National

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്‌സഭയിൽ: എതിർപ്പുമായി പ്രതിപക്ഷം, ജെപിസിക്ക് വിടുമെന്ന് അമിത് ഷാ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് എട്ട് പേജുകളുള്ള ബില്ല് അവതരിപ്പിച്ചത്. ബില്ല് വിശദ വിശകലനത്തിനായി സംയുക്ത സമിതിക്ക് കൈമാറും. ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കാനായിരുന്നു ആദ്യ നീക്കമെങ്കിലും പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു

അതേസമയം ബില്ലിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചത്. ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് ആർജെഡി പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന ഘടനക്ക് വിരുദ്ധമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നയമെന്ന് കോൺഗ്രസും പറഞ്ഞു.

പ്രതിപക്ഷ പാർട്ടികൾ കടുത്ത എതിർപ്പുന്നയിച്ചതോടെയാണ് ബില്ല് സംയുക്ത പാർലമെന്ററി സമിതിക്ക് വിടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പ് നൽകിയത്. ജെപിസി അംഗങ്ങളെ തീരുമാനിച്ച ശേഷം പ്രമേയം അവതരിപ്പിക്കും. ആദ്യം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ 368 വോട്ടുകൾ രേഖപ്പെടുത്തി. 220 വോട്ട് സർക്കാരിന് ലഭിച്ചു. 149 വോട്ട് പ്രതിപക്ഷത്തിനും കിട്ടിയ വോട്ടുകളിൽ വ്യത്യാസമുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി

പിന്നീട് സ്ലിപ് വിതരണം ചെയ്ത് വോട്ടെടുപ്പ് നടത്തി. 269 അംഗങ്ങൾ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു. 198 പേർ ബില്ലിനെ എതിർത്തു. സംയുക്ത പാർലമെന്ററി സമിതി രൂപീകരിക്കാനുള്ള പ്രമേയം രണ്ട് ദിവസത്തിനുള്ളിൽ അവതരിപ്പിക്കും.

Related Articles

Back to top button
error: Content is protected !!