Kerala

കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ; സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷനിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. മനുഷ്യനെ മനുഷ്യനായി കാണണമെന്നും പെൻഷൻ ലഭിക്കാത്തുമൂലം ജീവനക്കാർ ആത്മഹത്യ ചെയ്യുന്നതിൽ സർക്കാരിന് സങ്കടം തോന്നാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു

ഒന്നോ രണ്ടോ പേർ ആത്മഹത്യ ചെയ്യുന്ന കാര്യത്തിലും സങ്കടം വേണ്ടേയെന്ന് കോടതി ചോദിച്ചു. ഒന്നോ രണ്ടോ പേർ അവരുടെ സാഹചര്യം കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും അതിൽ സർക്കാരിന് വിഷമമുണ്ടെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി. സാമ്പത്തി ബുദ്ധിമുട്ടാണ് പെൻഷൻ വൈകുന്നതിന് കാരണമാകുന്നതെന്നും സർക്കാർ പറഞ്ഞു

ആഗസ്റ്റ് മാസത്തെ പെൻഷൻ ഒരാഴ്ചക്കുള്ളിൽ നൽകണമെന്നും സെപ്റ്റംബർ മാസത്തെ പെൻഷൻ വൈകരുതന്നും കോടതി നിർദേശിച്ചു. നിരാശപ്പെട്ട കടുത്ത തീരുമാനമെടുക്കുന്നതിലേക്ക് ആളുകളെ കൊണ്ടെത്തിക്കരുതെന്നും കോടതി വിമർശിച്ചു.

Related Articles

Back to top button