KeralaNational

സോണിയയുടെ പേഴ്‌സണല്‍ സെക്രട്ടറി പി പി മാധവന്‍ അന്തരിച്ചു

അന്ത്യം ഡല്‍ഹിയില്‍

സോണിയാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറിയും രാജീവ് ഗാന്ധിയുടെ കാലം തൊട്ടെ കോണ്‍ഗ്രസിന് വേണ്ടി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുകയും ചെയ്ത പി പി മാധവന്‍ (71) അന്തരിച്ചു. തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശിയായ മാധവന്‍ തൈക്കാട്ടുശ്ശേരി പട്ടത്ത് മനയ്ക്കല്‍ കുടുംബാംഗമാണ്.

ഹൃദയാഘാതത്തെത്തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു അന്ത്യം. കുഴഞ്ഞുവീണ അദ്ദേഹത്തെ എയിംസില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാലും അടക്കമുള്ള നേതാക്കള്‍ എയിംസ് ആശുപത്രിയിലെത്തി.

പതിറ്റാണ്ടുകളായി ഗാന്ധി കുടുംബത്തോടൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വിയോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

മൃതദേഹം തൃശ്ശൂരിലെത്തിക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സംസ്‌കാരം. ഭാര്യ : സാവിത്രി. മക്കള്‍ : ദീപ്തി, ദീപക്

 

Related Articles

Back to top button
error: Content is protected !!