Kerala

പത്തനംതിട്ട എസ് പി സുജിത് ദാസിന് സസ്‌പെൻഷൻ; ഉത്തരവ് ഉടൻ പുറത്തിറങ്ങും

പിവി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണ വിവാദത്തിൽ പത്തനംതിട്ട എസ് പി സുജിത് ദാസിന് സസ്‌പെൻഷൻ. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തര വകുപ്പ് ശുപാർശ ചെയ്തിരുന്നു.

സർവീസ് ചട്ടം ലംഘിച്ചതായാണ് അന്വേഷണ റിപ്പോർട്ട്. സേനയ്ക്ക് നാണക്കേടായെന്ന ഡിഐജി അജിത ബീഗത്തിന്റെ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറി. വിവാദത്തിന് പിന്നാലെ സുജിത് ദാസ് അവധിയിൽ പ്രവേശിച്ചിരുന്നു.

മലപ്പുറം എസ് പിയായിരിക്കെ ഔദ്യോഗിക വസതിയിൽ നിന്ന് മരം മുറിച്ച് കടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം എസ് പിക്ക് പിവി അൻവർ എംഎൽഎ നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് അൻവറിനെ സുജിത് ദാസ് വിളിച്ചത്.

Related Articles

Back to top button