Kerala
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാനിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് ഹൈലൈറ്റ് മാളിന് മുന്നിലുള്ള ഫ്‌ളൈ ഓവറിൽ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാനിന് തീപിടിച്ചു. മലപ്പുറത്ത് നിന്ന് കുന്ദമംഗലത്തേക്ക് പോകുകയായിരുന്ന വാനിനാണ് തീപിടിച്ചത്.
എൻജിൻ ഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവറും യാത്രക്കാരനും ഉടൻ തന്നെ വാഹനം റോഡിന് അരികിൽ നിർത്തി ഇറങ്ങുകയായിരുന്നു. തീപിടിച്ച വാഹനത്തിൽ ഇലക്ട്രിക്കൽ ഉപകരണങ്ങളാണുണ്ടായിരുന്നത്.
ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. യാത്രക്കാർ പരുക്കുകൾ കൂടാതെ രക്ഷപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.