Kerala

ഓണക്കിറ്റ് വിതരണം 26 മുതൽ; ഓണത്തിന് ഒരു റേഷൻ കാർഡിന് 25 രൂപ നിരക്കിൽ 20 കിലോ അരിയെന്നും മന്ത്രി

ഓണക്കിറ്റുകളുടെ വിതരണം ഈ മാസം 26 മുതൽ. ആറ് ലക്ഷത്തിൽപ്പരം എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുകയെന്ന് മന്ത്രി ജിആർ അനിൽ പറഞ്ഞു. പതിനാലിനം ഭക്ഷ്യ ഉത്പന്നങ്ങളാണ് കിറ്റിലുണ്ടാകുക

സെപ്റ്റംബർ നാലോടെ വിതരണം പൂർത്തിയാക്കും. ഓണത്തിന് ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കും, ബിപിഎൽ, എപിഎൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെയാണിത്. 250ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകൾ ലഭിക്കും

അരിപ്പൊടി, ഉപ്പ്, പഞ്ചസാര, മട്ട അരി, പായസം മിക്‌സ് എന്നീ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ കിട്ടും. അടുത്ത മാസത്തെ സബ്‌സിഡി ഉത്പന്നങ്ങൾ ഈ മാസം 25 മുതൽ വിൽപ്പന തുടങ്ങും. ഈ മാസം 25ഓടെ വെളിച്ചെണ്ണ വില കുറയുമെന്നും മന്ത്രി അറിയിച്ചു

Related Articles

Back to top button
error: Content is protected !!