Kerala

പെരിയ കേസ്: പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രിയെന്ന് ഷാഫി; വിധിയിൽ പൂർണ തൃപ്തിയില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

പെരിയ കേസ് പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഷാഫി പറമ്പിൽ എംപി. പ്രതികളെ രക്ഷിക്കാൻ അന്നത്തെ അന്വേഷണ സംഘം ശ്രമിച്ചു. സർക്കാർ ഖജനാവിൽ നിന്ന് പ്രതികൾക്ക് വേണ്ടി പണം ഒഴുകിയെന്നും ഷാഫി പറമ്പിൽ ആരോപിച്ചു

വിധിയിൽ പൂർണതൃപ്തിയില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. പത്ത് പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകും. സിപിഎം നേതൃത്വത്തിന്റെ അറിവോടെയുള്ള ഉന്നത ഗൂഢാലോചനയെന്ന് തെളിഞ്ഞെന്നും ഉണ്ണിത്താൻ പറഞ്ഞു

കേസ് അട്ടിമറിക്കാനുള്ള സർക്കാരിന്റെ കള്ളക്കളി പൊളിഞ്ഞെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു. സിപിഎമ്മിന് കഴുകി കളയാനാകാത്ത കറയാണേറ്റതെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

Related Articles

Back to top button
error: Content is protected !!