു…
ആഹാ…
എത്ര മനോഹരമായ ആചാരങ്ങൾ..
കാവേരി ഉറക്കേ പറഞ്ഞു…
എല്ലാരും ചിരിച്ചു…
ജഗൻ വലതു കാൽ വെച്ചു അകത്തേക്കു കയറി….
ഇരുകൈയിലുമായി കിടന്നു കൃഷ്ണ…
പ്രമീള കൃഷ്ണയുടെ കയ്യിൽ നിന്നും നിലവിളക്ക് വാങ്ങി…

മോന്റെ റൂമിൽ കൊണ്ടു പോയി കിടത്തിക്കോ…
പ്രമീള പറയുന്നത് കേട്ട് ജഗൻ ഒന്ന് ഞെട്ടി…
ന്താ ന്ന്…
അത് തന്നെ ന്ന്….
നിന്റെ റൂമിൽ നിന്റെ ബെഡിൽ കൊണ്ട് പോയി കിടത്തിക്കോ…
കാരണം ഭർത്താവാണ് എല്ലാം ചെയ്തു കൊടുക്കേണ്ടത്….
ഒരു കൂസലിമില്ലാതെ പ്രമീള അത് പറയുമ്പോൾ കൃഷ്ണ ഒന്ന് ഞെട്ടി…

അവൾ ശ്യാമയെ നോക്കി..
ശ്യാമ അവളെ നോക്കി ചിരിച്ചു….
ന്ത് നോക്കി നിക്കുവാടാ നീ…
കൊണ്ടു പോയി കിടത്തു ചെക്കാ നീ….
കാവേരി കളിയാക്കി കൊണ്ടു അവനോടു പറഞ്ഞു…
ജഗൻ പതിയെ അവന്റെ റൂമിലേക്ക് നടന്നു…..
കൃഷ്ണയെ പതിയെ കട്ടിലിൽ കിടത്തി…
കാലുകൾ നിവർത്തി വെച്ചു അവളുടെ….
ഞങ്ങൾ പോയി അടുക്കളയിലെ കാര്യം നോക്കട്ടെ പ്രമീള അവരെ നോക്കി പറഞ്ഞു..
വാ ശ്യാമേ…
മ്മക്ക് വൈകുന്നേരം ചായക്ക് ഉള്ള പരിപാടി നോക്കാം…
നേരം ഒരുപാടായി..
ശ്യാമയുടെ കൈ പിടിച്ചു പ്രമീള മുന്നോട്ടു നടന്നു….
പിന്നാലെ കാവേരിയും…
പോകും വഴി കാവേരി തിരിഞ്ഞു അവരെ നോക്കി എന്നിട്ട് ഒന്നു ചിരിച്ചു…
വാതിൽ പതിയെ ചാരി അവൾ അടുക്കളയിലേക്കു നടന്നു….

ജഗൻ ശരിക്കും വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അപ്പോൾ..
വർഷങ്ങൾ പോയി മറഞ്ഞാലും…
വീണ്ടും തന്നിലേക്ക് വന്നു ചേർന്ന തന്റെ എല്ലാം ആണ് ഇപ്പോൾ കൂടെ…
ജഗൻ കൃഷ്ണയുടെ അടുത്ത് വന്നിരുന്നു….

ജഗാ….
കൃഷ്ണ വിളിച്ചു…

മ്മ്…
ജഗൻ മൂളി…

ഒരിക്കലും ഞാൻ കരുതിയില്ല ജഗാ ഇനി നമ്മൾ തമ്മിൽ കാണുമെന്നു…
ഇടറി കൊണ്ടായിരുന്നു കൃഷ്ണ പറഞ്ഞത്….
എല്ലാം കൈ വിട്ട് പോയ നിമിഷങ്ങളിൽ കൂട്ടായി കൂടെ ഉണ്ടായിരുന്നത് നമ്മളുടെ ഓർമ്മകൾ മാത്രമായിരുന്നു…
ആ ഓർമ്മകൾ പോലും ഇടക്ക് നോവായി പെയ്തു തോർന്നു പോകും…
ദൈവം വലിയവനാണ് അല്ലേ ജഗാ… വലതു കൈ പതിയെ ഉയർത്തി അവന്റെ കയ്യിൽ ചേർത്ത് പിടിച്ചു കൊണ്ടു കൃഷ്ണ ചോദിച്ചു…

ഇഷ്ടങ്ങളെ താലോലിച്ചു കൊതി തീരും മുൻപേ ആയിരുന്നു ഞാൻ ജയിലിൽ പോയത്..
ഒരിക്കലും ഒരു വിവാഹം കൃഷ്ണ കഴിക്കില്ല എന്നും എനിക്ക് അറിയാമായിരുന്നു….
പക്ഷെ ഉള്ളു പിടയുന്ന പിടച്ചിൽ നിയന്ത്രിക്കാൻ എനിക്ക് കഴിയാറില്ലായിരുന്നു..
സ്നേഹത്തിനു കാന്തത്തിന്റെ ശക്തി ആണ് പെണ്ണേ…
എത്ര അകലേക്ക്‌ പോയാലും അത് വലിച്ചു അടിപ്പിച്ചുകൊണ്ടിരിക്കും..
ജീവിതം വലിയൊരു ചോദ്യചിഹ്നമായി മുന്നിൽ വന്നു നിന്ന ഒരുപാട് നിമിഷങ്ങൾ…
മനസ് കൈ വിട്ട് പോകുന്ന ഒരുപാട് സന്ദർഭങ്ങൾ…
പക്ഷെ അപ്പോളൊക്കെ ഞാൻ കണ്ണുകൾ ഒന്ന് ഇറുക്കി അടച്ചു പിടിക്കും…..
കൈകുമ്പിളിൽ കോരിയെടുത്തു എന്നേ ഉമ്മ വെക്കുന്ന നിന്റെ മുഖം ഞാൻ ഉള്ളിലേക്ക് ചേർത്ത് നിർത്തും…
പിന്നീട് ഞാൻ കണ്ണ് തുറക്കുമ്പോൾ എനിക്ക് മുന്നിൽ ഒരു പുതിയ വെളിച്ചമായിരിക്കും…
ആ വെളിച്ചം നീയായിരുന്നു…
അത് അന്നും ഇന്നും എന്നും അങ്ങനെ ഉണ്ടാവാൻ മാത്രമായിരുന്നു ന്റെ പ്രാർത്ഥന…
നോവായി നിന്റെ ഓർമ്മകൾ മാറാൻ ഞാൻ ഒരിക്കലും എന്റെ മനസിനെ പഠിപ്പിച്ചില്ല…
കൂടെ ചേർത്ത് പിടിച്ചു ഞാൻ…
ഓരോ ശ്വാസത്തിലും ഓരോ നിമിഷത്തിലും..
നീ എന്റെ ഒപ്പമുണ്ടായിരുന്നു..
ഒടുവിൽ ന്റെ കൈകളിൽ നീ വന്നു ചേരുമ്പോൾ…..
ഈ ഇരിക്കുന്ന ഈ നിമിഷത്തേക്കാളും ധന്യമായി ഇനി വേറെന്താ പെണ്ണേ എനിക്ക് വേണ്ടത്….
കൃഷ്ണയുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ടു ജഗൻ പറയുമ്പോൾ അവന്റെ ചുണ്ടുകൾ വല്ലാതെ വിറക്കുന്നത് കൃഷ്ണ അറിഞ്ഞു…
കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു കൃഷ്ണ…
കണ്ണുനീർ ചാല് തീർത്ത കവിളിണ പരസ്പരം ചേർന്നു ഇരുവരുടെയും….

************************************

ഏട്ടാ ഫോൺ…
വാതിലിൽ പതിയെ മുട്ടി വിളിച്ചു കാവേരി…
ജഗൻ വേഗം കൃഷ്ണയെ ബെഡിൽ കിടത്തി പുറത്തേക്ക് വന്നു..

ആരാ മോളേ..
അറിയില്ല…
ഏട്ടന് കൊടുക്കാൻ പറഞ്ഞു..

ഹെലോ…
ജഗൻ ഫോൺ അറ്റൻഡ് ചെയ്തു..
ജഗൻ ആണോ…
അപ്പുറത്തെ ശബ്ദം വളരെ ഗൗരവം നിറഞ്ഞതായിരുന്നു..
അതേ…
ആരാ…
എന്നേ അറിയുമോ എന്ന് അറിയില്ല എന്നാലും പറയാം…
ഞാൻ ശ്യാമയുടെ അച്ഛനാണ്…
ജഗന്റെ ഉള്ളിൽ ഒരു മിന്നൽ….

തുടരും…

മിഴി നിറയും മുമ്പേ: ഭാഗം 1 

മിഴി നിറയും മുമ്പേ: ഭാഗം 2 

മിഴി നിറയും മുമ്പേ: ഭാഗം 3 

മിഴി നിറയും മുമ്പേ: ഭാഗം 4 

മിഴി നിറയും മുമ്പേ: ഭാഗം 5

മിഴി നിറയും മുമ്പേ: ഭാഗം 6

മിഴി നിറയും മുമ്പേ: ഭാഗം 7

മിഴി നിറയും മുമ്പേ: ഭാഗം 8

മിഴി നിറയും മുമ്പേ: ഭാഗം 9

മിഴി നിറയും മുമ്പേ: ഭാഗം 10

മിഴി നിറയും മുമ്പേ: ഭാഗം 11

മിഴി നിറയും മുമ്പേ: ഭാഗം 12

മിഴി നിറയും മുമ്പേ: ഭാഗം 13

മിഴി നിറയും മുമ്പേ: ഭാഗം 14

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story