Kerala

പാലക്കാട് കഞ്ചിക്കോട് മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് മെഡിക്കൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കഞ്ചിക്കോട് അഹല്യ ക്യാമ്പസിലാണ് സംഭവം. തിരുവനന്തപുരം സ്വദേശി നിതയാണ്(20) മരിച്ചത്.

അഹല്യ ക്യാമ്പസിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കഞ്ചിക്കോട് അഹല്യ ആയുർവേദ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു. ഒരു വർഷം നഷ്ടമായതിന്റെ മനോവിഷമത്തിലായിരുന്നു നിത എന്ന് കോളേജ് അധികൃതർ പറയുന്നു.

ഇതാകാം ജീവനൊടുക്കാൻ കാരണമെന്നും അഹല്യ അധികൃതർ പറഞ്ഞു. പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!