കോഴിക്കോട് : തനിമ തെറ്റാതെ ചടുലതയോടെ ഒപ്പന കളിക്കുക മുതിര്‍ന്നവര്‍ക്ക് പോലും പ്രയാസമുള്ള കാലത്ത് തന്മയത്വം ഒട്ടും ചോരാത്ത ഒരു ഒപ്പന സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കാച്ചി മുണ്ടും കസവിന്റെ ജമ്പറും ഉടുത്ത് കാണികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത് പത്തും പതിനഞ്ചും വയസ്സുള്ള കുട്ടികളല്ല. നടക്കുമ്പോള്‍ തന്നെയും താളം തെറ്റി പോകുന്ന നഴ്‌സറി കുട്ടികളാണ് ആകസ്മികമായ ചടുലതയുമായി വേദിയെ കൈയ്യടക്കിയത്.
ആ വൈറല്‍ ഒപ്പന വീഡിയോ കാണാം
കഴിഞ്ഞയാഴ്ച കോഴിക്കോട് നടന്ന മലബാര്‍ സഹോദയയുടെ കിഡ്‌സ് ഫെസ്റ്റില്‍ അവതരിപ്പിച്ച ഈ ഒപ്പന ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സുബൈര്‍ കുറ്റിക്കാട്ടൂര്‍ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിനാളുകള്‍ കണ്ടിട്ടുണ്ട്. മാവൂര്‍ മഹ്‌ളറ പബ്ലിക് സ്‌കൂളിലെ യു കെ ജി വിദ്യാര്‍ഥികളുടേതാണ് ഈ ഒപ്പന.
മുതിര്‍ന്നവര്‍ക്ക് പോലും കളിക്കാന്‍ പ്രയാസമുള്ള താളവും സ്റ്റെപ്പുകളും വളരെ ലളിതമായിട്ടാണ് ഇവര്‍ ചുവടുവെച്ചത്
കുട്ടികള്‍ക്കും ഇവരെ പരിശീലിപ്പിച്ച അധ്യാപകര്‍ക്കും അഭിനന്ദന പ്രവാഹവുമായി ആയിരക്കണക്കിനാളുകളാണ് കമന്റ് ബോകസുകളില്‍ നിറയുന്നത്.
https://www.instagram.com/reel/DDkQ0Duymz-/?igsh=d3k3M2k2bnEzdTZ2