Novel

ഒരു പെണ്ണ് കാണൽ അപാരത❣️: ഭാഗം 8

രചന: ജോഷിത ജോഷി

ഞാൻ നാത്തൂനേം വിളിച്ച് സ്റ്റേജിൽ കേറി…ക്ലബ്ബിലെ പിള്ളേർ മൊത്തം അണ്ടി പോയ അണ്ണാനെ പോലെ ഇരിക്കുന്നുണ്ട്… ഇവളാണോ മാലാഖ എന്നുള്ള അർത്ഥത്തിൽ… ഞാൻ നേരെ മൈക്ക് മേടിച്ച് പറഞ്ഞു ” ദേ ദിതാണ് നിങ്ങൾ ചോദിച്ച മാലാഖ… എന്റെ നാത്തൂൻസ്… എന്റെ ജെന്നിഫർ…. എന്റെ ചങ്ക് ജെന്നി… കോളേജിൽ പോയപ്പോ കിട്ടിയ എന്റെ കൂട്ടുകാരി….

പയ്യെ പയ്യെ എന്റെ മനസാക്ഷി സൂക്ഷിപ്പ് കാരിയയി മാറി…പിന്നെ തോന്നി എന്റെ ദേ ഈ ആങ്ങളക്ക് പറ്റിയ കൂട്ടാണ് ഇവൾ എന്ന്… രണ്ടുപേരോടും ചോദിച്ചപ്പോ ചെറിയ ഒരു ഇഷ്ട്ടം ഒക്കെ ഉണ്ട്… പിന്നെ ഞാൻ മുൻകൈ എടുത്ത് ഹിൽപാലസിൽ പോയി 4 മണിക്കൂർ ഞാൻ കട്ട പോസ്റ്റ് അടിച്ച് ഇരുന്ന് അത് കഴിഞ്ഞ് ഇവരുടെ ഫോട്ടോയും എടുത്ത് കൊടുത്ത് സെറ്റ് ആക്കിയതാണ് രണ്ടിനേം…

അത് കഴിഞ്ഞ് പിന്നെ എല്ലാം ഒക്കെ ആയി..” എന്നും പറഞ്ഞ് ഞാൻ രണ്ടുപേരെയും ചേർത്ത് നിർത്തി… എല്ലാരുടേം കണ്ണിൽ അത്ഭുതം മാറി ഇപ്പൊ സന്തോഷം ആയി… കാരണം ക്ലബ്ബിന്റെ ചില പരിപാടിക്ക് ഒക്കെ വന്ന് കൊച്ച് എല്ലാരോടും നല്ല കൂട്ടയതാണ്…
പിന്നെ ഞാനും നാത്തൂൻസും ചേട്ടയും ഇച്ചായനും ഒക്കെ നിന്ന് കുറെ ഫോട്ടോ ഒക്കെ എടുത്ത്.. പിന്നെ അങ്ങോട് ഫുൾ ഫോട്ടോ എടുക്കൽ ആയിരുന്നു… ആരൊക്കെയോ വന്ന് നിന്ന് ഫോട്ടോ എടുക്കുന്നു പോകുന്നു…
പെട്ടന്നാണ് ഫോട്ടോ എടുക്കാൻ വന്ന ആളെ കണ്ട് ഞാൻ ഒന്ന് ഞെട്ടി.. “ക്രിസ്റ്റി” വേറെ ആരും അല്ല എന്നെ പണ്ട് തെച്ചിട്ട് പോയ ആ വ്യക്തി… ക്രിസ്റ്റിയെ കണ്ടപ്പോ ഞാൻ റോയിച്ചന്റെ കയ്യിൽ ഒന്നൂടി മുറുക്കെ പിടിച്ചു…അയാളെ നോക്കിയപ്പോ നല്ല നഷ്ടബോധം ഉള്ള പോലെ…ആയാൾ വന്ന് ഗിഫ്റ്റ് ഒക്കെ തന്ന് ഫോട്ടോ ഒക്കെ എടുത്തു… “തന്നെ നഷ്ടപ്പെടുത്തിയത് ആടോ ഞാൻ ഇപ്പൊ ചെയ്തതിൽ ഏറ്റവും മണ്ടത്തരം… അല്ലെങ്കിലും ഉള്ളപ്പോൾ അതിന്റെ വില അറിയില്ലല്ലോ…
ഈ ജന്മം നിന്നെ ഞാൻ നഷ്ടപ്പെടുത്തി.. പക്ഷെ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ എനിക്ക് വേണം നിന്നെ എന്റെ പാതി ആയി..”
ക്രിസ്റ്റി പറയുന്നത് കേട്ട് ഒന്ന് ഞെട്ടി എങ്കിലും റോയിച്ചനോട് ഒന്നുടി ചേർന്ന് നിന്ന് ഞാൻ പറഞ്ഞു
” അടുത്ത ജന്മം എന്നല്ല ഇനി ഉള്ള എല്ലാ ജന്മവവും എനിക്ക് എന്റെ റോയിച്ചന്റെ പെണ്ണായി ജീവിച്ചാൽ മതി… ഞാനും താനും ഒരിക്കലും ഒന്നിക്കേണ്ടവർ ആയിരുന്നില്ല… ദേ ഈ നിൽക്കുന്നതാണ് എന്റെ ജീവന്റെ പാതി… ഇനി എത്ര ഒക്കെ ജന്മം ഉണ്ടായാലും എനിക്ക് എന്റെ റോയിച്ചനെ തന്നെ മതി”
ഒന്നും മിണ്ടാതെ ഒരു വരണ്ട ചിരി നൽകി ക്രിസ്റ്റി പോയി.. റോയിച്ചനെ നോക്കിയപ്പോ കണ്ണും മിഴിച്ചു നോക്കി നിക്കുന്നു… എന്താ ചെക്കാ എന്ന് ചോദിച്ചപ്പോ ഒന്നുമില്ല എന്നും പറഞ്ഞ് എന്റെ കവിളിൽ ഒരു ഉമ്മയും തന്ന് ഇരുന്ന് ചിരിക്കുന്നു…എന്താ ഇവിടെ ഇപ്പൊ സംഭവിച്ചേ എന്നുള്ള രീതിയിൽ ഞാൻ ഇരുന്നു… അപ്പോൾ ആണ് ക്യാമറ മാൻ ഞങ്ങളുടെ അടുത്ത് വന്ന് ഒരു ഫോട്ടോ കാണിച്ചത്.. റോയിച്ചൻ എന്റെ കവിളിൽ ഉമ്മ വെക്കുന്നതും ഞാൻ പ്ലിങ് ആയി നിക്കുന്നതും.പിന്നെ ഫുഡ് ഒക്കെ കഴിച്ച് കഴിഞ്ഞ് ഔട്ഡോർ ഷൂട്ട് തുടങ്ങി..
എന്നേം റോയിച്ഛനേം നിർത്തി പല പൊസിൽ ഫോട്ടോ എടുക്കൽ ആയിരുന്നു… പെട്ടന്നാണ് എനിക്ക് അന്ന് ആഷിയുടെ കല്യാണത്തിന് ഞാനും റോയിച്ചനും കൂടി നിന്നെടുത്ത ഫോട്ടോയുടെ കാര്യം ഓർമ വന്നത്…അറിയാതെ എന്റെ ചുണ്ടിൽ ഒരു ചിരി വന്നു.. കാര്യം മനസിലായ പോലെ റോയിച്ചനും എന്നെ നോക്കി ചിരിച്ചു… റോയിച്ചന്റെ കണ്ണിൽ നോക്കുന്തോറും ഞാൻ അതിൽ ലയിച്ച് പോകുന്നത് പോലെ ആയിരുന്നു… ക്യാമറ മാൻ പറയുന്നത് ഒന്നും എന്റെ ചെവിയിൽ കേൾക്കുന്നിലയുരുന്നു… എന്റെ കണ്ണ് റോയിച്ചന്റെ കണ്ണുമായി കൊരുത്തിരുന്നു… റോയിച്ചൻ എന്റെ കയ്യിൽ നുള്ളിയപ്പോൾ ആണ് ഞാൻ ഭോദത്തിലേക്ക് വന്നത്… എല്ലാരേം നോക്കി നല്ല വെടിപ്പായി ഒന്ന് ചിരിച്ചു കൊടുത്തു…അപ്പോൾ ആണ് ക്യാമറാമാൻ റോയിച്ചന്റെ നെറ്റിയിൽ ഉമ്മ കൊടുക്കാൻ എന്നോട് പറയുന്നത്… അത് കേട്ടതും ഉള്ള കിളി ഒക്കെ പോയി…
വേറെ ഒന്നും കൊണ്ടല്ല എനിക്ക് നല്ല പൊക്കം ആണേ. റോയിച്ചൻ ആണേൽ കുതുബ് മീനാർ പോലെ ആണ് നിക്കുന്നത്… ഞാൻ എത്ര ഏന്തി വലിഞ്ഞിട്ടും റോയിച്ചന്റെ നെറ്റിയുടെ അടുത്ത് പോലും എത്തില്ല… എന്റെ ഈ കോപ്രായം കണ്ട് എല്ലാരും നിന്ന് ചിരിക്കാൻ തുടങ്ങി… എന്റെ കേട്ട്യോനും ഒടുക്കത്ത ചിരി.. അതുടി കണ്ടപ്പോ എനിക്ക് അങ്ങ് ദേഷ്യം വന്നു… ദേഷ്യം വന്നാ പിന്നെ എന്നെ പിടിച്ചാൽ കിട്ടില്ല… എല്ലാരുടേം ചിരിയും കൂടെ റോയിച്ചന്റെ ചിരി കൂടി കണ്ടപ്പോ അത് അങ്ങ് കൂടി ..പിന്നെ ഒന്നും നോക്കില്ല റോയിച്ചന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ച് കുനിച്ചു നിർത്തി ഞാനും ഒന്ന്‌ പൊങ്ങി റോയിച്ചന്റെ ചുണ്ടിൽ തന്നെ ഒരു ഉമ്മ അങ്ങ് കൊടുത്തു… എല്ലാരും ഒന്ന് ഞെട്ടി… ക്യാമറാമാൻ അപ്പൊ തന്നെ അത് എടുത്തു… ഈ എന്നോടൊ ബാലാ… എന്നും ഓർത്ത് മാറാൻ പോയപ്പോൾ ആണ് ഞാൻ എന്താ ചെയ്തത് എന്ന് ഓർമ്മ വന്നത്… പക്ഷെ മാറാൻ പോയപ്പോളേക്കും റോയിച്ചൻ എന്നെ ഒന്നൂടി ചേർത്ത് പിടിച്ചു.. പിന്നെ എന്നെ കൈ കൊണ്ട് പൊക്കി… കുറച്ച് കഴിഞ്ഞ് അകന്ന് മാറുമ്പോൾ എനിക്ക് എല്ലാരേം നോക്കാൻ നാണമായി… റോയുച്ചനെ നോക്കിയപ്പോ സ്വയമേ വരുത്തി വെച്ചതല്ലേ എന്നും പറഞ്ഞു എന്നെ നോക്കി ചിരിക്കുന്നു… പിന്നെയും കുറെ ഫോട്ടോ ഒക്കെ എടുത്ത് ഞങ്ങൾ വീണ്ടും ഹാളിലേക്ക് പോയി…
കുറച്ച് കഴിഞ്ഞപ്പോ ഞങ്ങൾക്ക് ഇറങ്ങാൻ സമയം ആയി… എത്ര ഒക്കെ കരയരുത് എന്ന് വിജാരിച്ച് നിന്നിട്ടും കരച്ചിൽ വന്നു… എന്റെ അവസ്ഥ മനസിലാക്കി റോയിച്ചൻ എന്നെ ചേർത്ത് പിടിച്ചിരുന്നു…അപ്പയെയും അമ്മയെയും കെട്ടിപ്പിടിച്ച് കരഞ്ഞു… അപ്പെടെ മുഖത്ത് നോക്കിയപ്പോ എനിക്ക് ഒന്നൂടി കരച്ചിൽ വന്നു…ഏതെങ്കിലും ക്യാമ്പിന് പോയാൽ കൂടി എന്നെ കാണാതെ ഇരിക്കുമ്പോ വിഷമിക്കുന്ന ആളാണ്… ഇനി എന്ത് ചെയ്യും😭… അപ്പനെ കെട്ടിപ്പിടിച്ച് കരഞ്ഞു കഴഞ്ഞപ്പോ ദേ ‘അമ്മ നിക്കുന്നു… പിന്നേം കരഞ്ഞു… ഇനി കരയില്ല എന്നും പറഞ്ഞു തിരിഞ്ഞതും കണ്ടത് കണ്ണ് നിറച്ച് വിതുമ്പി നിക്കുന്ന അനിയത്തി കൊച്ചിനെ ആണ്… ഞങ്ങൾ തമ്മിൽ 10 വയസ്സിന്റെ വ്യത്യാസം ഉണ്ട്… അതോണ്ട് തന്നെ അങ്ങനെ തല്ലുപിടിത്തം ഒന്നും ഇല്ലെങ്കിലും ഇനി അവളുടെ വർത്തമാനവും കുശുമ്പും ഒന്നും കാണാൻ പറ്റില്ലലോ എന്ന് ഓർത്തപ്പോ സങ്കടം ആയി…
അവളുടെ അടുത്ത് ചെന്നപ്പോ “ചേച്ചിയമ്മ പോകണ്ടാ… ഞാൻ ഒറ്റക്കാവും” എന്നും പറഞ്ഞു എന്നെ വട്ടം കെട്ടി പിടിച്ച് കരയാൻ തുടങ്ങി… അവളേം കെട്ടിപിടിച്ചു കരഞ്ഞു…ഞാൻ കരഞ്ഞ അവളും ആകെ ശോകം ആകും എന്ന് മനസിലായപ്പോ ഉളിൽ വന്ന കരച്ചിൽ അടക്കി പിടിച്ച്
” എന്റെ കുഞ്ചു ചേച്ചിയമ്മ എങ്ങും പോകുന്നില്ല… ഇവിടെ അടുത്ത് തന്നെ ഉണ്ട്.. എന്റെ കൊച്ചിന് എപ്പോ കാണണം എന്ന് തോന്നിയാലും ചേച്ചിയമ്മ ഓടി അങ്ങ് വരില്ലേ”എന്നും പറഞ്ഞു അവൾക്ക് ഒരു ഉമ്മയും കൊടുത്തു… ഞാൻ റോയിച്ചനെ നോക്കിയപ്പോ അപ്പെടെ കൈ പിടിച്ച് എന്തൊക്കെയോ പറയുന്നുണ്ട്…പിന്നെ ചിഞ്ചുന്റെ അടുത്ത് വന്ന് എന്നിട്ട് പറഞ്ഞു
“അയ്യേ ഞങ്ങടെ കാന്തരി കൊച് കിടന്ന് കരയുവാ… ശേ മോശം മോശം… ചിഞ്ചു എങ്ങനെ ഒറ്റക്കാകും ദേ ഈ ചേട്ടായി ഇല്ലേ കൂടെ… ചേച്ചിയമ്മേനെ കാണാമെന്ന് തോന്നുമ്പോ ഫോൺ എടുത്ത് ചേട്ടയിനെ വിളിക്കുക ചേട്ടായി പറന്ന് ഇങ്ങ് വരില്ലേ.. ഇല്ലേൽ കൊച്ച് നേരെ അങ്ങ് വീട്ടേലേക്ക് വന്നേക്കണം…. കേട്ടല്ലോ … ഇങ്ങനെ കരഞ്ഞോണ്ട് നിന്ന നിന്റെ ചേച്ചിയമ്മ ഇവിടെ കരഞ്ഞു ആകെ ബഹളം ആക്കും…പിന്നെ ചിഞ്ചു സ്‌ട്രോങ് girl അല്ലേ…”
ഞാൻ അത്രേം പറഞ്ഞിട്ടും കരച്ചിൽ നിർത്താതെ ഇരുന്ന അവൾ റോയിച്ചൻ പറഞ്ഞു കഴിഞ്ഞപ്പോ കരച്ചിൽ ഒക്കെ നിർത്തി ഓകെ ആയി…
റോയിച്ചൻ എന്റെ കൈയും പിടിച്ച് കാറിന്റെ അടുത്ത് എത്തി… എന്റെ കണ്ണ് അപ്പോഴും ആൾക്കൂട്ടത്തിൽ ആയിരുന്നു… ഞാൻ കുറെ നോക്കിയിട്ടും ഞാൻ നോക്കുന്ന ആളെ കാണുന്നുണ്ടായിരുന്നില്ല… പെട്ടന്നാണ് ഏറ്റവും പുറകിൽ എന്നെ നോക്കി നിൽക്കുന്ന ആ കണ്ണ് ഞാൻ കണ്ടത്… റോയിച്ചനെ നോക്കിയപ്പോ പോയിട്ട് വാ എന്ന് കണ്ണ് കൊണ്ട് കാണിച്ചു… ഞാൻ വേഗം ഓടി ചെന്ന് ” എന്റെ ചേട്ടനെ കാണാതെ ഞാൻ പോകുമെന്ന് വിചാരിച്ചോ” എന്നും പറഞ്ഞ് ചേട്ടയെ കെട്ടിപിടിച്ചു… അത്രേം നേരം പിടിച്ച് വെച്ച കരച്ചിൽ എല്ലാം അപ്പൊ പുറത്ത് വന്ന്‌… ചേട്ട എപ്പോഴത്തെയും പോലെ എന്തൊക്കെയോ പറഞ്ഞ് എന്നെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട്… പക്ഷെ എന്റെ കരച്ചിൽ മാത്രം നിക്കുന്നില്ല… പിന്നെ ചേട്ട പയ്യെ എന്നേം കൊണ്ട് ഇച്ഛായന്റെ അടുത്തേക്ക് പോയി. എന്റെ കൈ എടുത്ത് റോയിച്ചന്റെ കയ്യിൽ വെച്ചു ” നോക്കിക്കൊലനെ അളിയാ… പാവം ആണ്… ”
അതുടി കേട്ടതും എന്റെ കരച്ചിൽ ഒന്നൂടി കൂടി… പിന്നെ ചേട്ട എന്നെ കാറിൽ കയറ്റി. റോയിച്ചൻ ചെട്ടേനെ കെട്ടിപിടിച്ച് ഞാൻ നോക്കികൊളാടാ എന്നും പറഞ്ഞ് കാറിൽ കയറി… കണ്ണിൽ നിന്ന് മായുന്ന വരെ ഞാൻ അവരെ നോക്കി ഇരുന്നു…
മാധു എന്നുള്ള വിളി കേട്ടതും ഞാൻ റോയിച്ചന്റെ നെഞ്ചിൽ മുഖം ചേർത്ത് റോയിച്ചനെ കെട്ടിപ്പിടിച്ച് ഇരുന്ന് കരഞ്ഞു…റോയിച്ചൻ പയ്യെ എന്റെ തലയിൽ തലോടി കൊണ്ടിരുന്നു…പിന്നെ കുറച് കഴിഞ്ഞ് എന്റെ മുഖം കയ്യിൽ എടുത്ത് നെറ്റിയിൽ ഒരു ഉമ്മ തന്നു
” എന്റെ പെണ്ണേ മതി കരഞ്ഞത്… ഇങ്ങനെ കരയാൻ ആയിരുന്നേൽ ഞാൻ കെട്ടത്തിലായിരുന്നല്ലോ…ദേ ഞാൻ അപ്പച്ചനും കിച്ചുനും വാക്ക് കൊടുത്തതാണ് ഇനി നിന്നെ കാരയിക്കില്ലാന്ന്… ഇച്ചായൻ ഇല്ലെടി പെണ്ണേ കൂടെ… എന്റെ പെണ്ണ് കരച്ചിൽ നിർത്തി കണ്ണൊക്കെ തുടച്ചേ…” എന്നും പറഞ്ഞ് എന്നെ ഒന്നൂടി ചേർത്ത് പിടിച്ചു..
അപ്പൊ ഞാൻ ആഗ്രഹിച്ചതും ഒരു ചേർത്ത് പിടിക്കൽ ആയിരുന്നു… റോയിച്ചനെ നോക്കി ഒന്ന് ചിരിച്ചു… ചെക്കൻ ആണേൽ എന്റെ മുകത്തേക്കും നോക്കി ഇരിപ്പാണ്… “അതേ റൊമാൻസ് ഒക്കെ വീട്ടിൽ ചെന്നിട്ട് മതി… ഇവിടെ പ്രായപൂർത്തു ആകാത്ത പിള്ളേർ ഉള്ളതാ” എന്ന് റോയിച്ചന്റെ ഒരു കസിൻ പറഞ്ഞപ്പോ ആണ് ഞങ്ങൾ നോട്ടം മാറ്റിയത്… പിന്നെ ഞങ്ങൾ തമാശ ഒക്കെ പറഞ്ഞു റോയിച്ചന്റെ വീട്ടിലേക്ക് പോയി.

ഒരു 15 മിനുട്ട് കഴിഞ്ഞപ്പോ റോയിച്ചന്റെ വീടിന്റെ വഴി അയപ്പോ വണ്ടി പെട്ടന്ന് നിർത്തി… എന്തിനാട ഇവിടെ നിർത്തിയെ എന്ന്‌ റോയിച്ചൻ ചോദിച്ച് തീർന്നതും റോയിച്ചന്റെ ഫ്രണ്ട്സും കസിൻസും വന്ന് ഞങ്ങളെ കാറിൽ നിന്ന് ഇറക്കി… എന്താ സംഭവം എന്ന് ആലോചിച്ച് നിന്നപ്പോൾ ആണ് ദേ കുറെ ചേണ്ടമേളക്കാർ വന്ന് കൊട്ട് തുടങ്ങിത്.. ചെണ്ടമേളം അത് നമുക്ക് ഒരു വീക്നെസ് ആണ്… റോയിച്ചന്റെ ഫ്രണ്ട്സ് ഒക്കെ ഡാൻസ് കളിക്ക് എന്നും പറഞ്ഞ് നിര്ബന്ധിക്കുന്നുണ്ട്… തുള്ളണം എന്ന് നല്ല ആഗ്രഹം ഉണ്ടെങ്കിലും പറ്റില്ലല്ലോ പുതുപെണ്ണു അല്ലേ.. കൊട്ട് കെട്ടിട്ടാണേൽ എനിക്ക് പറ്റുന്നും ഇല്ല… കർത്താവേ കൻഡ്രോൾ തന്നെ എന്ന് ആലോചിച്ച് നിന്നപ്പോൾ ആണ് ദേ നമ്മുടെ കെട്ടിയോൻ അടുത്ത് വന്നിട്ട് ഒരു കൂളിംഗ് ഗ്ലാസ് എടുത്ത് എന്റെ മുഖത്തേക്ക് വെച്ച് തന്നിട്ട് ഒരു ചോദ്യം
” എന്നാ നോക്കി നിക്കുവാ പെണ്ണേ… തുള്ളടി… എന്റെ ഭാര്യ എന്റെ കൂടെ കട്ടക്ക് നിക്കണം… മ്… തുടങ്ങിക്കോ” എന്നും പറഞ്ഞ് ചെക്കൻ ഷർട്ടിന്റെ കൈ ഒക്കെ മടക്കി വെച്ച് തുള്ളാൻ തുടങ്ങി.. പിന്നെ ഒന്നും നോക്കിയില്ല ഞാനും തുള്ളി…കുറച്ച് കഴിഞ്ഞ് നോക്കിയപ്പോ ദേ റോയിച്ചന്റെ അപ്പച്ചനും അമ്മച്ചിയും ഒക്കെ കിടന്ന് തുള്ളുന്നു… വൗ… എനിക്ക് പറ്റിയ ഫാമിലി തന്നെ… അങ്ങനെ തുള്ളി ഒരു പരുവം ആയി ആണ് വീട്ടിൽ കേറുന്നത്.
അമ്മച്ചി വന്ന് നെറ്റിയിൽ കുരിശും വരച്ചു കൊന്തയും ഇട്ട് അകത്തേക്ക് കയറ്റി… പിന്നെ പാലും പഴവും ഒക്കെ ഇട്ട ഒരു സാധനം എനിക്കും റോയിച്ചനും തന്നു.ഞങ്ങൾക്ക് രണ്ട് പേർക്കും പാൽ ഇഷ്ട്ടല്ലാത്ത കൊണ്ട് അമ്മച്ചി അതിൽ ബൂസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞ് എല്ലാരും പരിജയപ്പെടാൻ വന്നു. റോയിച്ചൻ പയ്യെ എഴുന്നേറ്റ് പുറത്തേക്ക് പോയി… കള്ള പടുവ എന്നെ കുറെ ആന്റിമാരുടെ കൂടെ ഇരുത്തിട്ട് ഒറ്റ പോക്ക്… തനിക്ക് ഞാൻ വെച്ചിട്ടുണ്ടെടോ ഇച്ചായ എന്ന് മനസ്സിൽ ഓർത്ത് അവരോട് ചിരിച് വർത്തമാനം പറഞ്ഞോണ്ട് ഇരുന്നു. അവർ ആണേൽ സ്വർണത്തിന്റെ കണക്കും ഡ്രെസ്സിൻറേം എന്തിന് ചെരുപ്പിന്റെ വരെ കാര്യം നോക്കുന്നു. എനിക്ക് ആണേൽ ഈ ഐറ്റം ഒക്കെ ഒന്ന് ഊരി മാറ്റിയ മതി എന്ന് ഓർത്ത് ഇരിക്കുവാ…പയ്യെ ഇച്ചായനെ നോക്കിയപ്പോ കൂട്ടുകാരോട് കത്തി വെച്ചോണ്ടിരിക്കുന്നു. ദുഷ്ട്ടൻ… ഒന്ന് ഇങ്ങോട്ട് നോക്ക് ഇച്ചായ എന്ന് മനസ്സിൽ പറഞ്ഞതും ഞാൻ പറഞ്ഞത് കേട്ടെന്ന പോലെ റോയിച്ചൻ എന്നെ നോക്കി. എന്നിട്ട് ഒരു പിരികം പൊക്കി എന്താന്ന് ചോദിച്ചു..
ഒന്ന് രക്ഷപെടുത്തു മനുഷ്യ എന്നുള്ള ഭാവത്തിൽ ഇച്ചായനെ നോക്കി… എന്റെ അവസ്ഥ കണ്ട് ചെക്കൻ നിന്ന് ചിരിക്കുന്നു.ഞാൻ ഒന്ന് കൂർപ്പിച്ചു നോക്കി പെട്ടന്ന് തന്നെ ചിരി നിർത്തി ആരെയോ നോക്കുന്നുണ്ടായിരുന്നു. പിന്നെ അമ്മച്ചിയെ വിളിച്ച് എന്തോ പറഞ്ഞു, കുറച്ച് കഴിഞ്ഞപ്പോ അമ്മച്ചി റൂമിൽ വന്നു എന്നെ ഡ്രസ്സ് മാറാൻ വിളിച്ചോണ്ട് പോയി… ഹോ അമ്മച്ചി നിങ്ങൾ മാസ് ആണെന്നും പറഞ്ഞു ഒരു ഉമ്മയും കൊടുത്തു.
” അതേ ഈ ഉമ്മ എന്റെ കൊച് കെട്ടിയോൻ കൊടുത്ത മതി” എന്നും പറഞ്ഞ് എന്റെ തലയിൽ ഒന്ന് തലോടിയിട്ട് മോള് കുറച്ച് നേരം കിടന്നോ എന്നും പറഞ്ഞ് പോയി…
ഞാൻ അമ്മച്ചി പോയതും ഓർണമെന്റ്‌സ് ഒക്കെ ഊരി.. നെറ്റും ഒക്കെ ഊരി മാറ്റി… അപ്പൊ തന്നെ പകുതി ആശ്വാസം ആയി.പിന്നെ സാരി മാറി അവിടെ ഒരു സൽവാർ എടുത്ത് വെച്ചിട്ടുണ്ടായിരുന്നു അതും എടുത്ത് ഫ്രഷ് ആയി വന്നപ്പോൾ ആണ് ദേ ചെക്കൻ 32 പല്ലും കാട്ടി ചിരിച്ചോണ്ട് നിക്കുന്നു. ആ നിൽപ്പിൽ ഒരു വശപ്പിഷാകില്ലേ🤔…
“എന്നാ ഇച്ചായ ഇങ്ങനെ നോക്കുന്നെ?”

“അല്ല ആരോ അവിടുന്ന് രക്ഷിച്ചോണ്ട് വന്നതിന് അമ്മച്ചിക്ക് ഉമ്മ ഒക്കെ കൊടുത്തു എന്ന് അറിഞ്ഞു”

“അതിന്?”

” അതിന് ഒന്നുല്ല… എനിക്കും ഒരെണ്ണം കിട്ടിയിരുന്നേൽ കൊള്ളായിരുന്നു..”

“അയ്യട… മോൻ അങ്ങ് മാറി നിന്നോ.. എന്നെ ആ ആന്റിമാരുടെ കൂടെ ഇട്ടിട്ട് മുങ്ങിയ ആളാണ്… ഉമ്മയും ഇല്ല ബാപ്പയും ഇല്ല… മരിയാതക്ക് പൊക്കോ..ഇല്ലേൽ…”

“ഇല്ലേൽ… ഇല്ലേൽ എന്നാ ചെയ്യും എന്റെ പെണ്ണ്” എന്നും പറഞ്ഞ് റോയിച്ചൻ വന്ന് എന്റെ കൈ പിടിച്ച് പുറകിൽ ആക്കി എന്നെ മതിലിൽ ചേർത്ത് നിർത്തി. എന്റെ കൻഡ്രോൾ ദൈവങ്ങളെ.. കൻഡ്രോൾ തന്നെ എന്നും പറഞ്ഞ് ഞാൻ നിന്ന്. റോയിച്ചൻ ആണേൽ എന്റെ അടുത്തേക്ക് ഒന്നൂടി ചേർന്ന് നിന്നു.റോയിച്ചൻ അടുത്തേക്ക് വരും തോറും എനിക്ക് എന്തോ പോലെ..

” റോ.. റോയിച്ചാ…ആരേലും വന്നാ.. മാ..മാറിക്കെ..”

” നിനക്ക് എപ്പോള മാധുവേ വിക്ക് തുടങ്ങിത്😅.. പിന്നെ ഇങ്ങോട്ട് ആരും ഇപ്പൊ കേറി വരത്തില്ല.. അതോർത്ത് എന്റെ ഭാര്യ ടെൻഷൻ ആവണ്ട”
ഇതും പറഞ്ഞ് ഇച്ചായൻ മുഖം എന്റെ മുഖത്തിന് നേരെ കൊണ്ട് വന്നു എന്നിട്ട് എന്റെ ചുണ്ടിൽ പയ്യെ ഒരു കുഞ്ഞു മുത്തം തന്നു. എന്റെ കണ്ണും അടച്ചുള്ള നിൽപ്പ് കണ്ടിട്ടാണെന്ന് തോന്നുന്നു ഇച്ചായൻ പയ്യെ എന്റെ മൂക്കിൻ തുമ്പിൽ ഒന്ന് കടിച്ചു. ഞാൻ ഞെട്ടി കണ്ണ് തുറന്ന് നോക്കിയപ്പോ എന്റെ പ്രിയപ്പെട്ട ആ നുണക്കുഴി ചിരിയും കൊണ്ട് എന്നെ നോക്കി നിക്കുന്നു…അത് കണ്ടപ്പോ എനിക്ക് നാണം വന്നു. എന്നെ ഒന്ന് നോക്കി കണ്ണിറുക്കി കാണിച്ച് ഇച്ചായൻ കുളിക്കാൻ പോയി.
ഇച്ചായൻ കുളിക്കാൻ കയറിയതും ഞാൻ ആ ബെഡിൽ കേറി കിടന്നത് മാത്രം ഓർമ്മ ഉള്ളു, കുറച്ച് കഴിഞ്ഞു അമ്മച്ചി വന്ന് വിളിച്ചപ്പോൾ ആണ് ഞാൻ ഇത്രേം നേരം ഉറക്കം ആയിരുന്നു എന്ന് ഓർമ്മ വന്നത്. പിന്നെ പയ്യെ മുഖം ഒക്കെ കഴുകി താഴേക്ക് ചെന്നു. അവിടെ റോയിച്ചന്റെ കസിൻസിനോട് ഒക്കെ വർത്തമാനം പറഞ്ഞ് ഇരുന്നു.രാത്രി അയപ്പോ ഫുഡും കഴിച്ച് അമ്മച്ചി എന്നോടും റോയിച്ചനോടും പോയി കിടന്നോളാൻ പറഞ്ഞു. അപ്പൊ ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ പാലും സെറ്റും മുണ്ടും ഒന്നും നിര്ബന്ധമല്ലല്ലേ… ഹോ ഇപ്പൊ ആണ് ആശ്വാസം ആയത്. പിന്നെ ഒന്നും നോക്കില്ല ഓടിച്ചാടി റൂമിൽ പോയി എങ്ങനെ എങ്കിലും ഒന്ന് കിടന്ന് ഉറങ്ങിയ മതി എന്നും പറഞ്ഞ് വാതിൽ തുറന്ന ഞാൻ റൂം കണ്ട് ഒന്ന് ഞെട്ടി.

എന്റെ പുറകെ വന്ന റോയിച്ചൻ ആണേൽ എന്റെ നിൽപ്പ് കണ്ട് എന്ത് പറ്റി മാധു എന്ന് ചോദിക്കുന്നുണ്ട്..പക്ഷെ റൂം കണ്ടപ്പോ എന്റെ കിളി മൊത്തം പോയി.. പയ്യെ അകത്ത് കയറി കർത്താവേ ഇതെന്താ പറക്കും തളിക സിനമയിലെ ദിലീപിന്റെ ബസോ😳 നിറയെ കാടും പടലും, അതിൽ ഇല്ലാത്ത ചെടി ഒന്നും ഇല്ല. റോയിച്ചന്റെ മുഖത്ത് നോക്കിയപ്പോ ഇതൊക്കെ മാറ്റി ഇനി എപ്പോ കിടക്കാൻ ആണെന്നുള്ള രീതിയിൽ വായും പൊളിച്ച് നിപ്പുണ്ട്.

“കൂട്ടുകാരുടെ കല്യാണത്തിന് പണി കൊടുക്കുമ്പോ ആലോച്ചിക്കണമായിരുന്നു റോയിച്ച സ്വന്തം ആദ്യരാത്രിക്ക് ഇത് പോലെ 8 ന്റെ പണി കിട്ടും എന്ന്”
” ശവത്തിൽ കുത്തല്ലേ പെണ്ണേ..” എന്നും പറഞ്ഞ് റോയിച്ചൻ എന്നെ ദയനീയമായി നോക്കി. ബാ വേറെ വഴി ഇല്ല എന്നും പറഞ്ഞ് ഞാനും റോയിച്ചനും റൂം വൃത്തിയാക്കാൻ തുടങ്ങി. ഞങ്ങടെ ഭാഗ്യത്തിന് അത് തീരുന്നും ഉണ്ടായില്ല. പിന്നെ ഒന്നും നോക്കിയില്ല ബെഡ്ഷീറ്റും തലയിണയും എടുത്ത് നേരെ ബാൽക്കണിയിൽ പോയി അവിടെ എല്ലാം ബെഡ്ഷീറ്റ് ഒക്കെ വിരിച്ച് എല്ലാം റെഡി ആക്കി. പിന്നെ ഞാൻ റോയിച്ചൻ വരാൻ നോക്കി ഇരുന്നു…കുറച്ച് കഴിഞ്ഞ് ചെക്കൻ ദേ ഒരു ജാക്കറ്റ് ഓകെ ഇട്ട് വന്നേക്കുന്നു
“എന്നാ ഇച്ചായ ഇത്.. ഈ പാതിരാത്രി ഇച്ചായൻ ഇവിടെ പോകുവാ🤷🏻‍♀️”

“ഞാനും എന്റെ പെണ്ണും കൂടി ദേ ഒരു റൈഡ് പോകുവാ.. ഇന്നാ ഈ സ്റ്റോൾ എടുത്ത് ഇട്ടിട്ട് എഴുന്നേറ്റ് വാ പെണ്ണേ… നിന്റെ ആഗ്രഹം സാധിച്ചു തരണ്ടേ… വേഗം വാടി പെണ്ണേ….”

കർത്താവേ റൂമിന്റെ കണ്ടീഷൻ കണ്ടു ചെക്കന്റെ റിലേ അടിച്ച് പോയോ എന്ന് വരെ എനിക്ക് തോന്നി. പിന്നെ ചെക്കന് ഇത്തിരി കലിപ്പ് കൂടുതൽ ആയ കൊണ്ട് ഞാൻ വേഗം തന്നെ ഒരു സ്റ്റോളും എടുത്ത് ഇട്ട് ഇച്ചായന്റെ പുറകെ പോയി. എന്റെ കെട്ടിയോൻ ആണേൽ ഒരു മാതിരി കള്ളന്മാരെ പോലെ പാത്തും പതുങ്ങിം ഓകെ പോകുന്നു. എന്നാത്തിന ഇങ്ങനെ പോകുന്നേ എന്ന് ചോദിക്കാൻ വായ തുറന്നതും ആരോ വരുന്ന കണ്ട് റോയിച്ചൻ എന്റെ നേരെ തിരിഞ്ഞ് എന്റെ വാ പൊത്തിയതും ഒരുമിച്ച് ആയിരുന്നു. ഇപ്പൊ എന്താന്ന് അറിയാൻ പാടില്ല റോയിച്ചൻ അടുത്ത് വരുമ്പോ എന്റെ കയ്യും കാലും ഒക്കെ തളരുന്ന പോലെ ആണ്. ചെക്കൻ ആണേൽ എന്റെ വായും പൊത്തി എന്റെ മുമ്പിൽ മിണ്ടല്ലേ എന്നും പറഞ്ഞ് നിക്കുവാ. എപ്പോഴത്തെയും പോലെ ഞാൻ ആ കണ്ണിൽ നോക്കി നിൽപ് തുടങ്ങി. കുറച്ച് കഴിഞ്ഞ് റോയിച്ചൻ പോകാം എന്ന് പറഞ്ഞ് കയ്യിൽ പിടിച്ച് കൊണ്ട് പോയപ്പോ ആണ് ഞാൻ ബോധത്തിലേക്ക് വന്നത്.എന്നോട് ഗേറ്റിന്റെ പുറത്തേക്ക് നടന്നോ എന്നും പറഞ്ഞ് റോയിച്ചൻ വണ്ടി എടുക്കാൻ പോയി. കുറച്ച് കഴിഞ്ഞപ്പോ വണ്ടി തള്ളിക്കൊണ്ട് വരുന്നു. ഈ ചെക്കന് വട്ടയോ എന്ന് ആലോചിച്ച് നിന്നപ്പോ
” വണ്ടി കയാറടി…ആരെ വായി നോക്കി നിക്കുവാ” എന്നുള്ള റോയിച്ചന്റെ ഒച്ച ആണ് കേട്ടത് പിന്നെ ഒന്നും നോക്കില്ല വേഗം ഞങ്ങടെ വണ്ടിൽ കേറി RX 100.. അതിൽ കേറി റോയിച്ഛനേ വട്ടം കെട്ടിപിടിച്ച് ഇരുന്നു. എങ്ങോടാ പോകുന്നേ എന്ന് ചോദിച്ചിട്ട് ഈ ചെക്കൻ ആണേൽ ഒന്നും പറഞ്ഞും ഇല്ല.. പിന്നെ ഞാൻ ചോദിക്കാനും നിന്നില്ല. റോയിച്ചന്റെ വയറിൽ കെട്ടിപിടിച്ച് അങ്ങനെ ഇരുന്നു. രണ്ടുപേരും ഒന്നും മിണ്ടിയില്ല… മൗനത്തിലും പ്രണയിച്ച് രണ്ടുപേരും ഇരുന്നു…………..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button