World
പാക് നടി ഹുമൈറ അസ്ഗറിനെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പാക്കിസ്ഥാൻ നടി ഹുമൈറ അസ്ഗറിനെ കറാച്ചിയിലെ അപ്പാർട്ടമെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എത്തിഹാദ് കൊമേഴ്‌സ്യൽ ഏരിയായിലെ ഫേസ് 6 അപ്പാർട്ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഏഴ് വർഷമായി ഇവിടെയായിരുന്നു നടി താമസിച്ചിരുന്നത്
വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. ഇവർ വന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു
മരണം നടന്ന് രണ്ടാഴ്ചയോളമായെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.