Kerala

പാലക്കാട്ടെ റെയ്ഡ്: പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തമെന്ന് കെ സുധാകരൻ

കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയന്റെ പാർട്ടിയും കെ സുരേന്ദ്രന്റെ ബിജെപിയുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തമാണ്. മുറിക്കുള്ളിൽ പോലീസുകാരെ പൂട്ടിയിടണമായിരുന്നു. പാതിരാത്രി വനിതാ നേതാക്കളുടെ മുറിയിൽ പരിശോധന നടത്തിയതിന് എന്ത് ന്യായീകരണമാണുള്ളത്. ഈ പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്നും സുധാകരൻ പറഞ്ഞു.

അനധികൃത പണമില്ലെങ്കിൽ എന്തിനാണ് റെയ്ഡിനെ എതിർക്കുന്നതെന്ന ടിപി രാമകൃഷ്ണന്റെ ചോദ്യം ശുദ്ധ അസംബന്ധമാണ്. സ്വന്തം മുറിയിലൊന്ന് വന്ന് നോക്കട്ടെ. നേതാക്കളായാൽ സാമാന്യബുദ്ധിയും വിവേകവും വിവരവും വേണം. അതൊന്നുമില്ലാത്ത മരക്കണ്ടം പോലുള്ള രാമകൃഷ്ണനും ആളുകൾക്ക് വായിൽ തോന്നിയത് പറയാനുള്ളതല്ല രാഷ്ട്രീയമെന്ന് സുധാകരൻ പറഞ്ഞു.

എന്നിട്ട് കള്ളപ്പണം രണ്ട് ചാക്ക് കൊണ്ടുപോയോ. കള്ളപ്പണത്തിന്റെയൊന്നും ഉടമസ്ഥർ ഞങ്ങളല്ല. കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രത്തിൽ എവിടെയാണ് അങ്ങനെയൊരു സംഭവമുലള്ളത്. കോടാനുകോടികൾ അധികാരം ഉപയോഗിച്ച് ഉണ്ടാക്കുകയാണ് പിണറായി വിജയൻ. രാജ്യം നന്നാക്കലല്ല, കുടുംബത്തെ നന്നാക്കുകയാണ് ലക്ഷ്യം. പോലീസുകാരെ കയറൂരി വിടുന്ന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് സുധാകരൻ വ്യക്തമാക്കി.

Related Articles

Back to top button