അഫാനെ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും; തെളിവെടുപ്പ് വെള്ളിയാഴ്ച നടന്നേക്കും

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാനെ ഇന്ന് പാങ്ങോട് പോലീസ് കസ്റ്റഡിയിൽ വാങ്ങും. അഫാനെ ചൊവ്വാഴ്ച പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. ജയിലിൽ കഴിയുന്ന പ്രതിയെ കോടതിയിൽ എത്തിച്ച ശേഷമാകും കസ്റ്റഡിയിൽ വാങ്ങുക. വിശദമായ ചോദ്യം ചെയ്യലിന് ശേഷം വെള്ളിയാഴ്ച അഫാനെ തെളിവെടുപ്പിനായി എത്തിക്കും
കനത്ത സുരക്ഷയിലാണ് അഫാനെ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. 24 മണിക്കൂറും നിരീക്ഷണത്തിനായി മൂന്ന് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. അഫാന്റേത് അസാധാരണ പെരുമാറ്റമെന്നാണ് പോലീസിന്റെയും ഡോക്ടർമാരുടെയും വിലയിരുത്തൽ
ഉമ്മ ജീവനോടെയുണ്ടെന്ന് രണ്ട് ദിവസം മുമ്പാണ് താൻ അറിഞ്ഞതെന്ന് അഫാൻ ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഏറ്റവുമിടഷ്ടം ഉമ്മയെയും അനിയനെയും കാമുകിയെയുമായിരുന്നു. ഇവരില്ലാതെ തനിക്കോ താനില്ലാതെ അവർക്കോ ജീവിക്കാനാകില്ലെന്ന് തോന്നിയതിനാലാണ് കൊലപ്പെടുത്തിയതെന്നും അഫാൻ പറഞ്ഞിരുന്നു.