National

പ്ലസ് വൺ വിദ്യാർഥി ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു; സ്‌കൂളിനെതിരെ ഗുരുതര ആരോപണവുമായി അമ്മ

തമിഴ്‌നാട് വിഴുപ്പുറത്ത് പ്ലസ് വൺ വിദ്യാർഥി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു. വിഴുപ്പുറത്തെ സ്വകാര്യ സ്‌കൂൾ വിദ്യാർഥിയായ മോഹൻരാജ് ആണ് മരിച്ചത്. 16 വയസ്സായിരുന്നു. സ്‌പെഷ്യൽ ക്ലാസിന് വേണ്ടിയാണ് മോഹൻ രാജ് ഇന്ന് സ്‌കൂളിലെത്തിയത്.

ക്ലാസ് മുറിയിൽ ഇരുന്നതിന് പിന്നാലെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ക്ലാസിൽ കുട്ടി കുഴഞ്ഞുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ സ്‌കൂളിനെതിരെ കുട്ടിയുടെ അമ്മ ഗുരുതര ആരോപണവുമായി രംഗത്തുവന്നു

രാവിലെ 7 മുതൽ വൈകീട്ട് 6 വരെ സ്‌കൂളിൽ ക്ലാസുകൾ പതിവാണെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. രണ്ട് വർഷമായി രാവിലെ 4 മണിക്കാണ് കുട്ടി എഴുന്നേൽക്കുന്നത്. ഉറങ്ങാൻ പോലും സമയം കിട്ടാറില്ലെന്നും അമ്മ പറയുന്നു.

 

Related Articles

Back to top button
error: Content is protected !!