Kerala

ഓപറേഷൻ പി ഹണ്ട്: സംസ്ഥാനത്ത് വ്യാപക പരിശോധന, ആറ് പേർ അറസ്റ്റിൽ, 37 കേസുകൾ രജിസ്റ്റർ ചെയ്തു

കുട്ടികളുടെ നഗ്‌നദൃശ്യങ്ങൾ ഇൻറർനെറ്റിൽ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവർക്കെതിരെ പോലീസ് നടത്തുന്ന പി-ഹണ്ട് ഓപ്പറേഷൻറെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞദിവസം 455 സ്ഥലങ്ങളിൽ പരിശോധന നടത്തി. സംസ്ഥാനത്താകെ 37 കേസുകൾ രജിസ്റ്റർ ചെയ്യുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് റൂറൽ, കാസർകോട് എന്നീ ജില്ലകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇരുപത് പോലീസ് ജില്ലകളിലായി നടത്തിയ പി-ഹണ്ട് ഓപ്പറേഷനിൽ 173 ഉപകരണങ്ങൾ പിടിച്ചെടുത്തു. 11 ജില്ലകളിലായി 37 കേസുകൾ രജിസ്റ്റർ ചെയ്തു. ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിലെ സെക്ഷൻ 106 പ്രകാരം 107 റിപ്പോർട്ടുകളും രജിസ്റ്റർ ചെയ്തു.

പി-ഹണ്ട് അന്വേഷണത്തിൻറെ ഭാഗമായി ഏറ്റവും കൂടുതൽ പരിശോധന നടത്തിയത് മലപ്പുറത്താണ്. മലപ്പുറം ജില്ലയിൽ 60 സ്ഥലങ്ങളിൽ പരിശോധന നടത്തി 23 ഉപകരണങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറൽ ജില്ലയിൽ 39 സ്ഥലങ്ങളിൽ പരിശോധന നടത്തി 29 ഉപകരണങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരം സിറ്റിയിൽ 22 പരിശോധനകളിലായി അഞ്ച് ഇലക്ട്രോണിക് ഉപകരണങ്ങളാണ് കണ്ടെത്തിയത്.

ഏറ്റവും കുറവ് പരിശോധന നടന്ന പത്തനംതിട്ടയിൽ എട്ട് സ്ഥലങ്ങളിലാണ് തിരച്ചിൽ നടത്തിയത്. ആലപ്പുഴ എട്ട് കൊല്ലം ഏഴ്, കാസർഗോഡ് അഞ്ച്, പാലക്കാട് നാല്, തൃശ്ശൂർ റൂറൽ, തൃശ്ശൂർ സിറ്റി, വയനാട് എന്നിവിടങ്ങളിൽ മൂന്ന് തിരുവനന്തപുരം റൂറൽ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് റൂറൽ എന്നീ ജില്ലകളിൽ ഓരോ കേസുമാണ് രജിസ്റ്റർ ചെയ്തത്.

 

Related Articles

Back to top button