Kerala
തിരുവനന്തപുരം എസ്എടിയിൽ ഓക്‌സിജൻ ഫ്‌ളോ മീറ്റർ പൊട്ടിത്തെറിച്ചു; നഴ്‌സിംഗ് അസിസ്റ്റന്റിന് ഗുരുതര പരുക്ക്

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ഓക്‌സിജൻ ഫ്‌ളോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരുക്ക്. ആശുപത്രി ജീവനക്കാരിയുടെ കണ്ണിനാണ് ഗുരുതര പരുക്കേറ്റത്. എസ് എ ടിയിലെ പീഡിയാട്രിക് ഒപിയിലാണ് അപകടമുണ്ടായത്.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുള്ള ഓക്‌സിജൻ ഫ്‌ളോ മീറ്ററാണ് പൊട്ടിത്തെറിച്ചത്. നഴ്‌സിംഗ് അസിസ്റ്റന്റ് ഷൈലക്കാണ് പരുക്കേറ്റത്. അമിത മർദം കാരണമാണ് ഫ്‌ളോ മീറ്റർ പൊട്ടിത്തെറിച്ചതെന്ന് കരുതുന്നു
അപകടത്തിൽ കണ്ണിന് ഗുരുതരമായി പരുക്കേറ്റ ഷൈലയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. അപകടത്തെ കുറിച്ച് ആശുപത്രി അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.