Kerala
തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് സിഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോലീസ് ടെലികമ്മ്യൂണിക്കേഷൻ ഇൻസ്‌പെക്ടറായിരുന്ന ജെയ്‌സൺ അലക്‌സാണ് മരിച്ചത്. ഇന്ന് രാവിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് ജീവനൊടുക്കിയത്.
ചെങ്കോട്ടുകോണത്തിന് സമീപം പുതുതായി നിർമിച്ച വീട്ടിലായിരുന്നു ആത്മഹത്യ. കൊല്ലം സ്വദേശിയാണ് ജെയ്‌സൺ. അധ്യാപികയായ ഭാര്യയും മക്കളും സ്‌കൂളിൽ പോയ സമയത്താണ് സംഭവം.
കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.