അര്‍ധരാത്രിയില്‍ സിഗരറ്റ് ആവശ്യപ്പെട്ട് വാതില്‍ മുട്ടി; തരില്ലെന്ന് പറഞ്ഞതോടെ നാല് പേര്‍ ചേര്‍ന്ന് വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു
ഹൃദയം നുറങ്ങുന്ന വാര്‍ത്ത
അര്‍ധരാത്രി വാതില്‍ മുട്ടി ഒരു കൂട്ടം യുവാക്കള്‍ സിഗരറ്റ് ആവശ്യപ്പെട്ടു. ഭയന്ന് വിറച്ച വീട്ടുകാര്‍ സിഗരറ്റില്ലെന്ന് പറഞ്ഞതോടെ വാതില്‍ അടിച്ചുതകര്‍ത്ത് വീട്ടിലുണ്ടായിരുന്ന വൃദ്ധയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കേട്ടാല്‍ അറക്കുന്നതും ഭയപ്പെടുത്തുന്നതുമായ വാര്‍ത്ത ബിഹാറില്‍ നിന്നാണ് റിപോര്‍ട്ട് ചെയ്തത്.
ബുധനാഴ്ച രാത്രിയില്‍ നവാബ്ഗഞ്ച് പ്രദേശത്താണ് സംഭവം. സിഗരറ്റ് ചോദിച്ചാണ് അക്രമികള്‍ വൃദ്ധ താമസിച്ച വീട്ടിലെത്തിയത്. എന്നാല്‍ വൃദ്ധ സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് വൃദ്ധയെ അടുത്തുള്ള വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. വയോധികയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമികള്‍ വാതിലില്‍ മുട്ടിയതോടെ വയോധികയുടെ മരുമകളും ഭര്‍ത്താവും പിന്‍വശത്തെ ഗേറ്റ് വഴി രക്ഷപ്പെട്ടു. എന്നാല്‍, പ്രായമായതിനാല്‍ വൃദ്ധയ്ക്ക് രക്ഷപെടാന്‍ കഴിഞ്ഞില്ല. അക്രമികള്‍ വാതില്‍ തകര്‍ത്ത്, വൃദ്ധയെ ബലമായി ഒരു വയലിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
വൃദ്ധയുടെയും ബന്ധുക്കളുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്തു. അക്രമികളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് ഉറപ്പു നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു.