❤️പറയാതെ പോയ പ്രണയം..❤️ : ഭാഗം 11
രചന: തസ്‌നി
കണ്ണ് തുറന്ന് നോക്കിയപ്പോൾ കണ്ടത് എന്റെ മുന്നിൽ മുട്ട്കുത്തിയിരുന്ന് കണ്ണിമ വെട്ടാതെ എന്നെ നോക്കിയിരിക്കുന്ന അവനെയാണ്…
ഒരു വേള മനസ്സ് ഒന്ന് അവനിലേക്ക് ചാഞ്ചാടിയെങ്കിലും ഉമ്മയുടെ മുഖമൊക്കെ കണ്മുന്നിൽ തെളിഞ്ഞപ്പോൾ മുഖത്തു കപട ഭാവം എടുത്തിട്ടു…
“ഹൈറാ…. ”
ആ വിളി മതിയായിരുന്നു സകലതും മറന്ന് അവനിലേക്ക് ചായാൻ…എന്നിട്ടും മനസ്സിനെ നിയന്ധ്രിച്ചു വെച്ചു…
അവന്റെ വിളി കേട്ട ഭാവം നടിക്കാതെ എഴുന്നേറ്റ് പോകാൻ തുടങ്ങുമ്പോയേക്കും എന്റെ കയ്യിൽ അവന്റെ പിടി വീണിരുന്നു…
എഴുന്നേറ്റത് പോലെ തന്നെ അവിടെയിരുന്നു…
കണ്ണുകളിലേക്ക് ആഴന്നിറങ്ങുന്നത് പോലെയുള്ള അവന്റെ നോട്ടം നേരിടാനാവാതെ ഞാൻ തലകുനിച്ചു….
“ഹൈറാ….. ”
“മ്മ്…”
“നീ എന്തിനാ പെണ്ണെ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ…. അതിന് മാത്രം ഞാൻ എന്ത് തെറ്റാ ചെയ്തേ…. അന്നത്തെ സംഭവം ആണെങ്കിൽ ഞാൻ എത്ര തവണ സോറി പറഞ്ഞു…. ”
അവന്റെ തൊണ്ട ഇടറിയുള്ള സംസാരം കേട്ടപ്പോൾ നെഞ്ചിൽ ഉയർന്ന വിങ്ങൽ പുറമെ കാണിക്കാതിരിക്കാൻ പ്രയാസപ്പെട്ടു…
“നീ ഇങ്ങനെ മിണ്ടാതിരികല്ലേ പെണ്ണെ…. എന്നെ നീ ശിക്ഷിച്ചോ…പക്ഷേ അത് മൗനം കൊണ്ടായിരിക്കരുതെന്ന് മാത്രം…നിന്റെ ഈ മൗനം എന്നെ കൊല്ലാതെ കൊല്ലുകയാ പെണ്ണെ…
എന്റെ പ്രണയം നിന്റെ ആത്മാവിനോടാണ്…
ദിനം കഴിയും തോറും താനെ പടരുന്ന മുല്ല വള്ളിപോൽ അത് പടർന്നു പന്തലിക്കുകയാണ്….എന്നിട്ടും നീ മാത്രമെന്തേ അത് മനസ്സിലാക്കാതെ ”
ഇതും പറഞ്ഞു എന്റെ കണ്ണിലേക്കു ഉറ്റു നോക്കി കൊണ്ടിരുന്ന അവനോട് എന്ത് മറുപടി പറയണമെന്ന് അറിയാതെ ഉള്ളം പതറി….
“ഞാൻ നെയ്തെടുത്ത സ്വപ്നങ്ങളും മോഹങ്ങളുമൊക്കെ എരിഞ്ഞമർന്നു കൊണ്ടിരിക്കുകയാ….ആ നഷ്ടസ്വപ്നങ്ങളിലെ ഒരേടാക്കി മാറ്റാൻ വയ്യ നിന്നെയും നിന്റെ പ്രണയത്തെയും.. നീ എന്ന പൂക്കാലത്തെ പുൽകാൻ വർണങ്ങൾ നിറഞ്ഞൊരു ശലഭം വരും…അത് വരെ നീ കാത്ത് നിൽക്കുക…
എന്നിലെ പ്രണയത്തെ കാത്തു നിന്ന്, നല്ലൊരു ജീവിതം ഇല്ലാതാക്കരുത്….”
ഇതും പറഞ്ഞു അവന്റെ മറുപടി കേൾക്കാതെ ക്ലാസ്സിലേക്ക് നടന്നു…കണ്ണിൽ നിന്ന് അടർന്നു വീണ കണ്ണുനീർ തുള്ളികളെ ഒരാർത്തിയോടെ ഭൂമി ഏറ്റു വാങ്ങി….
“ഒന്നവിടെ നിന്നെ….”
ക്ലാസ്സിലേക്ക് പോകുംവഴി പിറകിൽ നിന്ന് വിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ നമ്മളെ പുട്ടി മദാമ്മയാ…
ഞാൻ എന്താ എന്നുള്ള ഭാവത്തിൽ തിരിഞ്ഞു നോക്കി…ഇങ്ങനെ ജാഡക്ക് കയ്യും കാലും വെച്ച സാധനത്തിനെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല….
#📙 നോവൽ
“എന്താ മോളെ ഉദ്ദേശം….”
അവൾ എന്നെ ആകെ ചൂയ്‌ന്ന് നോക്കി കൊണ്ട് ചോദിച്ചു…
അവളെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലാകാത്തത് പോലെ തന്നെ നിന്നു…
“എനിക്ക് ഒരു ദുരുദ്ദേശവും ഇല്ല…. നിന്റെ ഇപ്പഴത്തെ ഉദ്ദേശം എന്താണെന്ന് അറിഞ്ഞാൽ എനിക്ക് അങ്ങ് പോകാമായിരുന്നു….”
വല്യ മൈൻഡ് ആകാതെ അലസമായി ഞാൻ മറുപടി പറഞ്ഞു…
“ഓഹ്…നാക്കിനു അൽപ്പം നീളം കൂടുതലാണല്ലോ മോൾക്….നിന്റെ കളി എന്റെടുത്ത് വേണ്ടാട്ടോ…
അല്ലെങ്കിലും ഞാൻ ചിന്തിക്കലാ നിന്നെ പോലത്തെ ലോക്ലാസ്സ് പെണ്ണിനെ ചുമക്കാൻ മാത്രം ഗതികേട് ആണല്ലോ എന്റെ ഐനൂന്….
അല്ലെങ്കിലും കയ്യും കാലും കാണിച്ചു ആണിനെ വശീകരിക്കാൻ നിൽക്കലാണല്ലോ നിന്റെ പണി…അതും നല്ല കൊമ്പത്തുള്ള ആളെ തന്നെ പിടിച്ചിനല്ലോ…
നിന്റെയൊക്കെ സ്റ്റാറ്റസ് അതായിരിക്കുമല്ലോ…
അല്ലാ…വീട്ടിൽ നിന്ന് പറഞ്ഞയ്ക്കുമ്പോൾ ഉപ്പയും ഉമ്മയും ചെവിയിൽ ഊതി തരുന്നതാണോ, ഇങ്ങനെ കണ്ട ആണുങ്ങളെ വശീകരിക്കാൻ….അതിനു ഞങ്ങളെ നാട്ടിൽ വേറെ പേരുണ്ട്….”
“ച്ചി….നിർത്തടി….ഇനി നിന്റെ ഈ പുഴുത്ത നാവ് കൊണ്ട് ഒരക്ഷരം പറഞ്ഞാൽ അതടക്കം ഞാൻ പിഴുതെറിയും….
ഇത്രനേരം മിണ്ടാതിരുന്നത് ഒന്നും പറയാൻ അറിയാനിട്ടല്ല….നീ എത്രത്തോളം പറയുമെന്ന് നോക്കാൻ വേണ്ടിയാ…
നീ എന്താടി പറഞ്ഞെ…ലോ ക്ലാസ്സ് എന്നോ….അതേടി ലോ ക്ലാസ്സ് തന്നെയാ, എന്ന് കരുതി ഇന്ന് വരെ ആരെ മുമ്പിലും കൈ നീട്ടാതെ, നല്ല അന്തസായിട്ട് തന്നെയാ ഇത്രയും നാൾ ജീവിച്ചത്…
ശരീരത്തിന്റെ വടിവ് കാണിക്കുന്ന ഏതൊരാണിനും ഒരൊറ്റ നോത്രത്തിൽ കാമം ജനിപ്പിക്കുന്ന ഇറുകിയ പാന്റും ടോപ്പും ഇട്ടു നടക്കുന്ന നിനക്ക് ആണോ സ്റ്റാറ്റസ് ഇല്ലാതെ, അതോ എനിക്ക് ആണോ…
പിന്നേ നീ പറഞ്ഞ നിന്റെ ഐനു, അവൻ ഏത് മാവിന്റെ കൊമ്പത്താണോ എന്ന് എനിക്കറിയില്ല….പക്ഷേ ചില്ലയൊന്നോടിഞ്ഞു തായേ വീണാൽ തീരുന്നതേ ഉള്ളൂ ആ അഹങ്കാരമൊക്കെ….
എന്റെ ഉപ്പയും ഉമ്മയും എന്നെ വളർത്തിയതും പഠിപ്പിച്ചതും എല്ലാം നല്ല രീതിയിലാണ്….
പിന്നെ നീ പറഞ്ഞ ആ പേര് അത് എന്നേക്കാൾ ചേരുന്നത് നിനക്കായിരിക്കും….”
“ഡി ”
കത്തുന്ന കണ്ണുകളാലെ അവൾ എനിക്ക് നേരെ ഓടി വരുമ്പോയേക്കും ഞാൻ കൈകൊണ്ട് തടഞ്ഞു നിർത്തി…
“അലറേണ്ട….ഹൈറ പാവമാ, വായാടിയാ….പക്ഷേ അഭിമാനത്തെ തൊട്ട് കളിച്ചാൽ വേണമെങ്കിൽ തെമ്മാടിയും ആകും….നീയൊക്കെ കാണാത്ത ഒരു ഹൈറയുണ്ട് ഉള്ളിൽ… ജീവിതത്തിൽ പലതും നേരിടേണ്ടി വന്നവളാ ഈ ഞാൻ….ഇനി ഇതുപോലെയുള്ള വൃത്തിക്കെട്ട വർത്താനവുമായി എന്റെടുത്ത് വന്നാൽ ഇപ്പൊ പറഞ്ഞത് പോലെയാവില്ല എന്റെ പ്രതികരണം….”
“എന്താ ഇവിടെ….”
ശബ്ദം കെട്ടിടത്തേക്ക് നോക്കിയപ്പോൾ ഐനുവാണ്…
അവൻ വരും മുന്നേ ആ മദാമ്മ പുട്ടി ഓടി പോയി അവനെ കെട്ടിപിടിച്ചു കള്ള കണ്ണീർ ഒഴുക്കാൻ തുടങ്ങി….
“എന്താ നൈഹാ…”
അവൻ എന്നെയും നൈഹയെയും മാറി മാറി നോക്കി അവളോട് ചോദിച്ചു…
“ഐനു…അവൾ….”
“എന്താ….എന്താണെന്ന് പറ…”
” അവൾ നിന്റെ സ്നേഹം കണ്ടിട്ടും കാണാത്ത പോലെ നടക്കുന്നത് എന്താ എന്ന് ഞാൻ ചോദിച്ചതാ…അതിനവൾ പറഞ്ഞത് നീ കേട്ടാ….”
“എന്താ അവൾ പറഞ്ഞേ….”
ചോദ്യം അവളോട് ആണെങ്കിലും നൊട്ടം മുഴുവൻ എന്നിലായിരുന്നു….
“ഞാനും നീയും തമ്മിലുള്ള ബന്ധത്തെ അവൾ മറ്റൊരു രീതിയിലാ കണ്ടേ…”
അവളുടെ മറുപടി കേട്ട് നിന്നാ നിൽപ്പിൽ ഞാൻ മേലോട്ട് പോവാഞ്ഞത് ഭാഗ്യം…
അവൻ തീഷ്ണമായൊരു നോട്ടത്തോടെ എനിക്കരികിലേക്ക് വന്നു…
“ഹൈറാ ഞാൻ കേട്ടത് സത്യമാണോ….”
മൗനമായിരുന്നു എന്റെ മറുപടി…കാരണം ഞാൻ എന്ത് പറഞ്ഞാലും അവൻ എന്നെ വിശ്വസിക്കില്ല…
“ഡി…നിന്നോടാ ചോദിച്ചത്….”
പെട്ടെന്ന് അവന്റെ ശബ്ദം ഉയർന്നപ്പോൾ ചെറുതായി ഞെട്ടിപ്പോയി…
“ഞാൻ എന്ത് പറഞ്ഞാലും നീ വിശ്വസിക്കില്ലെന്ന് അറിയാം….എങ്കിലും ഹൈറ ആരോടും കളവും പറയാറില്ല…മറ്റൊരാളെ ആക്ഷേപിക്കാറുമില്ല….”
അവന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി കൊണ്ട് ദൃഡമായ വാക്കുകളോടെ മറുപടി കൊടുത്തു…
“അപ്പൊ എന്നോട് കളവ് പറയുന്നതോ…”
“എ..എന്ത്…”
“ഈ കൺകോണിൽ ഒളിപ്പിച്ച എന്നോടുള്ള പ്രണയം, നിന്റെ ഹൃദയത്തിൽ ഇല്ലെന്ന്….”
ഒരു നിമിഷമാ മറുപടിയിൽ ഞാൻ സ്തബ്ധയായി….നേരത്തെ കണ്ട തീഷ്ണ നോട്ടത്തിന് പകരം, ആ കണ്ണുകളിൽ ഇപ്പൊ നിറഞ്ഞ് നിൽക്കുന്നത് എന്നോടുള്ള തീവ്ര പ്രണയമാണ്….
എന്ത് പറയണമെന്ന് അറിയാതെ ഞാൻ പിന്തിരിഞ്ഞു നടന്നു…എന്ത് കൊണ്ടോ അവനും എന്നെ തടഞ്ഞില്ല..
“അതേയ്….പാമ്പിനെ പാൽ കൊടുത്തു വളർത്തുന്നത് ഒക്കെ നല്ലതാ..പക്ഷേ അത് തിരിച്ചു കടിക്കാതെ ശ്രദ്ധിച്ചാൽ നല്ലത്….
”
അവനു നേരെ തിരിഞ്ഞു കൊണ്ട് ഞാൻ പറഞ്ഞത് കേട്ട് അവൻ ഒന്നും മനസ്സിലാകാത്ത ഭാവത്തിൽ എന്നെയും നോക്കി നിൽപ്പുണ്ട്….എന്നാൽ ആ പുട്ടി മദാമ്മക്ക് കാര്യം മനസ്സിലായിട്ടുണ്ട്…. അത്കൊണ്ട് വിജയീ ഭാവത്തിൽ നിൽക്കുന്ന അവൾക് നേരെ ഒരു ലോഡ് പുച്ഛം വാരി വിതറി ക്ലാസ്സിലേക്ക് നടന്നു…
ക്ലാസ്സിൽ എത്തിയിട്ടും ചിന്ത മുഴുവൻ അവൾ പറഞ്ഞ കാര്യങ്ങളെ കുറിച്ചായിരുന്നു…എന്തൊക്കെയോ എവിടെയൊക്കെയോ ചീഞ്ഞു മാറുന്നത് പോലെ….എന്തിന് വേണ്ടിയാ അവൾ കളവ് പറഞ്ഞെ…ഇനിയിപ്പോ ആ മദാമ്മ പുട്ടിക്ക് നമ്മളെ ന്യൂട്ടനോട് എന്തെങ്കിലും ഉണ്ടോ…വല്ല ലബ് എങ്ങാനും….
എന്തെങ്കിലും ആകട്ടെ എന്ന് വിചാരിച്ചു ചിന്തകളെയൊക്കെ അതിന്റെ പാട്ടിനു വിട്ട് അവരോടൊക്കെ കത്തിയടിച്ചിരുന്നു…
ഉച്ചയ്ക്ക് ക്യാന്റീനിൽ നിന്ന് ഫുഡ് കഴിച്ചോണ്ടിരിക്കുമ്പോഴും കണ്ണുകൾ അറിയാതെ മുന്നിലെ ടേബിളിലേക്ക് നീണ്ടു….
തേടി കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയെ പതിയെ ഒളിപ്പിച്ചു…
“ഹലോ….ഡിയർ ഫ്രണ്ട്‌സ്….എല്ലാരും ലഞ്ച് കഴിക്കുന്ന തിരക്കിലായിരുക്കുമല്ലേ….കുറെ കാലങ്ങൾക്കു ശേഷം നിങ്ങളുടെ ലഞ്ചിനൊപ്പം ആരവം കൂട്ടാൻ നമ്മൾ ഇതാ വീണ്ടും തിരിച്ചു വന്നിരിക്കുന്നു…. മീ ആർ ജെ സമീൽ ആൻഡ് ഹിയർ ആർ ജെ നീതു….”
പെട്ടെന്ന് കേട്ട അനൗൺസമെൻറ്റിൽ ഫുൾ വണ്ടർ അടിച്ചിരുന്ന എന്നെ നോക്കി ഷാന കണ്ണുകൾ കൊണ്ട് എന്താണെന്ന് ചോദിച്ചു…
“ഇതെന്നാ…ഞാൻ ഇതുവരെ കേട്ടില്ലല്ലോ…”
“.നമ്മളെ ലോട്ട്സ് ഓഫ് ഫൺ റേഡിയോ….ആദ്യമേ ഉള്ളതാ…ഇപ്പൊ കുറെ ആയി ഇല്ലാതെ….ഇന്ന് വീണ്ടും സ്റ്റാർട്ട് ചെയ്തു..
നമുക്ക് ആർകെങ്കിലും മെസ്സേജോ, ബർത്ഡേയ് വിഷസൊ, സോങ് ഡെഡിക്കേഷൻസൊ കൊടുക്കണം എന്ന് ഉണ്ടെങ്കിൽ റീക്രീയാഷൻ റൂമിനു പുറത്ത് ഒരു ബോക്സ് ഉണ്ട് അതിൽ ഇട്ടാൽ മതി….
”
അതിൽ വരുന്ന ഓരോ മെസ്സേജസും ഡെഡിക്കേഷൻസും കേട്ട് ഫുഡ് കഴിക്കൽ പരിപാടി തുടർന്നു…
പെട്ടെന്നു അടുത്ത ഡെഡിക്കേഷൻ കേട്ട് കഴിച്ചിരുന്ന ചോറ് മണ്ടയിൽ കയറി……….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…